വിർജീനിയ ബോൾട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിർജീനിയ ബോൾട്ടൻ
വിർജീനിയ ബോൾട്ടന്റെ ഛായാചിത്രം.
ജനനം1870
സാൻ ലൂയിസ്, അർജന്റീന അല്ലെങ്കിൽ ഒരുപക്ഷേ സാൻ ജുവാൻ
മരണം1960
തൊഴിൽപത്രപ്രവർത്തക, ആക്ടിവിസ്റ്റ്
അറിയപ്പെടുന്നത്വിപ്ലവ പത്രങ്ങളുടെ പ്രസിദ്ധീകരണം, തെക്കേ അമേരിക്കയിലെ ആദ്യ മേയ് ദിനത്തിൻറെ സംഘാടനം.

വിർജീനിയ ബോൾട്ടൻ (ജീവിതകാലം: 1870-1960) ഒരു അർജന്റീന സ്വദേശിയായ പത്രപ്രവർത്തകയും ജർമ്മൻ വംശജയായ ഒരു വിപ്ലവകാരിയും ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുമായിരുന്നു. പ്രഗത്ഭയായ ഒരു പ്രഭാഷകയായ[1][2] അവൾ അർജന്റീനയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ ഒരു തുടക്കക്കാരിയായി കണക്കാക്കപ്പെടുന്നു. 1902 ൽ ഉറുഗ്വേയിലേക്ക് നാടുകടത്തപ്പെട്ട അവർ മരണം വരെ അവിടെ തുടർന്നു.

ജീവിതരേഖ[തിരുത്തുക]

ഒരു ജർമ്മൻ കുടിയേറ്റക്കാരന്റെ മകളായ വിർജീനിയ ബോൾട്ടൻ 1870 ൽ അർജന്റീനയിലെ സാൻ ലൂയിസിലോ സാൻ ജുവാനിലോ ജനിച്ചു. അർജന്റീനയിലെ ഒരു പ്രവിശ്യയായ സാൻ ജുവാനിൽ തന്റെ ബാല്യം ചെലവഴിച്ച അവർ തുടർന്ന് 14 വയസ്സുള്ളപ്പോൾ റൊസാരിയോയിലേക്ക് താമസം മാറി. പ്രായപൂർത്തിയായ ശേഷം അവർ ഒരു ചെരുപ്പുകുത്തിയായും ഒരു പഞ്ചസാര ഫാക്ടറി ജീവനക്കാരിയുമായി ജോലി ചെയ്തു. ഒരു ചെരുപ്പുകുത്തിയായി ജോലി ചെയ്യുന്ന സമയത്ത് ഒരു ഷൂ വർക്കേഴ്സ് യൂണിയന്റെ ഓർഗനൈസറായ ജുവാൻ മാർക്വേസിനെ കണ്ടുമുട്ടുകയും പിന്നീട് അയാളെ വിവാഹം കഴിക്കുകയും ചെയ്തു.[3] വിപ്ലവാഭിമുഖ്യം പുലർത്തുന്നവരുമായുള്ള അവരുടെ സഹവാസത്തിന്റെ ഒരു പ്രധാന കാരണമായത് പിയട്രോ ഗോറിയുമായുള്ള പരിചയമായിരുന്നു.[4] ഫെമിനിസ്റ്റ്, അരാജകവാദി, തൊഴിലാളി പ്രസ്ഥാനങ്ങളിലെ നിരവധി വർഷങ്ങളിലെ പ്രവർത്തനം എന്നിവയ്ക്കുശേഷം, 1902 ൽ പാർപ്പിട നിയമപ്രകാരം അവർ ഉറുഗ്വേയിലേക്ക് നാടുകടത്തപ്പെട്ടു.[5][6]

ആക്ടിവിസം[തിരുത്തുക]

1888 -ൽ ബോൾട്ടൻ അർജന്റീനയിലെ ആദ്യത്തെ അരാജകവാദി പത്രങ്ങളിലൊന്നായ ദി വർക്കിംഗ് ബേക്കർ ഓഫ് റൊസാരിയോയുടെ (സ്പാനിഷ്: എൽ ഒബ്രെറോ പനാഡെറോ ഡി റൊസാരിയോ) പ്രസാധകരിൽ ഒരാളായി. 1889 -ൽ റൊസാരിയോയിൽ തുന്നൽത്തൊഴിലാളികളുടെ ഒരു പ്രകടനവും തത്ഫലമായ പണിമുടക്കും അവർ സംഘടിപ്പിക്കുകയും ഇത് ഒരുപക്ഷേ അർജന്റീനയിലെ വനിതാ തൊഴിലാളികളുടെ ആദ്യത്തെ സമരമായിത്തീരുകയും ചെയ്തു.[7][8]

