വേളൂരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

ക്ലൂപ്പൈഡേ (Clupeidae) കുടുംബത്തിൽപ്പെട്ട ഒരു കടൽമത്സ്യമാണ് വേളൂരി (White sardine). (ശാസ്ത്രീയനാമം: Escualosa thoracata (Valenciennes, 1847)). ആക്റ്റിനോപ്റ്റെറൈജി വിഭാഗത്തിൽപ്പെടുന്ന ഈ മത്സ്യത്തിന്റെ ശാസ്ത്രനാമം എസ്ക്വലോസ തൊറാകാറ്റ എന്നാണ്. 10 സെന്റീമീറ്റർ വരെ പരമാവധി വലിപ്പം വരുന്ന മത്സ്യമാണ് വേളൂരി. ആയുസ്സ് ഒരു വർഷമാണ്. ആഴക്കടലിൽ 50 മീറ്റർ താഴ്ചയിൽ വരെ ഇവയെ കണ്ടുവരുന്നു. ഇന്ത്യ, തായ്ലന്റ്, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ തീരത്തോടുചേർന്നുള്ള കടലിൽ ധാരാളമായി ഈ മത്സ്യത്തെ ലഭിക്കുന്നു. ചൂട എന്നും ഈ മത്സ്യത്തെ വിളിയ്ക്കാറുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വേളൂരി&oldid=1747359" എന്ന താളിൽനിന്ന് ശേഖരിച്ചത്