ശരീരവളർച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പഴയ അവസ്ഥയിലേയ്ക്ക് തിരിച്ചുപോകാനാകാത്തവിധം ശരീരകോശങ്ങളുടെ വിഭജനവും പുതിയ പ്രോട്ടോപ്ലാസത്തിന്റെ നിർമ്മാണവും കോശാന്തരപദാർത്ഥങ്ങളുടെ സംശ്ലേഷണവും വഴി ശരീരത്തിന്റെ വലിപ്പവും ഭാരവും വർദ്ധിക്കുന്ന അവസ്ഥയാണ് ശരീരവളർച്ച. ശരീരവളർച്ചയ്ക്കായി പുതുതായി പ്രോട്ടോപ്ലാസം നിർമ്മിക്കപ്പെടുന്നത് പ്രോട്ടോപ്ലാസ്മിക് ഗ്രോത്ത് (Protoplasmic growth) ആയും പ്രോട്ടോപ്ലാസത്തിലുൾപ്പെടാത്ത വസ്തുക്കളുടെ നിർമ്മാണത്തെ അപ്പോപ്ലാസ്മാറ്റിക് ഗ്രോത്ത് (Apoplasmatic growth)എന്നും വിളിക്കുന്നു. വിവിധസംയോജകകലകളിലെ മാട്രിക്സ്, തന്തുക്കൾ എന്നിവയും ജലം പോലുള്ള വസ്തുക്കളും അപ്പോപ്ലാസ്മാറ്റിക് വസ്തുക്കളാണ്. ശരീരനിർമ്മാണപ്രവർത്തനങ്ങളായ ഉപചയം (Anabolism), ശരീരവിഘടനപ്രവർത്തനങ്ങളായ അപചയത്തെ (Catabolism) അധികരിക്കുമ്പോഴാണ് ശരീരവളർച്ച സാധ്യമാകുന്നത്. ഇരുചയാപചയപ്രവർത്തനങ്ങളും നിരക്കിൽ തുല്യമായാൽ ശരീരവളർച്ച നടക്കുന്നില്ല.
മാംസ്യത്തിന്റേയും കൊഴുപ്പിന്റേയും അധികരിച്ച ഉപഭോഗം വഴി ജീവദ്രവ്യത്തിന്റെ അളവ് കുറയുന്നതിനെ നെഗറ്റീവ് ഗ്രോത്ത് അഥവാ ഡീഗ്രോത്ത് (Negative/ Degrowth) എന്നുവിളിക്കുന്നു. ശരീരത്തിലെ കോശങ്ങളെല്ലാം ജീവിതകാലം മുഴുവനും വളർച്ച കാണിക്കുന്നില്ല. എന്നാൽ റിസേർവ് കോശങ്ങൾ (Reserve Cells) എന്നറിയപ്പെടുന്ന ചിലയിനം കോശങ്ങൾ വളരുന്നതിനുള്ള കഴിവ് എന്നെന്നേയ്ക്കും നിലനിർത്തുന്നു. ത്വക്കിലെ മാൽപീജിയൻ പാളി, പ്രത്യുൽപ്പാദന വ്യവസ്ഥയിലെ ജെർമിനൽ എപ്പിത്തീലിയം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.[1] വളർച്ചയ്ക്കുശേഷം ഇതരകോശങ്ങളായി പരിണമിച്ചവ പിന്നീട് വിഭജനശേഷിയും വളർച്ചാശേഷിയും നേടിയെടുക്കുന്നു. ഡീഡിഫറൻസിയേഷൻ (Dedifferetiation)എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.

വളർച്ചാഘട്ടങ്ങൾ[തിരുത്തുക]

ശരീരവളർച്ച മുഖ്യമായും നാല് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു.

