ഉള്ളടക്കത്തിലേക്ക് പോവുക

ശകവർഷം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ ഔദ്യോഗിക സിവിൽ കലണ്ടറാണ് ശകവർഷം അല്ലെങ്കിൽ ഇന്ത്യൻ ദേശീയ കലണ്ടർ. 1957 ൽ ഭാരത സർക്കാറിന്റെ കലണ്ടർ പരിഷ്കാര സമിതിയുടെ ശുപാർശയനുസരിച്ചു് ഇന്ത്യയുടെ ദേശീയ സിവിൽ കലണ്ടറായി ശകവർഷം അംഗീകരിക്കപ്പെട്ടു.[1]

മാസങ്ങൾ

[തിരുത്തുക]
മാസം ദിനങ്ങൾ മാസാരംഭം(ഗ്രിഗോറിയൻ കലണ്ടറുനസരിച്ച്)
1 ചൈത്രം30/31മാർച്ച് 22*
2 വൈശാഖം31ഏപ്രിൽ 21
3 ജ്യേഷ്ഠം31മെയ് 22
4 ആഷാഢം31ജൂൺ 22
5 ശ്രാവണം31ജൂലൈ 23
6 ഭാദ്രം31ഓഗസ്റ്റ് 23
7 അശ്വിനം30സെപ്റ്റംബർ 23
8 കാർത്തികം30ഒക്ടോബർ 23
9 മാർഗശീർഷം30നവംബർ 22
10 പൗഷം30ഡിസംബർ 22
11 മാഘം30ജനുവരി 21
12 ഫാൽഗുനം30ഫെബ്രുവരി 20

അധിവർഷങ്ങളിൽ ചൈത്രത്തിനു് 31 ദിനങ്ങളുണ്ടു്. മാർച്ച് 21 നു തുടങ്ങുകയും ചെയ്യും. വർഷത്തിന്റെ ആദ്യ പകുതിയിലെ മാസങ്ങൾക്കു് 31 ദിവസമാണുള്ളതു്. സൂര്യന്റെ ഉത്തര-ദക്ഷിണായനത്തിലെ വേലവു് കാരണമാണിതു്.

ഗ്രിഗോറിയൻ കലണ്ടറനുസരിച്ചുള്ള‍ 78 ാം വർഷമാണു് ശകവർഷം എണ്ണിത്തുടങ്ങുന്നതു്. അതായതു് 2008 എന്നതു് ശകവർഷത്തിൽ 1930 ആണു്.

അധിവർഷമാണോ എന്നു പരിശോധിയ്ക്കാൻ ശകവർഷത്തോടു കൂടി 78 കൂട്ടി ആ വർഷം ഗ്രിഗോറിയൻ കലണ്ടറനുസരിച്ചുള്ള‍ അധിവർഷമാണോ എന്നു നോക്കിയാൽ മതി

മറ്റു കലണ്ടറുകൾ

[തിരുത്തുക]
  1. "National Calendar of India – Saka Calendar - JournalsOfIndia" (in അമേരിക്കൻ ഇംഗ്ലീഷ്). 2021-03-24. Archived from the original on 2025-01-25. Retrieved 2025-02-16.
"https://ml.wikipedia.org/w/index.php?title=ശകവർഷം&oldid=4561034" എന്ന താളിൽനിന്ന് ശേഖരിച്ചത്