ശ്രുതി നാരായണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രുതി നാരായണൻ
തൊഴിൽഅസിസ്റ്റന്റ് പ്രഫസർ[1]
ജീവിതപങ്കാളി(കൾ)പ്രദീഷ് ചന്ദ്രൻ
കുട്ടികൾമിഴി സാവേരി[2]
മാതാപിതാക്ക(ൾ)നാരായണൻ കുട്ടി, ശ്രീദേവി

അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഡി.വൈ.എ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ഡോ.ശ്രുതി നാരായണൻ (ശാസ്ത്ര പരിജ്ഞാനവും ഗവേഷണ ഫലങ്ങളും സമൂഹ നന്മയ്ക്ക് പ്രയോജനപ്പെടുത്തുന്നതിനായി നേതൃപരമായ സേവനം കാഴ്ചവയ്ക്കുന്ന യുവ ഗവേഷകരെ ആദരിക്കുന്നതിനായി അമേരിക്കയിലെ കാൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി നൽകുന്ന പുരസ്കാരമാണിത്). അമേരിക്കയിലെ ക്ലംസൻ യൂണിവേഴ്സിറ്റിയിൽ പ്ലാന്റ് ആൻഡ് സയൻസ് അസിറ്റന്റ് പ്രഫസറായ ജോലി ചെയ്തുവരികയാണ് ശ്രുതി.[3]

ജീവിതരേഖ[തിരുത്തുക]

പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിൽ നാരയണകുട്ടി മാഷിന്റെയും ശ്രീദേവി ടീച്ചറുടെയുംം മകളായി ശ്രുതി ജനിച്ചു. തൃശ്ശൂരിലെ വെള്ളാനിക്കര കാർഷിക കോളേജിൽ നിന്നും ബിരുദവും കാൻസാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് 2011ൽ മാസ്റ്റർ ബിരുദവും 2015ൽ പി.എച്ച്.ഡിയും കരസ്ഥമാക്കി.[4][5]

ഗവേഷണം[തിരുത്തുക]

വരൾച്ചയേയും ആഗോള താപനവും അതിജീവിക്കാൻ കഴിയുന്ന വിളകൾ ഉല്പാദിപ്പിക്കുന്നതു സമ്പത്തിച്ചാണ് ശ്രുതിയുടെ ഗവേഷണം. കാലാവസ്ഥ വ്യതിയാനങ്ങളോടുള്ള സസ്യ പ്രതികരണം പഠിച്ച് കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഇനങ്ങൾ വികസിപ്പിക്കുന്നതിനുവേണ്ടി കൃഷിക്കാരുമായി സഹകരിക്കുന്നു. സസ്യങ്ങളിൽ താപ സഹിഷ്ണുത മെച്ചപ്പെടുത്തുന്നതിനുള്ള ലിപിഡോമിക്സ് പ്രയോഗങ്ങളെക്കുറിച്ചുള്ള കണ്ടെത്തലുകളിലാണ് ശ്രുതി അറിയപ്പെടുന്നത്.[6]

പുരസ്കാരങ്ങൾ[തിരുത്തുക]

  • ക്രോപ് സയൻസ് സൊസൈറ്റി ഓഫ് അമേരിക്ക ഏർലി കരിയർ അവാർഡ്
  • അസ്സോസിയേഷൻ ഓഫ് അഗ്രികൾച്ചർ സയന്റിസ്റ്റ് ഓഫ് ഇന്ത്യൻ ഒറിജിൻ ഏർലി കരിയർ അഗ്രികൾച്ചർ സയന്റിസ്റ്റ് അവാർഡ്
  • ക്ലെംസൻ യൂണിവേസ്റ്റി പ്രോവെസ്റ്റ് ജൂനിയർ ഔട്ട്സ്റ്റാന്റിങ് ടീച്ചർ അവാർഡ്
  • ക്ലെംസൻസ് കോളേജ് അഗ്രികൾച്ചർ, ഫോറേസ്ട്രി ആൻഡ് ലൈഫ് സയൻസ് ടീച്ചിങ് അവാർഡ് ഫോർ എക്സലൻസ്

അവലംബം[തിരുത്തുക]

  1. "Clemson professor wins national awards for crop science research". 21 December 2021. Retrieved 7 July 2022.
  2. "First Indian women that wins DYI Prize". 29 March 2022. Retrieved 6 July 2022.
  3. "First Indian women that wins DYI Prize". 29 March 2022. Retrieved 6 July 2022.
  4. "First Indian women that wins DYI Prize". 29 March 2022. Retrieved 6 July 2022.
  5. "News 18 Malayalam". 28 November 2021. Retrieved 6 July 2022.
  6. "Narayanan wins 2022 Distinguished Young Alumni award from Kansas State". 24 March 2022. Retrieved 7 July 2022.
"https://ml.wikipedia.org/w/index.php?title=ശ്രുതി_നാരായണൻ&oldid=3756005" എന്ന താളിൽനിന്ന് ശേഖരിച്ചത്