വി. ഹർഷകുമാർ
ദൃശ്യരൂപം
കഥാപ്രസംഗ കലാകാരനാണ് വി. ഹർഷകുമാർ. കഥാപ്രസംഗത്തിനുള്ള കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് 2022 ൽ ലഭിച്ചു. 1987ൽ അക്കാദമിയുടെ കഥാപ്രസംഗ പുരസ്കാരം ലഭിച്ചു.[1]
ജീവിതരേഖ
[തിരുത്തുക]കൊല്ലം എസ്.എൻ കോളേജിൽ ബിരുദാനന്തര പഠനകാലത്ത് സജീവ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകനായിരുന്നു. കെ.എസ്.എഫിലൂടെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി. എം.എയും ബി.എഡും പാസായി. ഒ.മാധവൻ പ്രസിഡന്റായിരിക്കേ ഇരവിപുരം പഞ്ചായത്ത് അംഗമായി പ്രവർത്തിച്ചു.
അവതരിപ്പിച്ചപ്രധാന കഥകൾ
[തിരുത്തുക]- മയ്യഴിപ്പുഴയുടെ തീരങ്ങളിൽ[2]
- സ്പാർട്ടക്കസും ദുരവസ്ഥയും
- പ്രഭാത് മുഖർജിയുടെ ദേവി
- എഥ്ൽ ലിലിയൻ വോയ് നിച്ചിന്റെ " കാട്ടു കടന്നൽ '"
- ഗാന്ധാരി വിലാപം
- ദ്വന്ദയുദ്ധം
- ചിന്താവിഷ്ടയായ സീത
- ഹെമിംഗ് വേയുടെ ആയുധങ്ങളെ വിട
- വയലാറിന്റെ ഗീതം
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പ് 2022
- 1987ൽ കേരള സംഗീത നാടക അക്കാദമിയുടെ കഥാപ്രസംഗ പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2022-03-12. Retrieved 2022-03-13.
- ↑ https://www.madhyamam.com/kerala/kerala-sangeetha-nataka-academy-awards-announced-953909