വർഷ സോണി
വർഷ സോണി | |
---|---|
ജനനം | 1957 മാർച്ച് 12 [1] |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഹോക്കി കളിക്കാരി |
തൊഴിലുടമ | രാജസ്ഥാൻ പോലീസ് |
ഉയരം | 158 സെ.മീ. |
ഇന്ത്യയുടെ പഴയകാല ഹോക്കി കളിക്കാരിയായിരുന്നു വർഷ സോണി. ഇംഗ്ലീഷ്: Varsha Soni. (ജനനം 12 മാർച്ച് 1957) ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി അന്താരാഷ്ട്ര മത്സരങ്ങളിലും ഹെൽസിങ്കി ഒളിമ്പിക്സിലും പങ്കെടുത്തു.[2] 1981 ൽ അർജ്ജുന അവാർഡ് ലഭിച്ചു.[3]
ജീവിതരേഖ[തിരുത്തുക]
1957 മാർച്ച് 12 നു രാജാസ്ഥാനിലെ ജയ്‌പൂരിൽ ജനിച്ചു. 7 സഹോദരിമാർക്കും 1 സഹോദരനും താഴെ ഏറ്റവും ഇളയവളായിരുന്നു വർഷ. ചെറുപ്രായത്തിൽ തന്നെ ഹോക്കി കളിക്കാനാരംഭിച്ച വർഷ, 19 വയസ്സിൽ ഇന്ത്യൻ ദേശീയ ടീമിൽ കളിക്കാൻ തുടങ്ങി. 1980 ലെ സമ്മർ ഒളിമ്പിക്സിലും 1982 ലെ ഏഷ്യൻ ഗെയിംസിലും പങ്കെടുത്തു. ഇപ്പോൾ സ്വന്തം കുടുംബത്തോടൊപ്പം അമേരിക്കയിൽ സ്ഥിരതാമസം.
പുരസ്കാരങ്ങൾ[തിരുത്തുക]
നിരവധി ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1981 അർജ്ജുന അവാർഡ് ലഭിച്ചു.[3][4]
റഫറൻസ്[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-10-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2017-03-02.
- ↑ https://www.olympic.org/varsha-soni
- ↑ 3.0 3.1 https://books.google.ae/books?id=Fq1wdzqhu6kC&pg=PA375&lpg=PA375&dq=KC+elamma&source=bl&ots=Cd6h0pZ2J4&sig=FjjXrrIxfN8mOSUQs8rbRpqz9e0&hl=en&sa=X&ved=0ahUKEwj-8LvA07jSAhWKXhoKHec7D3wQ6AEITzAN#v=onepage&q=KC%20elamma&f=false
- ↑ ചിത്ര, ഗാർഗ്ഗ് (2010). Indian Champions: Profiles of Famous Indian Sportspersons. ന്യൂഡൽഹി: രാജ് പാൽ ആൻഡ് സൺസ്. ISBN 978-81-7028-852-7.
വർഗ്ഗങ്ങൾ:
- Pages using infobox person with unknown empty parameters
- കായികതാരങ്ങൾ
- 1957-ൽ ജനിച്ചവർ
- ഇന്ത്യയുടെ ഒളിമ്പിക് ഹോക്കി താരങ്ങൾ
- ഇന്ത്യൻ വനിത ഹോക്കി കളിക്കാർ
- അർജ്ജുന പുരസ്കാരം ലഭിച്ചവർ
- രാജസ്ഥാനി ജനങ്ങൾ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- ഇന്ത്യയ്ക്ക് വേണ്ടി ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ നേടിയവർ
- ഹോക്കിയിൽ ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