 • ലാഗ് ഫേയ്സ്- (Lag Phase)- വളരെ പതുക്കെ നടക്കുന്ന, കോശവിഭജനം ഉൾപ്പെടുന്ന, വളർച്ചയുടെ പ്രാരംഭഘട്ടമാണിത്.
 • എക്സ്പൊണൻഷ്യൽ/ ലോഗ് ഫേയ്സ്- (Exponential or Log phase)- ഏറ്റവും ഉയർന്ന നിരക്കിൽ വളർച്ച നടക്കുന്ന ഘട്ടമാണിത്.
 • ഡീസിലറേറ്റിംഗ് ഗ്രോത്ത് ഫേയ്സ്- (Decelerating growth phase)- കോശവൈവിധ്യവൽക്കരണം (Differentiation) വഴിയുണ്ടാകുന്ന മന്ദീഭവിച്ച വളർച്ചാഘട്ടമാണിത്.
 • സ്റ്റെഡി സ്റ്റേറ്റ്- (steady state)- പ്രായപൂർത്തിയെത്തുന്നതുവഴി വളർച്ച നിലയ്ക്കുന്ന ഘട്ടമാണിത്.

വളർച്ചയുടെ വർഗ്ഗീകരണം[തിരുത്തുക]

കോശവളർച്ചയെ മൂന്നുവിഭാഗങ്ങളായി തരംതിരിക്കാം.

 1. ഓക്സറ്റിക് ഗ്രോത്ത് (Auxetic growth)- കോശങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന (വലിപ്പത്തിലല്ല) വർദ്ധനവാണിത്. നിമറ്റോഡ് വിരകൾ, റോട്ടിഫറുകൾ, ട്യൂണിക്കേറ്റുകൾ, പേശീകലകൾ എന്നിവ ഇത്തരം വളർച്ച കാണിക്കുന്നു.
 2. മൾട്ടിപ്ലിക്കേറ്റീവ് ഗ്രോത്ത് (Multiplicative growth)- കോശങ്ങളുടെ വലിപ്പത്തിലുണ്ടാകുന്ന വർദ്ധനവാണിത്. ഉദാ. ഭ്രൂണവളർച്ച.
 3. അക്രഷണറി ഗ്രോത്ത് (Accretionary Growth)- റിസേർവ് കലകളുടെ പ്രവർത്തനഫലമായി ഉണ്ടാകുന്ന വളർച്ചയാണിത്. രക്തകോശങ്ങൾ രൂപപ്പെടുന്നതും, കോശബാഹ്യദ്രവമുണ്ടാകുന്നതും ഇതിനുദാഹരണങ്ങളാണ്.

മനുഷ്യശരീരവളർച്ച[തിരുത്തുക]

മനുഷ്യശരീരവളർച്ചയിലെ വിവിധഘട്ടങ്ങൾ താഴെനൽകിയിരിക്കുന്നു.