1890 -ൽ വിർജീനിയ ബോൾട്ടൻ, റൊമുലോ ഒവിഡി, ഫ്രാൻസിസ്കോ ബെറി എന്നിവർ അർജന്റീനയിലെ ആദ്യ മേയ് ദിന പ്രകടനങ്ങളുടെ പ്രധാന സംഘാടകരായിരുന്നു. പ്രകടനങ്ങൾ സംഘടിപ്പിക്കുന്നതിൽ ദ വർക്കിംഗ് ബേക്കർ ഓഫ് റൊസാരിയോയുടെ മറ്റ് എഡിറ്റർമാർക്കും ഒരുപോലെ പങ്കുണ്ടായിരുന്നു.[9] 1890 ഏപ്രിൽ 30 ന് (പ്രകടനത്തിന്റെ തലേദിവസം), പ്രദേശത്തെ പ്രധാന ഫാക്ടറികൾക്ക് പുറത്ത് ലഘുലേഖകൾ വിതരണം ചെയ്തതിന്റെ പേരിൽ പ്രാദേശിക പോലീസ് സേന അവരെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. അന്ന് റൊസാരിയോയുടെ പ്രാന്തപ്രദേശത്ത്, പ്ലാസ ലോപ്പസിലേക്ക് മാർച്ച് ചെയ്ത ആയിരക്കണക്കിന് തൊഴിലാളികളുടെ ഒരു സംഘത്തെ മേയ് ദിന പ്രകടനങ്ങളിൽ അവർ നയിച്ചു. മാർച്ചിലുടനീളം "ഫസ്റ്റ് ഓഫ് മെയ് - യൂണിവേഴ്സൽ ഫ്രറ്റേണിറ്റി - റൊസാരിയോയിലെ തൊഴിലാളികൾ പാരീസിലെ അന്താരാഷ്ട്ര തൊഴിലാളി സമിതിയുടെ വ്യവസ്ഥകൾ പാലിക്കുന്നു-" (സ്പാനിഷ്: പ്രൈമറോ ഡി മയോ - ഫ്രറ്റേണിഡാഡ് യൂണിവേഴ്സൽ; ലോസ് ട്രാബജഡോർസ് ഡി റൊസാരിയോ കംപ്ലിമോസ് ലാസ് ഡിസ്പോസിഷ്യൻസ് ഡെൽ കോമിറ്റെ ഒബ്രെറോ ഇന്റർനാഷണൽ ഡി പാരീസ്) എന്ന് ആലേഖനം ചെയ്ത ഒരു ചുവന്ന പതാക അവർ വഹിച്ചിരുന്നു.[10][11] ഉറുഗ്വേയിലേക്ക് നാടുകടത്തപ്പെട്ട ശേഷം, ഉറുഗ്വേയുടെ തലസ്ഥാന നഗരിയായ മോണ്ടെവീഡിയോയിൽ അവൾ തന്റെ രണോത്സുക തുടർന്നു.

ലാ വോസ് ഡി ലാ മുജർ[തിരുത്തുക]

1896 ജനുവരി 8 നും 1897 ജനുവരി 1 നും ഇടയിൽ റൊസാരിയോയിൽനിന്ന് ഒൻപത് തവണ പ്രസിദ്ധീകരിക്കുകയും 1901 -ൽ ഹ്രസ്വമായി പുനരുജ്ജീവിപ്പിക്കുകയും ചെയ്ത ലാ വോസ് ഡി ലാ മുജർ (ഇംഗ്ലീഷ്: ദി വുമൺ വോയ്സ്) എന്ന പത്രത്തിന്റെ പ്രസിദ്ധീകരണത്തിനും ബോൾട്ടന്റ ചുമതലയുണ്ടായിരുന്നിരിക്കാം. പിന്നീട് മോണ്ടെവീഡിയോയിൽനിന്ന് പ്രസിദ്ധീകരിച്ചതായി റിപ്പോർട്ടുള്ള ഇതേ പേരുള്ള സമാനമായ പത്രം നാടുകടത്തപ്പെട്ടതിന് ശേഷം ബോൾട്ടൻ സ്ഥാപിക്കുകയും അതിന്റെ എഡിറ്ററായി പ്രവർത്തിക്കുകയും ചെയ്തിരിക്കാം.[12]

ലാ ന്യൂവ സെൻഡ[തിരുത്തുക]

ഉറുഗ്വേയിൽ, ബോൾട്ടൻ 1909 മുതൽ 1910 വരെയുള്ള കാലത്ത് ലാ ന്യൂവ സെൻഡ (ഇംഗ്ലീഷ്: ദി ന്യൂ പാത്ത്) എന്ന പേരിൽ ഒരു പത്രം പ്രസിദ്ധീകരിച്ച് തന്റെ വിപ്ലവ പ്രവർത്തനം തുടർന്നു.[13]

മറ്റ് പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

അരാജകവാദ-കമ്യൂണിസ്റ്റ് ജേണലുകളിലും പത്രങ്ങളിലും നിരവധി ലേഖനങ്ങൾ അവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അവയിൽ ഏറ്റവും ശ്രദ്ധേയമായത് ലാ പ്രൊട്ടസ്റ്റ, ലാ പ്രൊട്ടസ്റ്റ ഹുമാന എന്നിവയായിരുന്നു.

