Jump to content

വ്യുലിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vueling
IATA
VY
ICAO
VLG
Callsign
VUELING
തുടക്കം2004
Operating bases
ഹബ്
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംPunto
Iberia Plus
Fleet size107
ലക്ഷ്യസ്ഥാനങ്ങൾ163[1]
ആപ്തവാക്യംLove The Way You Fly
മാതൃ സ്ഥാപനംIAG (97.52%) [2]
ആസ്ഥാനംEl Prat de Llobregat, Barcelona, Catalonia, Spain
പ്രധാന വ്യക്തികൾJavier Sánchez-Prieto (CEO)
വരുമാനംDecrease 1,932.8 million (2015)[3]
പ്രവർത്തന വരുമാനംDecrease €138.1 million (2015)
അറ്റാദായംDecrease €95.3 million (2015)[1]
മൊത്തം ആസ്തിIncrease €688.7 million (2015)[1]
ആകെ ഓഹരിDecrease €237.2 million (2012)[3]
വെബ്‌സൈറ്റ്www.vueling.com

ഗ്രേറ്റർ ബാർസിലോനയിലെ എൽ പ്രാറ്റ് ഡി ലോബ്രെഗാറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പാനിഷ്‌ ലോ-കോസ്റ്റ് എയർലൈനാണ് വ്യുലിംഗ് എയർലൈൻസ്‌ എസ്.എ. ബാർസിലോന എൽ പ്രാറ്റ് എയർപോർട്ട്, റോമിലെ ലിയനാർഡോ ഡാ വിഞ്ചി ഫ്യുമിസിനോ എയർപോർട്ട് എന്നിവയാണ് എയർലൈനിൻറെ ഹബ്ബുകൾ. സ്പെയിനിലെ കാറ്റലോണിയ പ്രവിശ്യയുടെ തലസ്ഥാനമാണ് ബാർസലോണ. മദ്ധ്യധരണ്യാഴിയുടെ കരയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്.

ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവടങ്ങളിലെ നൂറിൽ അധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന വ്യുലിംഗ് സ്പെയിനിലെ ഏറ്റവും വലിയ എയർലൈൻസ്‌ ആണ്. 2015-ൽ വ്യുലിംഗ് എയർലൈൻ, 96 ശതമാനം ലോഡ് ഫാക്ടറോടുകൂടി 24 മില്യൺ യാത്രക്കാരെ വഹിച്ചു.

ചരിത്രം[തിരുത്തുക]

വ്യുലിംഗ് സ്ഥാപിക്കപ്പെട്ടത് 2004 ഫെബ്രുവരിയിലാണ്, 2004 ജൂലൈ 1-നു ബാർസിലോന മുതൽ ഇബിസ വരെ സർവീസ് നടത്തിക്കൊണ്ടു തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ബാർസിലോനയിൽനിന്നും ബ്രസൽസ്, ഇബിസ, പാമ ഡി മയ്യോർക്ക, പാരിസ് – ചാൾസ് ഡി ഗോൽ എന്നിവടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന 2 എയർബസ്‌ എ320 വിമാനങ്ങളാണ് തുടക്കത്തിൽ ഉണ്ടായിരുന്ന വിമാനങ്ങൾ. [4] [5] പറക്കൽ എന്നർത്ഥം വരുന്ന സ്പാനിഷ്‌ വാക്കായ വ്യുലോ-യിൽനിന്നാണ്‌ വ്യുലിംഗ് എന്ന പേര് വന്നത്. [6]

വ്യുലിംഗിനെ സംബന്ധിച്ചിടത്തോളം 2007 വളരെ ക്ലേശം നിറഞ്ഞ വർഷമായിരുന്നു, കഴിഞ്ഞ ഓഗസ്റ്റിലും ഒക്ടോബറിലും നൽകിയ രണ്ട് മുന്നറിയിപ്പുകൾക്ക് ശേഷം ജൂൺ മാസത്തിൽ അപാക്സ് പാർട്ട്‌നർസ് തങ്ങളുടെ 21 ശതമാനം ഓഹരികൾ വിറ്റു. രണ്ടാമത്തെ മുന്നറിയിപ്പിനു പിന്നാലെ രണ്ട് കമ്പനി ഡയറക്ടർമാരും ചെയർമാനും വാണിജ്യ നയത്തിലെ ഭിന്നാഭിപ്രായങ്ങൾ കാണിച്ചുകൊണ്ട് രാജിവെച്ചു. [7] കമ്പനിയുടെ ഓഹരികളും താൽകാലികമായി സസ്പെൻഡ് ചെയ്തു. [8] യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോ കോസ്റ്റ് എയർലൈനായ ഗോ-യുടെ മുൻ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന ബാർബറ കാസ്സാനി 2007 സെപ്റ്റംബറിൽ വ്യുലിംഗിൻറെ ബോർഡ് ചെയർമാനായി. പുനർനിർമ്മാണ പ്രക്രിയയിൽ ഏർപ്പെട്ട കമ്പനി 2009 മധ്യത്തിൽ ആദ്യ ലാഭം രേഖപ്പെടുത്തി.

