ഷാമ്പു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Shampoo lather in hair

കേശപരിപാലന പദാർഥങ്ങളാണ് ഷാമ്പു (shampoo). തലമുടിയിൽ കുടുങ്ങിയിരിക്കുന്ന മാലിന്യങ്ങളെ ഇളക്കി കേശശുദ്ധിവരുത്തുക എന്നതാണ് ഷാമ്പുയിംഗ് കൊണ്ടുദ്ദേശിക്കുന്നത്. മാലിന്യങ്ങളിൽ പ്രധാനം എണ്ണമയം, ത്വക്കകോശാവിഷ്ടങ്ങൾ, പൊടിപടലമാലിന്യം, താരൻ മുടിയിൽ കുടുങ്ങിയ അന്തരീക്ഷമാലിന്യങ്ങൾ എന്നിവയാണ്. ഇന്ന് ഷാമ്പുവിനു സൗന്ദര്യ വർധക വസ്തുവിന്റെ പരിവേഷം വന്നിരിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ നിലവിലിരുന്ന ഷാമ്പു കുപ്പികൾ.
ആധുനിക കാലത്തെ ഷാമ്പു കുപ്പി

ചരിത്രം[തിരുത്തുക]

ഭാരതീയരാണ് ഷാമ്പുവിന്റെ ഉപജ്ഞാതാക്കൾ[അവലംബം ആവശ്യമാണ്]. ഷാമ്പു എന്ന പദം ഹിന്ദിയിലെ ചാംപൊ എന്ന പദത്തിൽ നിന്നാണത്രെ. 1762-ലാണ് ഈ പദം ഇംഗ്ലീഷിൽ ഉപയോഗിക്കപ്പെടുന്നത്. കേശണ്ണ (hair oil) ഉപയോഗിച്ച് തലതിരുമ്മൽ ആണ് ചാംപൊ. സാകെ ദീൻ മുഹമ്മദ് എന്ന ബംഗാളിയാണ് ഈ തിരുമ്മൽ പ്രക്രിയ ബ്രിട്ടീഷുകാർക്ക് പരിചിതമാക്കിയത്. 19ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബ്രൈട്ടൺ എന്ന സഥലത്ത് ഐറിഷുക്കാരിയായ ഭാര്യയോടൊപ്പം തുരുമ്മൽ പാർലർ തുടങ്ങിയ മുഹമ്മദ് പിൽക്കാലത്ത് ജോർജ്ജ് നാലാമൻ, വില്യം അഞ്ചാമൻ ചക്രവർത്തിമാരുടെ കേശപാലകനായിരുന്നു (Shampooing Surgeon).

ഷാമ്പുവിന്റെ ഉള്ളടക്കം[തിരുത്തുക]

സോപ്പിന്റെ പ്രധാന ഘടകമായ sodiun laurly sulfate തന്നെയാണ് ഷാമ്പുവിന്റെ പ്രഥമ ഘടകം. ഈ പദാർഥം ഒരു surfectant ആണ് . മലിനവസ്തുകളും മുടിയും തമ്മിലുള്ള പ്രതലബലത്തെ(surface tension) അതിജീവിച്ച് മാലിന്യത്തെ ഇളക്കുക എന്നതാണ് ഇവിടെ surfacetant ന്റെ ധർമ്മം. മറ്റൊരു സർഫക്ടന്റ് ആയ cocamidopropyl betaine നൊടൊപ്പം വെള്ളത്തിൽ ലയിപ്പിച്ച് ശ്യാനതയേറിയ ഒരു ദ്രാവകമായി ഷാമ്പു വിപണനം ചെയ്യപ്പെടുന്നു.
ഈ ഘടങ്ങൾ കൂടാതെ ഉപ്പ് (sodium chloride), സുഗന്ധവർധകങ്ങൾ, ദ്രാവകം കേടുകൂടാതെയിരിക്കാനുള്ള പദാർഥങ്ങൾ(preservatives) എന്നിവയും ഷാമ്പുവിൽ അടങ്ങിയിരിക്കുന്നു.
വിറ്റാമിനകളടക്കം മറ്റ് പല ഘടകങ്ങളും ചേർത്ത് ഷാമ്പു വിപണനം ചെയ്യാറുണ്ടെങ്കിലും ഇവയുടെ മൂല്യം തെളിയിക്കപ്പെട്ടിട്ടിലാത്തതാണ്.

"https://ml.wikipedia.org/w/index.php?title=ഷാമ്പു&oldid=3765601" എന്ന താളിൽനിന്ന് ശേഖരിച്ചത്