സിനിമ[തിരുത്തുക]

2007 ൽ അർജന്റീനയിലെ സാൻ ലൂയിസ് പ്രവിശ്യയിലെ പ്രാദേശിക സർക്കാർ വിർജീനിയ ബോൾട്ടനെ ആദരിക്കുന്ന ഒരു സിനിമയ്ക്ക് ഫണ്ട് നൽകാൻ തീരുമാനിച്ചു.[14] ഈ സിനിമ ബോൾട്ടന്റെ ജീവിതം, അരാജകവാദ ഫെമിനിസം, ലാ വോസ് ഡി ലാ മുജറിന്റെ പ്രസിദ്ധീകരണത്തിലേക്ക് നയിച്ച സാമൂഹ്യ സാഹചര്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ളതായിരുന്നു. നോ ഗോഡ്,  നോ മാസ്റ്റർ, നോ ഹസ്ബന്റ്  (സ്പാനിഷ്: നി ഡിയോസ്, നി പാട്രൺ, നി മാരിഡോ), എന്ന എന്ന പത്രത്തിന്റെ മുദ്രാവാക്യങ്ങളിലൊന്നിനെ[15] പിന്തുടർന്ന് പേരിട്ട ഈ ചിത്രത്തിൽ വിർജീനിയ ബോൾട്ടനായി ജൂലിയെറ്റ ഡയസ് അഭിനയിച്ചു. 2010 ഏപ്രിൽ 29 ന് അർജന്റീനയിൽ റിലീസ് ചെയ്ത് ഈ ചിത്രം സംവിധാനം ചെയ്തത് സ്പാനിഷ് സംവിധായകനായ ലോറ മാനയാണ്.[16]

അവലംബം[തിരുത്തുക]

  1. Molyneux, Maxine (2001). Women's movements in international perspective: Latin America and beyond. Palgrave MacMillan. p. 24. ISBN 978-0-333-78677-2.
  2. Moya, José (2002). "Italians in Buenos Aires's Anarchist Movement: Gender Ideology and Women's Participation, 1890-1910". In Donna R. Gabaccia, Franca Iacovetta (ed.). Women, gender and transnational lives: Italian workers of the world. U of Toronto P. pp. 195, 205. ISBN 978-0-8020-8462-0. Retrieved 2 February 2010.
  3. "Biography of Virginia Bolten". Retrieved 2 February 2010.
  4. Carlson, Marifran (1988). Feminismo!: the woman's movement in Argentina from its beginnings to Eva Perón. Academy Chicago Publishers. pp. 127. ISBN 978-0-89733-152-4.
  5. Molyneux, Maxine (2001). Women's movements in international perspective: Latin America and beyond. Palgrave MacMillan. p. 24. ISBN 978-0-333-78677-2.
  6. Molyneux, Maxine (2003). Movimientos de mujeres en América Latina: estudio teórico comparado (in സ്‌പാനിഷ്). Jaqueline Cruz (trans.). Universitat de València. p. 42. ISBN 978-84-376-2086-2. Retrieved 2 February 2010.
  7. "Biography of Virginia Bolten". Retrieved 2 February 2010.
  8. Moya, José (2002). "Italians in Buenos Aires's Anarchist Movement: Gender Ideology and Women's Participation, 1890-1910". In Donna R. Gabaccia, Franca Iacovetta (ed.). Women, gender and transnational lives: Italian workers of the world. U of Toronto P. p. 202. ISBN 978-0-8020-8462-0. Retrieved 2 February 2010.
  9. "Biography of Virginia Bolten". Retrieved 2 February 2010.
  10. Portugal, Ana Maria (8 മാർച്ച് 2005). "Anarquistas: "Neither God nor Master nor husband", is Spanish:"Ni Dios, Ni Patrón, Ni Marido"" (in സ്‌പാനിഷ്). Mujeres Hoy. Archived from the original on 31 മേയ് 2009. Retrieved 2 ഫെബ്രുവരി 2010.
  11. "Museo de la Ciudad" (PDF) (in സ്‌പാനിഷ്). Retrieved 2 February 2010.
  12. Molyneux, Maxine (2001). Women's movements in international perspective: Latin America and beyond. Palgrave MacMillan. p. 24. ISBN 978-0-333-78677-2.
  13. Ehrick, Christine (2005). The shield of the weak: feminism and the State in Uruguay, 1903-1933. UNM Press. p. 61. ISBN 978-0-8263-3468-8. Retrieved 2 February 2010.
  14. "Film Adaptation of Virginia Bolten's activities" (in സ്‌പാനിഷ്). Argentina: Pagina 12. October 3, 2007. Retrieved 2 February 2010.
  15. "Film Adaptation of Virginia Bolten's activities" (in സ്‌പാനിഷ്). Argentina: Pagina 12. October 3, 2007. Retrieved 2 February 2010.
  16. "Ni dios, ni patrón, ni marido". Retrieved 2 February 2010.
"https://ml.wikipedia.org/w/index.php?title=വിർജീനിയ_ബോൾട്ടൻ&oldid=3672966" എന്ന താളിൽനിന്ന് ശേഖരിച്ചത്