2008 ജൂണിൽ വ്യുലിംഗും എതിരാളിയായ സ്പാനിഷ്‌ ലോ കോസ്റ്റ് എയർലൈൻ ക്ലിക്ക്എയറും യോജിക്കാനുള്ള തങ്ങളുടെ ഉദ്ദേശം പ്രഖ്യാപ്പിച്ചു. പുതിയ കമ്പനി വ്യുലിംഗ് എന്ന പേരിൽ പ്രവർത്തിക്കും, ക്ലിക്ക്എയറിൻറെ അലക്സ്‌ ക്രുസ് ചീഫ് എക്സിക്യൂട്ടീവ് ആയി. [9][10]

2009 ജൂലൈ 15-നു വ്യുലിംഗ് – ക്ലിക്ക്എയർ ഒന്നിക്കൽ പൂർത്തിയായി. പുതിയ എയർലൈൻ വ്യുലിംഗ് എന്ന പേരിൽ പ്രവർത്തനം നടത്തും, ക്ലിക്ക്എയർ വിമാനങ്ങൾ വ്യുലിംഗ് എന്ന് പേര് മാറ്റി. 50 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തിന്ന വ്യുലിംഗ് 2009-ൽ 8.2 മില്യൺ യാത്രക്കാരെ വഹിച്ചുകൊണ്ട് സ്പെയിനിലെ ഏറ്റവും വലിയ രണ്ടാമത്തെ എയർലൈനായി.

2009-ൽ തുടർച്ചയായ രണ്ടാം വർഷവും വ്യുലിംഗ് വേനൽക്കാലത്ത് എംടിവി-യുമായി സഹകരിച്ചു പ്രവർത്തിച്ചു. വ്യുലിംഗിൻറെ രണ്ട് എ320 വിമാനങ്ങൾ (ഇസി-കെഡിജി, ഇസി-കെഡിഎച്) പെയിന്റ് മാറ്റി എംടിവി ലിവെരീസ് ആക്കി, ഉൾഭാഗത്തും എംടിവി സ്റ്റൈൽ നൽകി. രണ്ട് ലിവെരീസും രൂപകൽപ്പന ചെയ്തത് കസ്റ്റോ ഡാൽമൊ ആണ്, അവ രണ്ടും 2009 അവസാനത്തിൽ ഒഴിവാക്കുകയും ചെയ്തു.

കോഡ്ഷെയർ ധാരണകൾ[തിരുത്തുക]

വ്യുലിംഗുമായി കോഡ്ഷെയർ ധാരണകളുള്ള എയർലൈനുകൾ ഇവയാണ്: ബ്രിട്ടീഷ്‌ എയർവേസ്, കാതി പസിഫിക്, ഐബീരിയ, ഖത്തർ എയർവേസ്

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "IAG - International Airlines Group - Annual Reports".[പ്രവർത്തിക്കാത്ത കണ്ണി]
  2. "IAG - International Airlines Group - News Release". Archived from the original on 2016-01-08. Retrieved 10 July 2015.
  3. 3.0 3.1 Results FY15
  4. "The History of Vueling". Vueling.com. Archived from the original on 2010-12-10. Retrieved 14 Aug 2017.
  5. "Book cheap Vueling Airlines flights". cleartrip.com. Retrieved 14 Aug 2017.
  6. "Vueling Launches Flight Service from Vienna to Rome" (PDF). Vienna Airport. 4 May 2015. Retrieved 14 Aug 2017.
  7. "Madrid-listed budget carrier Vueling has warned higher fuel costs and lower ticket prices could result in it reporting a loss this year". E-tid.com. 2007-10-02. Archived from the original on 2012-04-30. Retrieved 2011-12-08.
  8. "The Spanish stock market regulator CNMV has suspended trading in low-cost carrier Vueling's shares". E-tid.com. 2007-10-01. Archived from the original on 2012-04-30. Retrieved 2011-12-08.
  9. "Vueling to Merge With Clickair". News.airwise.com. 2008-07-08. Archived from the original on 2012-02-10. Retrieved 2011-12-08.
  10. "Vueling new airline name to UK. TravelMole. Phil Davies". Travelmole.com. 2009-07-06. Archived from the original on 2010-07-24. Retrieved 2011-12-08.
"https://ml.wikipedia.org/w/index.php?title=വ്യുലിംഗ്&oldid=3995159" എന്ന താളിൽനിന്ന് ശേഖരിച്ചത്