വെള്ളാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കെടുകാര്യസ്ഥതയെയോ ഉപയോഗശൂന്യതയെയോ സൂചിപ്പിക്കുന്ന ഒരു വിശേഷണപദമാണ് വെള്ളാന എന്നത്. ഒരു സംരംഭത്തിന്റെ നടത്തിപ്പിന് ചെലവിടുന്ന തുക അതിൽ നിന്നു ലഭിക്കുന്ന ഗുണഫലത്തേക്കാൾ കൂടുതലാണെങ്കിലോ അല്ലെങ്കിൽ ഈ സംരംഭം കൊണ്ട് ഗുണഭോക്താക്കൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെങ്കിലോ അത്തരം സംരംഭങ്ങളെ വെള്ളാന എന്നു വിളിക്കാം.

സയാമിലെ (ഇന്നത്തെ തായ്ലൻഡ്) ഒരു രാജാവ് അദ്ദേഹത്തിന്റെ ഒരു സഭാംഗത്തിന് ശിക്ഷയെന്ന നിലയിൽ ഒരു വെള്ളാനയെ (തായ്ലൻഡിലെ ഇളം നിറത്തിലുള്ള ആന) സമ്മാനിച്ച കഥയിൽ നിന്നാണ് ഈ ചൊല്ലിന്റെ ഉൽഭവം. ആനയെ പോറ്റാനുള്ള ചെലവ് ഭീമമായിരുന്നതിനാൽ അയാൾ ദരിദ്രനായിത്തീരുമെന്ന പ്രതീക്ഷയിലാണ് ഇങ്ങനെയൊരു സമ്മാനം രാജാവ് നൽകിയത്.

ജനോപകാരപ്രദമല്ലാത്ത പൊതുസ്ഥാപനങ്ങളെ സൂപിച്ചിക്കാനാണ് മലയാളത്തിൽ ഈ ചൊല്ല് വ്യാപകമായി ഉപയോഗിക്കുന്നത്. മലയാളത്തിൽ പൊതുനിർമ്മാണമേഖലയിലെ അഴിമതി ചിത്രീകരിക്കുന്ന ഒരു ചലച്ചിത്രം വെള്ളാനകളുടെ നാട് എന്ന പേരിൽ പുറത്തിറങ്ങിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=വെള്ളാന&oldid=2758276" എന്ന താളിൽനിന്ന് ശേഖരിച്ചത്