ഷാന്റാൽ വാൻഡിയെറെൻഡോങ്ക്
Born | Netherlands | ജനുവരി 31, 1965
---|---|
Int. Tennis HOF | 2014 (member page) |
Singles | |
Career record | 175-39 |
Masters | W (1996) |
Doubles | |
Career record | 79-12 |
ഡച്ച് വീൽചെയർ ടെന്നീസ് താരമാണ് ഷാന്റാൽ വാൻഡിയെറെൻഡോങ്ക് (ജനനം: 31 ജനുവരി 1965). ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷൻ നടത്തിയ വിവിധ വീൽചെയർ ടെന്നീസ് ചാമ്പ്യൻഷിപ്പുകളും 1988 മുതൽ 1996 വരെ ഒന്നിലധികം പാരാലിമ്പിക് മെഡലുകളും വാണ്ടെറെൻഡോങ്ക് നേടി. 2014-ൽ ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിമിൽ അവരെ ഉൾപ്പെടുത്തി.
മുൻകാലജീവിതം
[തിരുത്തുക]1965 ജനുവരി 31 ന് നെതർലാന്റിൽ വാൻഡെറെൻഡോങ്ക് ജനിച്ചു. പതിനെട്ട് വയസ്സുള്ളപ്പോൾ ഒരു വാഹനാപകടത്തിന് ശേഷം അവർ ഒരു പാരാപെർജിക്കായി.[1]
കരിയർ
[തിരുത്തുക]വീൽചെയർ ടെന്നീസ് താരം ജീൻ-പിയറി ലിംബർഗിനെ പാരീസിൽ കണ്ടുമുട്ടിയ ശേഷം, [2] 1983-ൽ ഒരു ഫ്രഞ്ച് മത്സരത്തിൽ വാൻഡിയെറെൻഡോങ്ക് ടെന്നീസ് ജീവിതം ആരംഭിച്ചു.[3]1985-ൽ ഏഴ് ITF സൂപ്പർ സീരീസ് യുഎസ് ഓപ്പൺ ചാമ്പ്യൻഷിപ്പുകളിൽ ആദ്യത്തേ വിജയവും 1993-ൽ അവരുടെ അവസാന വിജയവും നേടി.[1]1996-ൽ ഐടിഎഫ് വീൽചെയർ ടെന്നീസ് ടൂറിൽ നടന്ന ആദ്യ ടീം ഇവന്റിൽ വാൻഡിയെറെൻഡോങ്ക് പങ്കെടുക്കുകയും 1997-ൽ ഐടിഎഫിന്റെ വനിതാ ഡബിൾസ് കപ്പിൽ വിജയിക്കുകയും ചെയ്തു.[3]1990 കളിൽ ഐടിഎഫിൽ ഉണ്ടായിരുന്ന സമയത്ത്, മൂന്ന് തവണ ഐടിഎഫ് ലോക ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു. 1996-ൽ വീൽചെയർ ടെന്നീസ് മാസ്റ്റേഴ്സ് നേടി.[3]
ഐടിഎഫിന് പുറത്ത്, സിംഗിൾസ്, ഡബിൾസ് മത്സരങ്ങളിൽ വീൽചെയർ ടെന്നീസിനായി പാരാലിമ്പിക് ഗെയിംസിൽ വാൻഡിറെൻഡോങ്ക് മത്സരിച്ചു. 1988-ലെ സമ്മർ പാരാലിമ്പിക്‌സിൽ വീൽചെയർ ടെന്നീസിന്റെ മത്സരത്തിലായിരുന്നു അവർക്ക് ആദ്യത്തെ പാരാലിമ്പിക് മെഡൽ ലഭിച്ചത്. 1992-ലെ സമ്മർ പാരാലിമ്പിക്സിലും 1996-ലെ സമ്മർ പാരാലിമ്പിക്സിലും അവർ പാരാലിമ്പിക് മെഡലുകൾ നേടി.[1]
അവാർഡുകളും ബഹുമതികളും
[തിരുത്തുക]2010-ൽ വാൻഡീറെൻഡോങ്കിന് ബ്രാഡ് പാർക്ക്സ് അവാർഡ് ലഭിച്ചു.[3]2013-ൽ ഇന്റർനാഷണൽ ടെന്നീസ് ഹാൾ ഓഫ് ഫെയിമിലേക്കുള്ള നാമനിർദ്ദേശത്തിന് ശേഷം[4]വീൽചെയർ ടെന്നീസിലെ ആദ്യ പ്രവേശകയായി 2014-ൽ വാൻഡിറെൻഡോങ്കിനെ ഐ.ടി.എച്ച്.എഫിൽ ഉൾപ്പെടുത്തി.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "Chantal Vandierendonck". International Tennis Hall of Fame. Retrieved 2 November 2017.
- ↑ Friedman, Andrew (25 November 2014). "Wheelchair Revolution". Tennis. Retrieved 2 November 2017.
- ↑ 3.0 3.1 3.2 3.3 "Vandierendonck to receive Brad Parks Award" (PDF). ITF Newsletter. No. 41. 11 October 2010. p. 3. Archived from the original (PDF) on 12 October 2016. Retrieved 2 November 2017.
- ↑ "Vandierendonck among Hall of Fame nominees". Fed Cup. 5 September 2013. Retrieved 2 November 2017.[പ്രവർത്തിക്കാത്ത കണ്ണി]
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Chantal Vandierendonck at the International Tennis Federation