ശാംഭവി സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശാംഭവി സിംഗ്
ജനനം
പാറ്റ്ന, ബീഹാർ
ദേശീയതഇന്ത്യൻ
തൊഴിൽകലാകാരി

ഭാരതീയയായ ഒരു ചിത്രകാരിയും പ്രിന്റ്‌മേക്കറും ഇൻസ്റ്റലേഷൻ കലാകാരിയുമാണ് ശാംഭവി സിംഗ് (ജനനം. 1966). എൺപതുകളിൽ കലാജീവിതം തുടങ്ങിയ ശാംഭവിയുടെ സൃഷ്ടികളിലധികവും കാർഷിക പ്രമേയത്തിലധിഷ്ഠിതമായതാണ്.[1] ഇന്ത്യയിലും വിദേശത്തും നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. [2]അമൂർത്തവും രൂപപരമല്ലാത്തതുമാണ് അവരുടെ ശൈലി. [3]

ജീവിതരേഖ[തിരുത്തുക]

പാറ്റ്ന ഫൈൻ ആർട്സ് കോളേജിലെ ബിരുദപഠനത്തിനു ശേഷം ബിഹാറിൽ നിന്നും ഡൽഹിയിലെത്തി. കലാകാരൻ സുബോദ് ഗുപ്തയുൾപ്പെടെയുള്ളവർ സഹപാഠികളായിരുന്നു. [4]ഡൽഹി ഫൈൻ ആർട്സ് കോളേജിൽ നിന്നും ബിരുദാനന്തരബിരുദം നേടി. ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിലുൾപ്പെടെ ശാംഭവിയുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

കൊച്ചി മുസിരിസ് ബിനാലെ 2018[തിരുത്തുക]

ശാംഭവി സിംഗിന്റെ മാട്ടി മാ(ഭൂമിദേവി), എന്ന പ്രതിഷ്ഠാപനം

പ്രധാനവേദിയായ ആസ്പിൻവാൾ ഹൗസിലായിരുന്നു ശാംഭവി സിംഗിന്റെ മാട്ടി മാ(ഭൂമിദേവി), എന്ന പ്രതിഷ്ഠാപനം പ്രദർശിപ്പിച്ചിരുന്നത്. കർഷകരുടെ ദുരിതപൂർണമായ ജീവിതമാണ് ഇതിന്റെ പ്രമേയം. "കർഷകന്റെ ജീവിതത്തിലെ കറുത്ത ഏടാണ് പ്രതിഷ്ഠാപനം പ്രദർശിപ്പിക്കുന്നതെന്ന്" ശാംഭവി പറയുന്നു.[5] അരിവാളുകൾ, വിശറികൾ, ജലഹാരം(തൊട്ടികൾ കൂട്ടിക്കെട്ടി വെള്ളം കോരുന്നതിനുള്ള ഗ്രാമീണ സംവിധാനം) എന്നിവയാണ് ശാംഭവിയുടെ പ്രതിഷ്ഠാപനത്തിലെ പ്രധാന ഭാഗങ്ങൾ. അരിവാളിലൂടെ കർഷകന്റെ ദുരിതത്തെയും അവന്റെ പോരാട്ട വീര്യത്തെയും ശാംഭവി കാണിച്ചു തരുന്നു. വിശറി കർഷകന് ആശ്വാസം പകരുന്നതാണ്. അരിവാളിനെ പ്രതിരോധത്തിന്റെ പ്രതീകമാക്കുന്നതു പോലെ തന്നെ ജലഹാരത്തെ മൺമറഞ്ഞ് പോയ വിത്തുകളുടെ തിരിച്ചു വരവിനെ കാണിക്കുന്നു.[6][7]

അവലംബം[തിരുത്തുക]

  1. Minhazz Majumdar, "Shambhavi Singh", Sculpture, October 2011.
  2. Art and AsiaPacific Quarterly Journal. Fine Arts Press. 2009. ശേഖരിച്ചത് 2 July 2013.
  3. അന്യതയിൽ നിന്നും അന്യോന്യതയിലേക്ക്, ബിനലെ കൈപ്പുസ്തകം, 2018
  4. Sonal Shah, "Peach train", Time Out New Delhi, May – June 2008.
  5. https://www.deshabhimani.com/art-stage/shambhavi-s-biennale-work-focuses-on-earth-s-fecundity-might-precariousness/778075
  6. http://www.kochimuzirisbiennale.org/2018_artists/#
  7. https://www.mathrubhumi.com/ernakulam/nagaram/article-1.3308984

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശാംഭവി_സിംഗ്&oldid=3106421" എന്ന താളിൽനിന്ന് ശേഖരിച്ചത്