ശ്രീജിത്ത് രമണൻ
Dr.ശ്രീജിത്ത് രമണൻ
നടൻ,സംവിധായകൻ,അന്വേഷകൻ,നാടക പരിശീലകൻ. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സിൽ കഴിഞ്ഞ 14 വർഷമായി അസിസ്റ്റന്റ് പ്രൊഫസർ ആയി ജോലി ചെയ്യുന്നു. ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി Dr. ജോൺ മത്തായി സെൻ്ററിൻ്റെ ഡയറക്ടറായും പ്രവർത്തിച്ചു വരുന്നു. രണ്ട് തവണ സ്കൂൾ ഓഫ് ഡ്രാമയുടെ വകുപ്പ് മേധാവി, ഹോസ്റ്റൽ വാർഡൻ, N.S.S കോ- ഓർഡിനേറ്റർ, സെനറ്റ് മെമ്പർ, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പറവൂർ ആസ്ഥാനമായുള്ള ജലം തിയേറ്റർ കമ്പനിയുടെ രക്ഷാധികാരിയായും, വയലാ കൾച്ചറൽ സെൻ്ററിൻ്റെ സെക്രട്ടറിയായും പ്രവർത്തിച്ചു വരുന്നു.
കേരളത്തിലെ തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും അഭിനയത്തിൽ ഒന്നാം റാങ്കോടെ ബാച്ചിലർ ബിരുദം . ഹൈദരാബാദ് സെൻട്രൽ യൂണിവേർസിറ്റി യിൽ നിന്നും ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദം.കേരളത്തിലെ മഹാത്മാഗാന്ധി യൂണിവേർസിറ്റിയിൽ നിന്നും എം ഫിൽ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് തിയേറ്റർ ആർട്സിൽ സമകാലീന അഭിനയ പരിശീലനത്തെക്കുറിച്ചുള്ള ഗവേഷണത്തിന് PhD . സിംഗപ്പൂരുള്ള
Theatre Training Research Programme ൽ നിന്നും സമകാലീന അഭിനയത്തിൽ മൂന്നു വർഷ ഡിപ്ലോമയും കരസ്ഥമാക്കി.
ഒരു ദശാബ്ദത്തിലുപരി ലോകപ്രശസ്തരായ നാടക പരിശീലകരുമൊത്ത് പഠിക്കുകയും പരിശീലിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഭാധനനായ ഇദ്ദേഹം 120 ഓളം നാടക സംരംഭങ്ങളിൽ ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ശ്രീജിത്ത് പ്രധാന കഥാപാത്രമായ സാകേതം എന്ന പ്രശസ്തമായ നാടകം ജപ്പാൻ ഫൗണ്ടേഷൻ ഏഷ്യ സെൻ്ററിൻ്റെ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.അതുപോലെ തന്നെ മായ തൻബർഗ്,ഫിലിപ് സർലി, ഫുഇദ ഉയിചിറോ ,ലീല അലാനിസ്,കൊക് ഹെന്ഗ് ലുഎൻ, എസ്.രാമാനുജം ,അഭിലാഷ് പിള്ള , രാം ഗോപാൽ ബജാജ് ,ഹിരോഷി കൊയ്കെ തുടങ്ങിയ പ്രമുഖരുടെ നാടകങ്ങളിലും ഭാഗമായിട്ടുണ്ട് .