 • പ്രീനേറ്റൽ പീരിയഡ്- (Prenatal period)- ഇത് ഭ്രൂണവളർച്ചാഘട്ടമാണ്. മോറുള (Morula) ഘട്ടത്തിൽ ക്ലീവേജ് (Cleavege) എന്ന കോശവിഭജനം നടക്കുന്നു എങ്കിലും ശരീരഭാഗം വളരുന്നില്ല. എന്നാൽ ബ്ലാസ്റ്റുല (Blastula) എന്ന ഘട്ടത്തിൽ ചെറിയ വളർച്ച നടക്കുന്നു. ഗാസ്റ്റ്രുല (Gastrula) എന്ന ഘട്ടത്തോടെ പ്രാഥമികഅവയവ രൂപവൽക്കരണവും അടിസ്ഥാനബാഹ്യരൂപവും രൂപപ്പെടുന്നു. ഗർഭാശയഭിത്തിയിലേയ്ക്ക് പറ്റിപ്പിച്ചശേഷം അവയവങ്ങൾ രൂപപ്പെട്ട് വളർച്ച ആരംഭിക്കുന്നു. നാലാം മാസം മുതൽ ഭ്രൂണവളർച്ച ഒരു മാസം 10 സെന്റീമീറ്റർ കണ്ട് വർദ്ധിക്കുന്നു. പൂർണ്ണവളർച്ചയെത്തിയ ഗർഭസ്ഥശിശുവിന് 50 സെന്റീമീറ്റർ നീളമുണ്ടാകും.
 • നവജാതഘട്ടം (നിയോനേറ്റൽ സ്റ്റേജ് - Neonatal Stage)- വളർച്ചയ്ക്കുശേഷം നാലാഴ്ചയ്ക്കകം കുറച്ചുമാത്രം ഭാരം വർദ്ധിക്കുന്നു. ശരീരതാപനിലക്രമീകരണവുമായി ബന്ധപ്പെട്ട് അനുകൂലനങ്ങൾ രൂപപ്പെടുന്നു.
 • ഇൻഫന്റൈൽ സ്റ്റേജ് (Infantile stage)- ജനനശേഷമുള്ള ആദ്യപത്തുമാസക്കാലമാണിത്. ഒരുമാസം 2 സെ. മീ. കണ്ട് വളർച്ചാവർദ്ധനവുണ്ടാകുന്നു.
 • പ്രാരംഭശൈശവം (Early childhood)- പത്തുമാസക്കാലം മുതൽ വളർച്ചയുടെ ആദ്യഅഞ്ചുവർഷക്കാലയളവാണിത്. വളരെപ്പതുക്കെ നടക്കുന്ന ഈ ഘട്ടത്തിലാണ് മസ്തിഷ്കവളർച്ച രൂപപ്പെടുന്നത്.
 • ജ്യുവനൈൽ ഘട്ടം(Juvenile Phase)- അഞ്ചാം വയസ്സുമുതൽ ഏകദേശം പതിനഞ്ചാം വയസ്സുവരെയുള്ള ഘട്ടം. കാലുകൾക്ക് ആനുപാതികമായ വർദ്ധനവുണ്ടാകുന്നു.
 • കൗമാരഘട്ടം (Adolescent stage)- പതിനൊന്നുമുതൽ പത്തൊൻപതുവയസ്സുവരെയുള്ള ഘട്ടം. ഏറ്റവും ഉയർന്ന വളർച്ചാനിരക്ക് കാണിക്കുന്നു. പ്രായപൂർത്തിയാകുകയും ദ്വിതീയ ലൈംഗികസ്വഭാവങ്ങൾ പ്രകടമാക്കുകയും ചെയ്യുന്നു.
 • കൗമാരശേഷകാലം (Post Adolescent stage)- പതിനാറുമുതൽ ഇരുപത്തിമൂന്നുവയസ്സുവരെ നീളുന്ന കാലഘട്ടം. വളർച്ചാനിരക്ക് കുറയുന്നു. തുടർന്ന് ശരാരഭാരത്തിനുമാത്രം വർദ്ധനവുണ്ടാകുന്നു.

ഹോർമോൺ നിയന്ത്രണം[തിരുത്തുക]

പുനരുൽപ്പത്തി[തിരുത്തുക]

വാർദ്ധക്യം[തിരുത്തുക]

വാർദ്ധക്യത്തിലെ മാറ്റങ്ങൾ[തിരുത്തുക]

മോർഫോളജിക്കൽ മാറ്റങ്ങൾ[തിരുത്തുക]

ഫിസിയോളജിക്കൽ മാറ്റങ്ങൾ[തിരുത്തുക]

സെല്ലുലാർ മാറ്റങ്ങൾ[തിരുത്തുക]

ജീവിതദൈർഘ്യം[തിരുത്തുക]

മരണം[തിരുത്തുക]

മരണത്തിന്റെ വർഗ്ഗീകരണം[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Dinesh Objective Biology, Dinesh & Co, page: 1852
"https://ml.wikipedia.org/w/index.php?title=ശരീരവളർച്ച&oldid=1753807" എന്ന താളിൽനിന്ന് ശേഖരിച്ചത്