ശ്രീലങ്കയുടെ ദേശീയപതാക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Sri Lanka
Flag of Sri Lanka.svg
Name Lion flag or Sinha flag
Use Civil and state flag, civil ensign
Adopted 22 May 1972
Design പതാകയിൽ സ്വർണ്ണനിറം(മഞ്ഞ), മെറൂൺ, കാവി, പച്ച എന്നീ പ്രധാനനിറങ്ങൾ ഉപയോഗിച്ചിരിക്കുന്നു. സ്വർണ്ണനിറത്തിലുള്ള വരമ്പോടുകൂടി പതാകയഎ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇതിൽ ധ്വജസ്തംഭത്തോട് ചേർന്നുള്ള ഭാഗത്ത് ഒരേവലിപ്പത്തിൽ യഥാക്രമം പച്ച നിറം, കുംകുമനിറം എന്നിവ ലംബമായി കൊടുത്തിരിക്കുന്നു. പതാകയുടെ വലതുഭാഗത്തായി മെറൂൺ പശ്ചാത്തലത്തിൽ വളേന്തിയ സിംഹത്തേയും നാല് കോണുകളിലായി നാല് ആലിലകളും ചിത്രീകരിച്ചിരിക്കുന്നു.
Civil Ensign of Sri Lanka.svg
Variant flag of Sri Lanka
Use Civil ensign
Proportion 1:2
Adopted 1972
Design A red field with the flag of Sri Lanka in the canton.
Government Ensign of Sri Lanka.svg
Variant flag of Sri Lanka
Use Blue ensign
Adopted 1972
Design A blue field with the flag of Sri Lanka in the canton.
Sri Lankan Army Flag.svg
Variant flag of Sri Lanka
Use President's Colour
Proportion 1:2
Adopted 1972
Design A defaced flag of Sri Lanka with Coat of arms of Sri Lanka
Naval Ensign of Sri Lanka.svg
Variant flag of Sri Lanka
Use Naval ensign
Proportion 1:2
Adopted 1972
Design A white field with the flag of Sri Lanka in the canton.
Air Force Ensign of Sri Lanka.svg
Variant flag of Sri Lanka
Use Air Force ensign
Proportion 1:2
Adopted 2010
Design A defaced sky blue ensign with the flag of Sri Lanka in the canton and Air Force roundel.

വാളേന്തി നിൽക്കുന്ന ഒരു സിംഹത്തിന്റെ ചിത്രം സ്വർണ്ണവർണ്ണത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ഒരു പതാകയാണ് ശ്രീലങ്കയുടെ ദേശീയപതാക. സിംഹ പതാക എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. കസ്തനെ എന്ന് അറിയപ്പെടുന്ന ഒരു തരം വാൾ ആണ് സിംഹത്തിന്റെ വലത്തെ പാദത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ഈ ചിത്രം മെറൂൺ വർണ്ണത്തിലുള്ള ഒരു ചതുര പശ്ചാത്തലത്തിലും, ആ ചതുരത്തിന്റെ നാല് കോണുകളിലുമായി സ്വർണ്ണനിറത്തിൽ ആലിലകളും ചിത്രീകരിച്ചിരിക്കുന്നു. മെറൂൺ ചതുരത്തിന്റെ നാലുവശങ്ങളിലുമായി സ്വർണ്ണവർണ്ണത്തിൽ ഒരു വരമ്പും, ദ്വജസ്തംഭഭാഗത്ത് സ്വർണ്ണവർണ്ണ വരമ്പിനുള്ളിൽ ഒരേവലുപ്പത്തിൽ ലംബമായി പച്ചനിറം, കുംകുമനിറം എന്നിവ ചേരുന്നതാണ് ശ്രീലങ്കൻ പതാകയുടെ രൂപം. സിംഹളരുടെ ധൈര്യത്തെയാണ് സിംഹം പ്രതിനിധീകരിക്കുന്നത്. നാല് ആലിലകൾ, ബുദ്ധമതത്തിലെ നാല് പ്രധാന ആശയങ്ങളായ മേധ, കരുണ, മുദിത, ഉപേഖ എന്നിവയെയും സൂചിപ്പിക്കുന്നു. പച്ച, കുംകുമനിറം എന്നിവ ലങ്കയിലെ മറ്റ് രണ്ട് ന്യൂനപക്ഷങ്ങളെയാണ് കുറിക്കുന്നത്. ഇതിൽ പച്ച ശ്രീലങ്കൻ മുസ്ലീമുകളേയും , കുംകുമനിറം ശ്രീലങ്കൻ തമിഴരെയും പ്രതിനിധികരിക്കുന്നു. പതാകയിലെ മെറൂൺ നിറം, ഭൂരിപക്ഷമായ സിംഹള ജനതയെയാണ് സൂചിപ്പിക്കുന്നത്. പതാകയുടെ നാല്ഭാഗത്തുമായി, സ്വർണ്ണവർണ്ണത്തിലുള്ള അതിര് ശ്രീലങ്കൻ ജനതയുടെ ഐക്യത്തിന്റെ പ്രതീകമാണ്.

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശ്രീലങ്കയുടെ_ദേശീയപതാക&oldid=2647932" എന്ന താളിൽനിന്നു ശേഖരിച്ചത്