ശാസ്ത്ര പരിസ്ഥിതി കേന്ദ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശാസ്ത്ര പരിസ്ഥിതി കേന്ദ്രം

ശാസ്ത്ര പരിസ്ഥിതി കേന്ദ്രം (Centre for Science and Environment) (CSE)എന്നത് ലാഭേച്ചയില്ലാതെ പ്രവർത്തിക്കുന്ന പൊതു താല്പര്യ ഗവേഷണം നടത്തുന്ന, സംഘടനയാണ്. പൊതു താല്പര്യത്തിനായി വാദിക്കുകയും ചെയ്യുന്നു. ഡെൽഹി കേന്ദ്രമായി പ്രവർത്തിക്കുന്നു. 1980ലാണ് സ്ഥാപിച്ചത്. ഇന്ത്യയിലെ പരിസ്ഥിതി - വികസന വിഷയങ്ങൾ, മോശമായ ആസൂത്രണം, കാലാവസ്ഥ വ്യതിയാനം എന്നിവയ്ക്കുള്ള വിചാര ഭണ്ഡാരമാണ് ഈ സംഘടന. നയ മാറ്റങ്ങൾക്കു വേണ്ടി വാദിക്കുവാനും ഉള്ള നയങ്ങളുടെ ശരിയായ നടത്തിപ്പിലും ഇടപ്പെടുന്നു.    

വിവരാധിഷ്റ്റിതമായ പ്രശ്നങ്ങളെ പറ്റി ധാരണ ഉണ്ടാക്കുകയും സുസ്ഥിര പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. കേന്ദ്രത്തിന്റെ ഡയറക്ടർ സുനിത നരയിൻ ആണ്.  

അവലംബം[തിരുത്തുക]