Jump to content

ശകുന്തള റെയിൽവെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശകുന്തള റെയില്‌വെ
Localeമഹാരാഷ്ട്ര
Terminus[മുർതാജ്പൂർ റെയിൽവെ സ്റ്റേഷൻ]]
യവത്‌മാൾ റെയിൽവെ സ്റ്റേഷൻ
അച്ചല്‌പൂർ റെയിൽവെ സ്റ്റേഷൻ
Commercial operations
Built byകില്ലിക്, നിക്സൺ ആന്റ് കമ്പനി
Original gauge2 ft (610 mm)
Commercial history
Opened1903
Preservation history
Headquartersയവത്‌മാൾ

ശകുന്തള റെയിൽവേ എന്ന സ്വകാര്യ റെയിൽവെ മഹാരാഷ്ട്രയിലെ യവത്മാൾ തൊട്ട് അച്ചാൽപൂർ വരെ പോകുന്ന നാരൊ ഗേജ് തീവണ്ടിപ്പാതയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷവും വിദേശ ഉടമസ്ഥത്യിൽനുള്ള തീവണ്ടിയാണ്.

കില്ലിക്, നിക്സൺ ആന്റ് കമ്പനി അവരുടെ ഇടനിലക്കാരായി പ്രവർത്തിക്കാൻ വേണ്ടി 1857ൽ 'സെൻട്രൽ പ്രൊവിൻസ് റെയിൽവേ കമ്പനി (CPRC) ഉണ്ടാക്കി.. കമ്പനി 1903ൽ നാരൊ ഗേജ് പാത ഉണ്ടാക്കി. [1] Tവിദർഭയിൽ നിന്ന്് പരുത്തി കൊണ്ടുവന്ന് മാഞ്ചെസ്റ്ററിലേക്ക് കയറ്റി അയക്കുന്നതിനാണ് ഈ പാത ഉണ്ടാക്കിയത്. സ്വതന്ത്രമായി പ്രവർത്തിക്കുന്നതാണെങ്കിലും 1952ൽ മദ്ധ്യ റെയില്വേയുമായി കൂട്ട് ചേർന്നു.[1][2] മാഞ്ചെസ്റ്ററിൽ നിർമ്മിച്ച സെഡ് ഡി ആവി എഞ്ജിൻ 1921 മുതൽ 70 കൊല്ലത്തോളം ഉപയോഗിച്ചു. 1994 ഏപ്രിൽ 15 മുതൽ ഡീസൽ യന്ത്രമാണ് ഉപയോഗിക്കുന്നത്. CPRC യുടെ പാത ഉപയോഗിക്കുന്നതിന് പിന്നീട് മദ്ധ്യ റെയിൽവെ ആയി മാറിയ GIPR ന് വാടക കൊടുക്കേണ്ടതുണ്ട്. ഇപ്പോൾ വാടക സംരക്ഷണ ചെലവിലേക്ക് ത്ട്ടിക്കിഴിക്കുകയാണ് ചെയ്യുന്നത്. [3] ഈ വണ്ടി 140 കി.മീ ദൂരം 4 മണിക്കൂർകൊണ്ട് പിന്നിടുന്നു. ലിവർപൂലിൽ ഉണ്ടാക്കിയതെന്ന് അടയാളപ്പെടുത്തിയ അടയാള വിളക്കുകാലുകളാണ് ഇപ്പോഴും ഉപ്യോഗിക്കുന്നത്.


2016ൽ ഇന്ത്യൻ റെയിവെ ശകുന്തള റെയിൽവെ ബ്രോഡ്ഗേജ് ആക്കുമെന്ന് പ്രഖ്യാപിച്ചു. [4]


അവലംബം

[തിരുത്തുക]
  1. 1.0 1.1 "British Company Still Gets Royalty For Shakuntala Railway". IndiaTV. August 15, 2011.
  2. Hardikar, Jaideep (November 26, 2004). "A railway ride into history". BBC.
  3. [[1]]
  4. Government to take over Shakuntala, only private railway line, convert to broad gauge
"https://ml.wikipedia.org/w/index.php?title=ശകുന്തള_റെയിൽവെ&oldid=2585978" എന്ന താളിൽനിന്ന് ശേഖരിച്ചത്