വെൺമണിമഹൻ നമ്പൂതിരി
വെൺമണി പ്രസ്ഥാനത്തിലെ പ്രഥമഗണനീയനായ വെൺമണിമഹൻ നമ്പൂതിരിപ്പാട്(1844-1893) മലയാളസാഹിത്യത്തിന് വളരെയേറെ സംഭാവനകൾ നൽകിയ ഓരാളാണ്. വെൺമണി അച്ഛൻ നമ്പൂതിരിപ്പാടാണ് അച്ചൻ, അമ്മ ശ്രീദേവിയും. കദംബൻ നമ്പൂതിരി എന്നാണ് യഥാർത്ഥ പേര്. ആലുവാ താലൂക്കിലെ ചൊവ്വരയ്ക്കടുത്തുള്ള വെള്ളാരപ്പള്ളിയിൽ വെൺമണി എന്ന ഗൃഹത്തിലായിരുന്നു ജനനം.
ജീവചരിത്രം
[തിരുത്തുക]മഹാജ്ഞാനിയായ അദ്ദേഹത്തിന് ഋഗ്വേദത്തിലും അപാരമായ അറിവുണ്ടായിരുന്നു. കൊടുങ്ങല്ലൂർ കളരിയുമായുണ്ടായ സഹവാസമാണ് ഇദ്ദേഹത്തിന്റെ കവിത്വത്തെ പരിപോഷിപ്പിച്ചത്. വളരെ ചെറിയ പ്രായത്തിൽത്തന്നെ കവിത എഴുതാരംഭിച്ച അദ്ദേഹം സ്വതേയുള്ള മടിയും അലസതയും മൂലം ഭൂരിപക്ഷം കൃതികളും പൂർത്തിയാക്കിയിരുന്നില്ല. "സ്വതേതന്നെ ശുദ്ധക്കുഴിമടിയനും" "അമാന്തക്കൊടിമര"വുമാണ് താനെന്ന് അദ്ദേഹം തന്നെ പ്രസ്താവിച്ചിട്ടുണ്ട്. അതുമാത്രമല്ല, തൻറെ രചനകളൊന്നും എഴുതിസൂക്ഷിക്കുന്ന സ്വഭാവവും ഇല്ലായിരുന്നു. കവിതകൾ ചൊല്ലിരസിക്കുന്നതിലായിരുന്നു അദ്ദേഹത്തിനു കൂടുതൽ താൽപ്പര്യം.
കവിതാ സമാഹാരങ്ങൾ
[തിരുത്തുക]- അരയന്നത്തിനു പറ്റിയ അമളി