വോഡ്കാസ്റ്റ്
പതിപ്പുകളായി ഇന്റർനെറ്റിലൂടെ ലഭ്യമാക്കപ്പെടുന്ന വീഡിയോ ഫയലുകളുടെ പരമ്പരയാണ് വോഡ്കാസ്റ്റ് എന്നറിയപ്പെടുന്നത്. [1] വെബ് ടിവി, അതിവേഗം വളരുന്ന ഡിജിറ്റൽ വിനോദം, വിവിധ തരം പുതിയ മാധ്യമങ്ങൾ ബ്രോഡ്‌ബാൻഡ്, മൊബൈൽ നെറ്റ്‌വർക്കുകൾ, വെബ് ടെലിവിഷൻ ഷോകൾ, അല്ലെങ്കിൽ വെബ് സീരീസ് എന്നിവ വഴി ഓൺലൈനിൽ സൃഷ്ടിച്ചതോ വിതരണം ചെയ്തതോ ആയ ഷോകളുടെയോ സീരീസിന്റെയോ ഉള്ളടക്കം എന്നിവ വീണ്ടും പ്രേക്ഷകർക്ക് നൽകുക എന്നിവയാണ് വോഡ്കാസ്റ്റുകളുടെ ദൗത്യം. ആശയപ്രചരണം, വിദൂരവിദ്യാഭ്യാസം, വിനോദം തുടങ്ങിയ പല രംഗങ്ങളിലും ഇന്ന് വോഡ്കാസ്റ്റിംഗ് വ്യാപകമായിരിക്കുന്നു. കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ എന്നിവ ഉപയോഗിച്ച് വോഡ്കാസ്റ്റുകൾ കാണാവുന്നതാണ്. വെബ്, ടെലിവിഷൻ പരമ്പരകൾ ഇങ്ങനെ വോഡ്കാസ്റ്റിംഗ് ചെയ്യപ്പെടുന്നു. പരസ്യം ചെയ്യൽ, വീഡിയോ ബ്ലോഗുകൾ, അമേച്വർ ചിത്രീകരണം, ജേണലിസം, പരമ്പരാഗത മാധ്യമങ്ങളുമായി ഒത്തുചേരൽ എന്നിവയ്ക്കും വോഡ്കാസ്റ്റ് ഉപയോഗിക്കുന്നു. ആമസോൺ വീഡിയോ, ഹുലു, നെറ്റ്ഫ്ലിക്സ് എന്നിവ പ്രധാനപ്പെട്ട വോഡ്കാസ്റ്റുകൾക്ക് ഉദാഹരണമാണ്. [2]
തുടക്കം
[തിരുത്തുക]ഡെഡ് എൻഡ് ഡെയ്‌സ് (2003–2004) ആദ്യത്തെ വോഡ്കാസ്റ്റ് ആണെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. സോമ്പികളെക്കുറിച്ചുള്ള സീരിയലൈസ്ഡ് ഡാർക്ക് കോമഡി 2003 ഒക്ടോബർ 31 മുതൽ 2004 വരെ പ്രക്ഷേപണം ചെയ്തു. [3]
വളർച്ച
[തിരുത്തുക]ഇൻറർനെറ്റിന്റെ വ്യാപനവും, വേഗത്തിലുള്ള ഇൻറർനെറ്റ് കണക്ഷൻ സൃഷ്ടിക്കപെട്ടതും വോഡ്കാസ്റ്റിംഗ് സുഗമമാക്കി. ഇന്ന് വോഡ്കാസ്റ്റുകൾക്ക് ഓൺലൈനിൽ വളരെ പ്രചാരമുണ്ട്. വോഡ്കാസ്റ്റുകൾ ഇൻട്രാനെറ്റുകളിലും എക്‌സ്ട്രാനെറ്റുകളിലും സ്വകാര്യ, പൊതു നെറ്റ്‌വർക്കുകളിലും സ്ട്രീം ചെയ്യുന്നു, മാത്രമല്ല ഇന്റർനെറ്റ് വഴി ആശയവിനിമയം പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. അവ പലപ്പോഴും ഹ്രസ്വ വീഡിയോ ക്ലിപ്പുകളായി അവതരിപ്പിക്കപ്പെടുന്നു. സാധാരണയായി ദൈർഘ്യമേറിയ പ്രക്ഷേപണ ഭാഗങ്ങൾ, മുൻകൂട്ടി സ്ഥാപിച്ച വെബ്‌സൈറ്റുകളിൽ വീഡിയോ ക്ലിപ്പുകളുടെ ഒരു നിരയായി ഉപയോഗിക്കുന്നു. ഒരു ലക്കം (Episode) കണ്ടുകഴിഞ്ഞാൽ അടുത്ത ലക്കം കാണാൻ ആഗ്രഹിക്കുന്നെങ്കിൽ ആ വോഡ്കാസ്റ്റിന്റെ വരിക്കാരനാകാനും കഴിയും.[4]
വിവിധ മേഖലകളിൽ
[തിരുത്തുക]വോഡ്കാസ്റ്റുകൾ വഴി കച്ചവടക്കാർക്ക് തങ്ങളുടെ ബിസിനസുകൾ മെച്ചപ്പെടുത്താനും സഹായിക്കുന്നു. പ്രത്യേകിച്ച് വിൽപ്പന, വിപണന മേഖലകളിൽ. വീഡിയോ പോഡ്‌കാസ്റ്റുകളിലൂടെ, വലുതും ചെറുതുമായ ബിസിനസുകൾക്ക് അവരുടെ ചരക്കുകളും സേവനങ്ങളും ആധുനികവും ചെലവ് കുറഞ്ഞതുമായ രീതിയിൽ പരസ്യം ചെയ്യാൻ കഴിയും. [5]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ https://kb.iu.edu/d/auyt[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.macworld.com/article/1046066/howtovodcast.html
- ↑ https://www.wired.com/2006/05/howto/
- ↑ https://www.digitalzonein.com/everything-you-need-to-know-about-a-vodcast/
- ↑ https://www.mediaupdate.co.za/publicity/16188/using-business-podcasts-and-vodcasts-to-your-benefit