ശൂന്യത (ജ്യോതിഃശാസ്ത്രം)
ദൃശ്യരൂപം
വലിയ പ്രാപഞ്ചികവസ്തുക്കൾക്കിയിൽ ഒഴിഞ്ഞു കിടക്കുന്ന വിശാലമായ ഇടങ്ങൾ ഉണ്ട്. ഇവിടെ ഗാലക്സികൾ മറ്റിടങ്ങളിലേതിനേക്കാൾ വളരെ കുറഞ്ഞ തോതിലേ ഉണ്ടാവുകയുള്ളു. തീരെ ഇല്ലാതെയുമിരിക്കാം. ശൂന്യതയ്ക്ക് സാധാരണയായി 10 മുതൽ 100 മെഗാപാർസെക് വ്യാസമുണ്ട്; സമ്പന്നമായ സൂപ്പർക്ലസ്റ്ററുകളുടെ അഭാവത്താൽ ഉണ്ടാവുന്ന വലിയ ശൂന്യതകളെ മഹാശൂന്യതകൾ എന്ന് വിളിക്കുന്നു. നിരീക്ഷിക്കാവുന്ന പ്രപഞ്ചത്തിന് സാധാരണമായി കണക്കാക്കപ്പെടുന്ന ദ്രവ്യ സമൃദ്ധിയുടെ ശരാശരി സാന്ദ്രതയുടെ പത്തിലൊന്നിൽ താഴെയാണ് ഇവ. 1978 ൽ കിറ്റ് പീക്ക് നാഷണൽ ഒബ്സർവേറ്ററിയിൽ സ്റ്റീഫൻ ഗ്രിഗറിയും ലെയേർഡ് എ. തോംസണും നടത്തിയ പഠനത്തിലാണ് ഇവ ആദ്യമായി കണ്ടെത്തിയത്. [1]
അവലംബം
[തിരുത്തുക]- ↑ Freedman, R.A., & Kaufmann III, W.J. (2008). Stars and galaxies: Universe. New York City: W.H. Freeman and Company.