പ്രമുഖ സംവിധായകനായിരുന്ന
പ്രശാന്ത് നാരായണന്റെ ഛായാമുഖി യിലെ അഭിനയത്തിന് കേരള ഗവർണ്മെന്റിൻറെ
മികച്ച നടനുള്ള അവാർഡ് 2003 ൽ കരസ്ഥമാക്കിയിട്ടുണ്ട് .കേന്ദ്രഗവർന്മെന്റിന്റെ യുവകലാകാരന്മാർക്കുള്ള സ്കോളർഷിപ്പിനു 2003 ൽ അർഹനായി. ജി. ശങ്കരപ്പിള്ള എൻഡോവ്മെൻ്റ് അവാർഡ്, മികച്ച നാടക സംവിധായകനുള്ള JC. ഡാനിയേൽ പുരസ്കാരം. മികച്ച യുവനാടക പ്രവർത്തകനുള്ള കനൽ സാംസ്ക്കാരിക വേദി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ശ്രീജിത്തിന്റെ അര ഡസനോളം സംവിധാന സംരംഭങ്ങളിൽ യൂജിൻ അയനസ്കോ യുടെ The chairs അതുപോലെ തന്നെ
The Museum of Lost Pieces (ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി വിദ്യാർഥികളെ വച്ച് ചെയ്ത devising പ്രൊജക്റ്റ് ) Mother Courage and her children, ഡ്രാമ സ്കൂളിനു വേണ്ടി ചെയ്ത മഹാഭാരതത്തിലെ മഞ്ഞുമൂടിയ മലകൾ , അബദ്ധങ്ങളുടെ അയ്യരുകളി, നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിനായി ചെയ്ത ഏകാന്തം, തീണ്ടാരിപ്പച്ച, വയലാ കൾച്ചറൽ സെൻ്ററിനായി ചെയ്ത His last moments , ജലം തിയേറ്ററിനായി ചെയ്ത ചെവിട്ടോർമ്മ , അനുപമ ആർട്ട്സ് & സ്പോർട്സ് ക്ലബ്ബിനു വേണ്ടി ചെയ്ത Refund , Twinkers wedding എന്നിവ ജനശ്രദ്ധ പിടിച്ചു പറ്റിയ നാടകങ്ങൾ ആണ്. കൂടാതെ ഇദ്ദേഹം സംവിധാനം നിർവഹിച്ച
Yakusha Co.Ltd(Japanese) എന്ന ഹൃസ്വ ചലച്ചിത്രം സ്വരലയ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.കേരള ഇന്റർനാഷണൽ തീയേറ്റർ ഫെസിറ്റിവലിന്റെ ടെക്നിക്കൽ ഡയറക്ടർ ആയി അഞ്ച് വർഷം പ്രവർത്തിച്ചിട്ടുണ്ട് . ഒരു വർഷം സിംഗപ്പൂർ ഗ്രേ ഫെസ്റ്റിവലിൻ്റെ ടെക്നിക്കൽ ഡയറക്ടറായിരുന്നു.
സംഗീത നാടക അക്കാദമിയും സർവ്വശിക്ഷാ അഭിയാനും ചേർന്നു സംഘടിപ്പിച്ച സംസ്ഥാന തല അദ്ധ്യാപക നാടക പരിശീലന കളരി 'നാടക കൂടാരം' , കോവിലൻ ട്രസ്റ്റ് സംഘടിപ്പിച്ച സമകാലീന നാടക പരിശീലന കളരി, സ്കൂൾ ഓഫ് ഡ്രാമ സംഘടിപ്പിച്ച കുട്ടികളുടെ നാടക കളരി 'കാർട്ട് -5 ' എന്നിവയുടെ ക്യാമ്പ് ഡയറക്ടർ. സ്കൂളുകൾ, കോളേജുകൾ , യൂണിവേഴ്സിറ്റികൾ ഗവൺമെൻ്റ് സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ 100 ൽ പരം അഭിനയ , നാടകപരിശീലന കളരികളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്. അമ്മന്നൂർ മാധവ ചാക്യാർ സ്മാരക പ്രഭാഷണമുൾപ്പടെ നിരവധി എൻഡോവ്മെൻ്റ് പ്രഭാഷണങ്ങൾ. അബുദാബി ഭരത് മുരളി നാടകോൽസവത്തിൽ രണ്ടു തവണ വിധികർത്താവ്, കേരളാ സംഗീത നാടക അക്കാദമിയുടെ പ്രദേശിക , സംസ്ഥാനതലത്തിലും , ഇന്ത്യൻപ്രവാസി, വിദേശ പ്രവാസി നാടക മത്സരത്തിൻ്റെയും, നാടക രചനാ മൽസരത്തിൻ്റെയും വിധികർത്താവായി നിരവധി തവണ പങ്കെടുത്തിട്ടുണ്ട്. കേളി , സാഹിത്യലോകം, വിജ്ഞാനകൈരളി, മാതൃഭൂമി ആഴ്ചപതിപ്പ് തുടങ്ങി വിവിധ ആനുകാലികങ്ങളിലായി നാടക പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ എക്സ്റ്റൻഷൻ പ്രോഗ്രാമിൻ്റെ ഭാഗമായി