ശേഖർ ബാസു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാഭാ ആറ്റമിക് റിസർച്ച് സെന്റർ ഡയറക്ടറാണ് ശേഖർ ബാസു. ഇന്ത്യയുടെ ന്യൂക്ലിയർ റീസൈക്ലിങ് പദ്ധതിയുടെ മുഖ്യശില്പിയാണ്.[1]

ജീവിതരേഖ[തിരുത്തുക]

ബാർക് ട്രെയിനിങ് സൂളിലെ 1974 ബാച്ചുകാരനാണ്. 1988-ൽ കൽപാക്കത്ത് ബാർക്കിലെത്തിയ ഇദ്ദേഹം ന്യൂക്ലിയർ സബ്മറൈൻ പ്രൊപ്പൽഷൻ പ്ലാന്റിന്റെ കമ്മീഷനിങ്ങിൽ നിർണായക പങ്കുവഹിച്ചു. കൽപാക്കം ബാർക് ഫെസിലിറ്റീസ് സെന്റർ ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

ഇന്ത്യൻ ന്യൂക്ലിയർ സൊസൈറ്റിയുടെയും ആണവോർജവകുപ്പിന്റെയും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-20. Retrieved 2012-06-20.

പുറം കണ്ണികൾ[തിരുത്തുക]

  • Sekhar Basu takes over as BARC Director[1]
"https://ml.wikipedia.org/w/index.php?title=ശേഖർ_ബാസു&oldid=3646092" എന്ന താളിൽനിന്ന് ശേഖരിച്ചത്