വി.പി. ജോസഫ് വലിയവീട്ടിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വൈദികനും സാംസ്കാരിക ഗവേഷകനുമാണ് ഫാ. വി.പി. ജോസഫ് വലിയ വീട്ടിൽ. 2016 ലെ കേരള സാഹിത്യ അക്കാദമിയുടെ വൈജ്ഞാനിക സാഹിത്യ ഗ്രന്ഥത്തിനുള്ള പുരസ്കാരം ചവിട്ടുനാടക വിജ്ഞാനകോശം എന്ന ഗ്രന്ഥത്തിനു ലഭിച്ചു.[1] കേന്ദ്ര സർക്കാരിന്റെ സീനിയർ ഫെലോഷിപ്പോടെയായിരുന്നു ഗ്രന്ഥ രചന. കേരള സാഹിത്യ അക്കാദമി, ഫോക്‌ലോർ അക്കാദമി അംഗമായിരുന്നു. ഫോക്‌ലോർ അക്കാദമി പുരസ്കാരവും ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

ആലപ്പുഴയിൽ ജനിച്ചു. സെന്റ് മൈക്കൽസ് കോളേജ്, കേരള സർവകലാശാല എന്നിവടങ്ങളിലായി വിദ്യാഭ്യാസം. 1985 ൽ വൈദികനായി. സ്കൂൾ ഇദ്ദേഹത്തിന്റെ കൂടി ശ്രമ ഫലമായാണ് ചവിട്ടുനാടകം സംസ്ഥാന സ്കൂൾ കലോത്സവ മത്സര ഇനമായത്. കലവൂർ കേന്ദ്രമായുള്ള കൃപാസനം പൌരാണിക രംഗകലാപീഠം ഡയറക്ടറാണ്.

കൃതികൾ[തിരുത്തുക]

  • ചവിട്ടുനാടക വിജ്ഞാനകോശം
  • നെയ്തൽ തീരത്തെ സാംസ്കാരിക പഴമകൾ
  • പശ്ചിമ പാട്ടു പ്രസ്ഥാനം (ഗവേഷണ പ്രബന്ധം)

പുരസ്കാരം[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (2016)
  • കേരള സംഗീത നാടക അക്കാദമി ഗുരു പൂജ പുരസ്കാരം
  • കേരള സംഗീത നാടക അക്കാദമി കേളി പുരസ്കാരം
  • ഫോക്‌ലോർ അക്കാദമി പുരസ്കാരം
  • തിക്കുറിശി ഫൌണ്ടേഷൻ അവാർഡ്

അവലംബം[തിരുത്തുക]

  1. ., . (Feb 21, 2018). "പാറക്കടവിനും ടി.ഡി രാമകൃഷ്ണനും കേരള സാഹിത്യ അക്കാദമി അവാർഡ്". ശേഖരിച്ചത് March 2, 2018.CS1 maint: numeric names: authors list (link)