വൈ. 2 കെ.

രണ്ടായിരാമാണ്ടിനു മുൻപ് നിർമ്മിച്ച പഴയ കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ ഉള്ള ഒരു പ്രശ്നമായിരിന്നു (ബഗ്ഗ്) ഇയർ 2000 പ്രോബ്ലം . വൈ ടു കെ പ്രോബ്ലം (y2k) എന്നും പറഞ്ഞിരിന്നു. വൈ എന്നാൽ ഇയർ എന്നും കെ എന്നാൽ കിലോ അഥവാ ആയിരം എന്നുമാണർത്ഥം. ടു കെ എന്നാൽ രണ്ടായിരം. വർഷങ്ങൾ കണക്കാൻ അന്നത്തെ സോഫ്റ്റ്‌വേർ നിർമ്മാതാക്കൾ സോഫ്റ്റുവേറിൽ 2 അക്ക സഖ്യ കൈകാര്യം ചെയ്യനുള്ള സംവിധാനം മാത്രമെ ഡിസൈൻ ചെതിരിന്നുള്ളൂ.(ഉദാ:01-01-21, 14-11-79) ഇത് കാരണം 2000 ജനുവരിയിൽ തീയതിയുമായി ബന്ധപെട്ട ബാങ്ക്, ഗവണ്മെൻറ് സർവ്വിസുകൾ, കാലാവസ്ഥ പ്രവചന കേന്ദ്രങ്ങൾ,പരീക്ഷണ ശാലകൾ എന്നു തുടങ്ങി വിവിധ കമ്പ്യൂട്ടർ വത്കൃത പ്രവർത്തനങ്ങളെല്ലാം തകിടം മറിയുമെന്നു ലോക ജനത ആശങ്കയിലായി. 2000 നെ രണ്ടു സംഖ്യയായി കാണിക്കുമ്പോൾ(00) 1900 മായി കമ്പ്യൂട്ടർ തെറ്റിദ്ധരിക്കുമെന്നായിരിന്നു പേടി. എന്നാൽ കൈക്കൊണ്ട നടപടികളുടേയും സോഫ്റ്റ്‌വേറുകൾ പുതുക്കി ഉപയോഗിച്ചതുമൂലവും പ്രശ്നം ജനജീവിതത്തെ സാരമായി ബാധിച്ചില്ല.