ത്രിപുര, ആസ്സാം, തഞ്ചാവൂർ, രാമകുണ്ഡം, മണിപ്പൂർ തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ തിയേറ്റർ പരിശീലന കളരികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഡൽഹി ഭാരത് രംഗ് മഹോത്സവം, ഇൻ്റെർ നാഷണൽ തിയേറ്റർ ഫെസ്റ്റിവൽ ഓഫ് കേരള, PRD നാഷണൽ ഫെസ്റ്റിവൽ, മഹീന്ദ്ര ഫെസ്റ്റിവൽ എന്നിവയിൽ സംവിധായകൻ, അഭിനേതാവ്, സാങ്കേതിക വിദഗ്ദ്ധൻ എന്നീ നിലകളിൽ നിരവധി തവണ പങ്കെടുത്തിട്ടുണ്ട്. പ്രശസ്ത ജാപ്പനീസ് ഡയറക്ടർ ഹിരോഷി കൊയിക്കേയുടെ മഹാഭാരതം പ്രൊജക്ടിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് തവണ അഭിനേതാവായി സൗത്ത് ഈസ്റ്റേഷ്യൻ പെർഫോമൻസ് ടൂറിൽ പങ്കെടുത്തിട്ടുണ്ട്. 2024 ൽ ഗ്രീസിലെ ഏഥൻസിൽ നടന്ന 20 മത് ഇൻ്റെർ നാഷണൽ ഫെസ്റ്റിവൽ ഓഫ് മേക്കിംഗ് തിയേറ്ററിൽ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത ഏക പ്രതിനിധി ആയിരുന്നു. ഇതിൻ്റെ ഭാഗമായി അന്തർദേശീയ തലത്തിലുള്ള നാടക വിദ്യാർത്ഥികൾക്കായി മൂന്ന് Session കൾ ചെയ്തു. 2025 ൽ ഇറാനിൽ നടന്ന 43 -മത് FADJR ഫെസ്റ്റിവലിൽ ഇന്ത്യയിൽ നിന്നുള്ള മുഖ്യാഥിതിയായി പങ്കെടുത്തു. ഇന്ത്യയിലെ നിരവധി സ്ഥാപനങ്ങളിൽ വിസിറ്റിംഗ് ഫാക്കൽറ്റി യായും പ്രവർത്തിച്ചു വരുന്നു. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി തിയേറ്റർ ഡിപ്പാർട്ട്മെൻ്റ് (2 വർഷം ), പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി, മലയാളം സർവ്വകലാശാല, കേരള കലാമണ്ഡലം, K.R നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി തിയേറ്റർ ഡിപ്പാർട്ട്മെൻ്റ് ഇതിൽ പ്രധാനപ്പെട്ടവയാണ്.
സിനിമകൾക്കായി അഭിനയ പരിശീലന കളരികളും സംഘടിപ്പിക്കുന്നു.
നൂതനമായ അഭിനയ പരിശീലസമ്പ്രദങ്ങളെ വിശദമായി പ്രതിപാദിക്കുന്ന ഇംഗ്ലീഷിലും, മലയാളത്തിലുമായി തയ്യാറാക്കുന്ന പുതിയ പുസ്തകത്തിൻ്റെ പണിപ്പുരയിലാണിപ്പോൾ.
ജീവിതരേഖ
[തിരുത്തുക]കൊല്ലം കുപ്പണയിൽ ജനിച്ചു. തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമ, ഹൈദരാബാദ് സർവകലാശാല, മഹാത്മഗാന്ധി സർവകലാശാല, സിംഗപ്പൂർ തീയറ്റർ ട്രെയിനിംഗ് റിസർച്ച് പ്രോഗ്രാം എന്നിവടങ്ങളിലായി നാടക പഠനം നടത്തി. മായാ തംഹ്‍ബർഗ്, ഫിലിപ്പ് ഡാരിച്ചി, രാമാനുജം തുടങ്ങി ലോകത്തെ പ്രമുഖ നാടക സംവിധായകരുടെ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഛായമുഖിയിലെ അഭിനയത്തിന് കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. 2011 ലും 2016 ലും ഇറ്റ്ഫോക്ക് ഫെസ്റ്റിവൽ ടെക്നിക്കൽ ഡയറക്ടറായിരുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി നാടകങ്ങളിൽ അഭിനേതാവായും സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ അസിസ്റ്റന്റ് പ്രഫസറാണ്.
നാടകങ്ങൾ
[തിരുത്തുക]അഭിനേതാവ്
[തിരുത്തുക]- ഛായമുഖി
സംവിധാനം
[തിരുത്തുക]- ഏകാന്തം
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള പുരസ്കാരം