ശശി സാംഘ്ല
കഥക് നർത്തകിയും നൃത്ത അധ്യാപികയുമാണ് ശശി സാംഘ്ല (ജനനം : 1948). ഇന്ത്യയിലും വിദേശത്തും നിരവധി വേദികളിൽ നൃത്തമവതരിപ്പിച്ചു. കഥക് നൃത്തരംഗത്തിനു നൽകിയ സംഭാവനകൾക്കായി കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]രാജസ്ഥാനിലെ ജോധ്പൂരിൽ ജനിച്ചു. അവിടുത്തെ രാഷ്ട്രീയ കലാ മന്ദിറിലായിരുന്നു കലയുടെ പ്രാഥമിക പഠനങ്ങളെല്ലാം. പണ്ഡിറ്റ് കുന്ദൻലാൽ ഗംഗാനിയുടെ പക്കൽ കഥക് അഭ്യസിച്ചു. ബി.എൻ. ക്ഷീർ സാഗറുടെ പക്കൽ വായ്പാട്ടും പ്രതിഭാ പണ്ഡിറ്റിന്റെ പക്കൽ ഭരതനാട്യവും പഠിച്ചു. നെതർലാന്റ്സിലെ ഇന്റർ കൾച്ചറൽ ഓപ്പൺ സർവകലാശാലയിൽ നിന്ന് നരവംശ സാസ്ത്രത്തിൽ പി.എച്ച്.ഡി നേടിയിട്ടുണ്ട്. കഥക് അധ്യാപികയായി നിരവധി വർഷങ്ങൾ പ്രവർത്തിച്ചു. തിലക് സംഗീത കേന്ദ്ര എന്ന പേരിൽ നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. രാജസ്ഥാനിലെ മാണ്ട് സംഗീതമുപയോഗിച്ചു കഥകിൽ അവർ നടത്തിയ പരിശ്രമങ്ങൾ നിരൂപക ശ്രദ്ധ നേടിയിട്ടുണ്ട്.[1]
കൃതികൾ
[തിരുത്തുക]- Mand: Kathak Nritya mein Abhinay ka ek Sashakta Madhyam
പുരസ്കാരങ്ങൾ
[തിരുത്തുക]- കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം
- രാജസ്ഥാൻ ശ്രീ
- രാജസ്ഥാൻ സംഗീത നാടക അക്കാദമി പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ "SHASHI SANKHLA Akademi Award: Kathak". കേന്ദ്ര സംഗീത നാടക അക്കാദമി. Retrieved 2014 മാർച്ച് 18.
{{cite web}}
: Check date values in:|accessdate=
(help); line feed character in|title=
at position 15 (help)