വി.ഡി.യു.പി.എസ്. പാലിയംതുരുത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ മധ്യ ദശകങ്ങളിൽ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഒരു ജനവിഭാഗത്തിന് വിദ്യാഭ്യാസത്തിലും അടിസ്ഥാനസൗകര്യങ്ങളിലും ഉന്നമനം ഉണ്ടാക്കുന്നതിനു പാലിയംതുരുത്ത് ആനാപ്പുഴ ഭാഗങ്ങളിലെ സുമനസ്സുകളായവർ ചേർന്നു വിദ്യാർത്ഥ ദായിനി സഭ രൂപീകരിച്ചു.വിദ്യാഭ്യാസത്തിന് സൗകര്യം ഉണ്ടാക്കുക എങ്ങനെയെന്ന ചോദ്യത്തിന് ഒരു സ്കൂൾ സ്ഥാപിക്കുക എന്ന ഉത്തരമല്ലാതെ മറ്റൊരു വഴി അന്നില്ലായിരുന്നു.സഭയിലെ അന്നത്തെ ഭാരവാഹികളുടെ ശ്രമഫലമായി പാലിയംതുരുത്തിൽ ഒരു അപ്പർ പ്രൈമറി സ്കൂളിന് അനുവാദം നേടിയെടുക്കുകയും 1963-64 ൽ ബഹു. മുഖ്യമന്ത്രി ആ.ർ.ശങ്കറിന്റെ കാലഘട്ടത്തിലാണ് സ്കൂളിന്റെ കെട്ടിടനിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. സ്കൂളിന്റെ ഉദ്ഘാടനം1964 ജൂൺ 1-ാം തിയതി അന്നത്തെ ഉപജില്ലാവിദ്യാഭ്യാസ ഒാഫീസറായിരുന്ന ശ്രീ. കെ.കെ ബാഹുലേയൻ അവറുകൾ നിർവഹിക്കുകയും ചെയ്തു. പ്രഥമ പ്രധാന അധ്യാപകൻ ഇ.എ. സുബ്രഹ്മണ്യൻ മാസ്റ്ററായിറുന്നു. 1965 മെയ് 20 ന് ആനാപ്പുഴ -കൃഷ്ണൻകോട്ട റോഡരികിൽ ഇന്നുകാണുന്ന രൂപത്തിലുള്ള കെട്ടിടത്തിലേയ്ക്ക് സ്കൂൾ മാറുകയുണ്ടായി. പുതിയ സ്കൂൾ കെട്ടിടം ഡോ. എ.കെ . മുഹമ്മദ് സഗീർ ഉദ്ഘാടനം ചെയ്തു.