വിഷാദ രോഗങ്ങളും ഉന്മാദ വിഷാദ രോഗങ്ങളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മൂഡ്‌ ഡിസോഡർ പ്രധാനമായും രണ്ടു തരത്തിലുണ്ട് -

   വിഷാദ രോഗം (അഥവാ depressive disorder)
   ഉന്മാദ വിഷാദ രോഗം ( അഥവാ bipolar mood disorder)

ഒരാളുടെ വൈകാരിക അവസ്ഥ, അഥവാ മൂഡിൽ, അത്യാഹ്ലാദം, അതികഠിനമായ ദുഃഖം എന്നിങ്ങനെ കാര്യമായ വ്യതിയാനങ്ങൾ ഉണ്ടാവുന്ന അവസ്ഥ ആണ് ഉന്മാദ വിഷാദ രോഗം അഥവാ ബൈപോളാർ മൂഡ്‌ ഡിസോഡർ. വിഷാദരോഗത്തിലാവട്ടെ അതികഠിനമായ ദുഃഖം ആണ് പ്രധാനമായും ഉണ്ടാവുന്നത്.