വെറോനിക്ക ഗീലിയാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെറോനിക്ക ഗീലിയാനി
Veronica Giuliani
ക്രിസ്‌തീയ മഠാധ്യക്ഷ
ജനനം1660
മെർക്കാറ്റെല്ലോ, ഇറ്റലി
മരണംജൂലൈ 9, 1727(1727-07-09) (പ്രായം 67)
സിറ്റാ ദി കാസ്റ്റെല്ലോ, ഇറ്റലി
ബഹുമാനിക്കപ്പെടുന്നത്റോമൻ കത്തോലിക്കാ സഭ
വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത്ജൂൺ 17, 1804നു പീയൂസ് എട്ടാമൻ മാർപ്പാപ്പ
വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത്മേയ് 26, 1839നു ഗ്രിഗറി പതിനാറാമൻ മാർപ്പാപ്പ
പ്രധാന കപ്പേളസെന്റ്. വെറോനിക്കാ ഗീലാനി സന്യാസി മഠം, സിറ്റാ ദി കാസ്റ്റെല്ലോ
ഓർമ്മത്തിരുന്നാൾജൂലൈ 9
ചിത്രീകരണ ചിഹ്നങ്ങൾമുൾക്കിരീടം ധരിച്ച് ക്രിസ്‌തുവിന്റെ ക്രൂശിതരൂപവും പേറി

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധയാണ് വെറോനിക്ക ഗീലിയാനി.

ജീവിതരേഖ[തിരുത്തുക]

1660-ൽ ഇറ്റലിയിലെ മെർക്കാറ്റെല്ലോയിൽ ജനിച്ചു[1]. ചെറുപ്രായത്തിലെ തന്നെ സന്യസിക്കുവാനായിരുന്നു വെറോനിക്കായുടെ തീരുമാനം. പക്ഷേ പിതാവ്‌ അവളുടെ തീരുമാനത്തെ എതിർത്തു. അധികം വൈകാതെ വെറോനിക്ക രോഗബാധിതയായി. പിതാവ്‌ അവളുടെ ആഗ്രഹത്തിന് സമ്മതം നൽകിയപ്പോൾ മാത്രമാണ് രോഗപീഡയിൽ നിന്നും അവൾക്ക് മുക്തി ലഭിച്ചത്. 1677-ൽ ഇറ്റലിയിലെ പുവർ ക്ലെയേഴ്‌സ്‌ എന്ന സഭയിൽ അംഗമായി ചേർന്ന് വെറോനിക്ക എന്ന പേര്‌ സ്വീകരിച്ചു. യേശുവിന്റെ പീഡാസഹന യാത്രയിലെ ഭാഗമായ വെറോനിക്കയുടെ സ്‌മരണർത്ഥമാണ് ഈ പേര്‌ സ്വീകരിച്ചത്.

1694 -ൽ യേശുവിന്റെ മുൾമുടി ധാരണത്തിന്റെ അനുഭവം വെറോനിക്കയുടെ ശിരസിനുണ്ടായി. 1697-ലെ ദുഃഖവെള്ളിയാഴ്ച യേശുവിന്റെ അഞ്ചു തിരുമുറിവുകൾ ദൃശ്യവും സ്ഥിരവുമായി അവൾക്ക്‌ ലഭിച്ചു. തന്മൂലം അവൾ ബിഷപ്പിന്റെ നിർദ്ദേശ പ്രകാരം ചികിത്സയ്‌ക്ക്‌ വിധേയായി. എങ്കിലും ഈ അവസ്ഥയിൽ നിന്നും മുക്തി നേടുവാൻ സാധിച്ചില്ല. 1727 ജൂലൈ 9 - ന് ഇറ്റലിയിലെ സിറ്റാ ദി കാസ്റ്റെല്ലോയിൽ അന്തരിച്ചു[2]. 1839 മേയ്‌ 26-ന് പോപ്പ്‌ ഗ്രിഗറി പതിനാറാമൻ മാർപ്പാപ്പ വെറോനിക്കയെ വിശുദ്ധയായി പ്രഖ്യാപിച്ചു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെറോനിക്ക_ഗീലിയാനി&oldid=3091515" എന്ന താളിൽനിന്ന് ശേഖരിച്ചത്