വി.എച്.എസ്.എസ്. നടുവട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നടുവട്ടം വി.എച്.എസ്.എസ്
Myschool.jpg
ആദർശസൂക്തം"തമസോമ ജ്യോതിർഗമയ "
തരംഎയ്ഡഡ്, വിദ്യാഭ്യാസ സ്ഥാപനം
സ്ഥാപിതം1952
പ്രധാനാദ്ധ്യാപക(ൻ)ഗീതാകുമാരി
സ്ഥലംപള്ളിപ്പാട് , കേരളം, ഇന്ത്യ
ക്യാമ്പസ്Tel-0479 2408657
അഫിലിയേഷനുകൾകേരളം

ആലപ്പുഴയിലെ ഹരിപ്പാടിനടുത്ത നടുവട്ടത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് നടുവട്ടം വി എച് എസ് എസ്. 1952-ലാണ് ഈ കലാലയം സ്ഥാപിതമായത്.

പാഠ്യേതര പ്രവർത്തനങ്ങൾ[തിരുത്തുക]

 • നാഷണൽ സർവീസ് സ്കീം (എൻ.എസ്സ്.എസ്സ് )
 • എൻ. സി.സി
 • സ്കൗട്ട് & ഗൈഡ്സ്
 • ബാന്റ് ട്രൂപ്പ്
 • ക്ലാസ് മാഗസിൻ
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ
 • ഐ റ്റി ക്ലബ്ബ്

മാനേജ്മെന്റ്[തിരുത്തുക]

നടുവട്ടം എൻ എസ്സ് എസ്സ് കരയോഗം നമ്പർ 98ന്റെ കീഴില് പ്രവര്ത്തിക്കുന്ന ഹയർ സെക്കണ്ടറി, വൊക്കെഷനൽ ഹയർ സെക്കണ്ടറി സ്കൂളാണ് ഇത്. കരയോഗാഗംങ്ങൾ തെരഞ്ഞെടുക്കുന്ന പ്രസിഡൻറ് , സെക്രട്ടറി, ഖജാൻജി മുതലായ ഒൻപതംഗ കമ്മിറ്റിയാണ് കരയോഗഭരണംനടത്തുന്നത്. കരയോഗം പ്രസിഡൻറ് ആണ് സ്ക്കൂൾ മാനേജരായി വരുന്നത്.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ[തിരുത്തുക]

 • കെ.ആർ.കൃഷ്ണകുറുപ്പ്
 • പി.കെ.ഭാസ്കരൻനായർ
 • എൻ.ശാന്തകുമാരി
 • സി.കെ.ശ്രീകുമാരിയമ്മ
 • ബി.വിജയലക്ഷ്മിയമ്മ
 • സുഹാസിനീദേവി
 • ആർ.വിജയകുമാരി
 • ജി.മോഹൻദാസ്
 • എൻ.രാജശേഖരൻനായർ
 • കുമാരി ചിത്ര.കെ
 • എസ്സ്.രാധിക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ[തിരുത്തുക]

എ.പി.ഉദയഭാനു
പള്ളിപ്പാട്കുഞ്ഞികൃഷ്ണൻ

മറ്റു വിവരങ്ങൾ[തിരുത്തുക]

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളും വോക്കെഷനൽ ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടതിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. 2015 എസ്.എസ്.എൽ.സി. പരീക്ഷയിൽ ഈ സ്കൂളിൽ 100% പേരും വിജയിക്കുകയുണ്ടായി.

"https://ml.wikipedia.org/w/index.php?title=വി.എച്.എസ്.എസ്._നടുവട്ടം&oldid=3354470" എന്ന താളിൽനിന്ന് ശേഖരിച്ചത്