വി. ഹാരിസ് ഭായ്
ദൃശ്യരൂപം
വി. ഹാരിസ് ഭായ് | |
---|---|
ജനനം | 1946 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | തബലിസ്റ്റ് |
കുട്ടികൾ | റോഷൻ ഹാരിസ് |
2009ലെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം നേടിയ തബലിസ്റ്റാണ് വി. ഹാരിസ് ഭായി.
ജീവിതരേഖ
[തിരുത്തുക]കോട്ടയം അങ്ങാടിയിലെ പഴയകോട്ടാൽ മാഞ്ഞുവിന്റെയും വളയിൽ മറിയുമ്മയുടെയും മകനായി 1948 മേയ് 10 ന് ജനിച്ചു. ഉസ്താദ് അൻവർ ഖാൻ, തിരൂർ ഷാ, നവാബ് അലിഖാൻ തുടങ്ങി നിരവധി സംഗീതജ്ഞരുടെ പക്കൽ സംഗീതമഭ്യസിച്ചു. സി.കെ.ജി. തിയേറ്റേഴ്‌സ്, നവോദയ കലാസമിതി, ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മ്യൂസിക്, തിരുമുഖം സംഗീതസഭ തുടങ്ങിയ കലാപ്രസ്ഥാനങ്ങളുമായി സഹകരിച്ചു പ്രവർത്തിച്ചു. [1]മകൻ രോഷൻ ഹാരിസും തബല വാദകനാണ്.
പുരസ്കാരങ്ങൾ
[തിരുത്തുക]- 2009ലെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം[2]
അവലംബം
[തിരുത്തുക]- ↑ "തബലയിലെ മഹാഗുരു". www.mathrubhumi.com. Archived from the original on 2015-06-07. Retrieved 7 ജൂൺ 2015.
- ↑ "GURUPOOJA". keralasangeethanatakaakademi.in. Archived from the original on 2016-03-01. Retrieved 7 ജൂൺ 2015.