ശൈഖ് അബ്ദുല്ല യൂസഫ് അസ്സാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Abdullah Yusuf Azzam
عبد الله يوسف عزام
ജനനം1941
മരണം1989 നവംബർ 24 (age 47–48)
ദേശീയതPalestinian (1941-48)
Jordanian (1948-89)
കലാലയംUniversity of Damascus
തൊഴിൽIslamic scholar and theologian
അറിയപ്പെടുന്നത്Father of Global Jihad

പലസ്തീൻ സ്വദേശിയായ ഒരു മുസ്‌ലിം പണ്ഡിതനും ജിഹാദി സൈദ്ധാന്തികനുമാണ് ശൈഖ് അബ്ദുല്ല യൂസഫ് അസ്സാം. ആഗോള ജിഹാദിന്റെ പിതാവ്, ഉസാമ ബിൻ ലാദൻന്റെ ഗുരു എന്നീ നിലകളിലും അറിയപ്പെടുന്നു.[1][2] അൽ ഖായിദയുടെ സ്ഥാപക നേതാവ് കൂടിയായിരുന്നു.

പലസ്തീനിലെ ജനിൻ പട്ടണത്തിനു സമീപഗ്രാമത്തിൽ 1941ലായിരുന്നു ജനനം. 50 കളിൽ മുസ്‌ലിം ബ്രദർഹൂഡിൽ ബന്ധം സ്ഥാപിച്ചു. ദാമാസ്ക്കാസ് സർവകലാ ശാലയിലായിരുന്നു ഉന്നത വിദ്യാഭ്യാസം. പല രാജ്യങ്ങളിലും പഠനാർത്ഥം സന്ദർശിച്ചു. സൗദിയിൽ അദ്യാപകനായിരിക്കെയാണ് ഉസാമാ ബിൻ ലാദനെ പരിചയപ്പെടുന്നത്. ഫലസ്തീൻ പോരാട്ടത്തിൽ പങ്കെടുത്ത അദ്ദേഹം സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശത്തോടെ റഷ്യക്കെതിരെയുള്ള അഫ്ഗാൻ ജിഹാദിൽ പങ്കെടുക്കാനായി അഫ്ഗാനും പാകിസ്താനും സന്ദർശിച്ചു. അസ്സാമിന്റെ പ്രേരണയാലാണ് ഉസാമ ബിൻ ലാദൻ അഫ്ഗാനിൽ എത്തുന്നത്‌. 1989 നവംബർ 24ന് പെഷാവറിൽ ഒരു കാർബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു.

അവലംബം[തിരുത്തുക]

  1. Riedel, Bruce (11 Sep 2011). "The 9/11 Attacks' Spiritual Father". Brookings. ശേഖരിച്ചത് 20 November 2012.
  2. Peter Brookes (1 March 2007). A Devil's Triangle: Terrorism, Weapons of Mass Destruction, and Rogue States. Rowman & Littlefield. പുറങ്ങൾ. 33–. ISBN 978-0-7425-4953-1. ശേഖരിച്ചത് 20 November 2012.