വിഷകണ്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിഷകണ്ടൻ തെയ്യംകരുമാരത്ത് തമ്പുരാനാൽ വധിക്കപ്പെട്ടവിഷവൈദ്യ വിദഗ്ദനായ ഒരു അവർണ്ണനായിരുന്നു വിഷകണ്ടൻ .

മരണ ശേഷം ദൈവക്കരുവായ് മാറിയ കണ്ടനെ വിഷകണ്ടൻദൈവം എന്ന് ശൈവ സങ്കൽപ്പത്തിൽ തെയ്യംകെട്ടിയാടി ആരാധിച്ചുവരുന്നു . കണ്ണൂർ മയ്യിൽ കൊളച്ചേരിയിലെ ചാത്തമ്പള്ളിക്കാവിൽ തുലാവം ഒമ്പതും പത്തുമാണ് ദൈവത്തെ കെട്ടിയാടുന്നത്{{തെളിവ്

കണ്ണൂരിൽ തെയ്യങ്ങൾക് തുടക്കം കുറിക്കുന്നത് ഈ തെയ്യത്തോടെ ആണു.

എല്ലാ കൊല്ലവും തുലാം 9 നു വൈകുന്നേരം ഉദ്ദേശം 5 മണി ക്ക് ആരംഭിക്കും, ആദ്യം ഇളംകോലം ആണു ( ഇളം കോലത്തെ പറ്റി പിന്നീട് പറയാം) പിന്നീട് വിഷകണ്ടൻ തെയ്യത്തിന്റെ വെള്ളാട്ടം...തുടർന്ന് ഉള്ള തെയ്യങ്ങളുടെ വിശദാംശങ്ങൾ നൊട്ടീസിൽ ഉണ്ട്

തുലാം 10 നു പുലർച്ചെ ഇറങ്ങുന്ന ഈ തെയ്യത്തിന്റെ ഐതിഹ്യത്തിലെക്ക്...


കൊള ച്ചേരീ എന്നനാട്ടിലെ ജന്മിയും പ്രമാണിയും ആയിരുന്നു കരുമാരത്തില്ലത്തെ നമ്പൂതിരി. കരുമാരത്തില്ലത്തെ നമ്പൂതിരി പേരുകേട്ട വിഷ വൈദ്യനും ആയിരുന്നു.

ആ നാട്ടിലെ അവർണ്ണജാതിയിലെ അങ്കം ആയിരുന്നു കണ്ടൻ. ശിവന്റെ മദ്യപാനത്തിൽ മനം നൊന്ത പാർവ്വതി കള്ള് തെങ്ങിന്റെ ചുവട്ടിൽ നിന്നു മുകളിലേക്ക് മാറ്റി എന്നും കൊപിഷ്ടനായ ശിവൻ സൃഷ്ടിച്ച പുരുഷൻ( തെങ്ങിന്റെ മുകളിൽ കയറി കള്ള് എടുക്കുന്നതിനായി) ആണു അവർണൻ എന്നും ഐതിഹ്യം പറയുന്നു. ചാത്തമാപ്ള്ളി തറവാട്ടിൽ ഒരു കുട്ടി ജനിച്ചു കണ്ടൻ. [അവലംബം ആവശ്യമാണ്] പതിവിനു വിപരീതമായി കണ്ടനെ പഠിപ്പിക്കുവാൻ തീരുമാനിച്ചു. പക്ഷെ കണ്ടനെ പഠിപ്പിക്കാൻ എല്ലാ ഗുരുക്ക്ന്മാരും തയ്യാറാവില്ല. എന്നിട്ടും ഒരു ഗുരു വിനെ കണ്ടെത്തി കണ്ടനെ പഠിപ്പിച്ചു. കൂട്ടത്തിൽ വിഷ വൈദ്യവും പഠിപ്പിച്ചു. പഠനമൊക്കെ കഴിഞ്ഞു എങ്കിലും കണ്ടൻ കുലതൊഴിൽ ആയ തെങ്ങ് ചെത്തിൽ എർപ്പെട്ടു.[അവലംബം ആവശ്യമാണ്]

ആയിടക്ക് ഒരു ദിവസം കൊവൂർ നാട്ടിലെ പേരുകേട്ട തറവാടുകാരായ കോവൂർ ചാത്തോത്തിലെ ഒരു ഗർഭിണിക്ക് പാമ്പ്‌ കടിയേറ്റു. സകല ദിക്കിലും കൊണ്ടു പോയി. ആർക്കും ചികിത്സിക്കാൻ കഴിഞ്ഞില്ല അവസാനം പത്ത് പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള കരുമാരത്ത് ഇല്ലത്തെ നമ്പൂതിരി യുടെ ഇല്ലത്തേക്ക് കൊണ്ടു പോയി. പാമ്പ് കടിയേറ്റിട്ട് 24 മണിക്കൂർ ആകുന്നു സമയം. കരുമാരത്ത് ഇല്ലത്ത് എത്തിയ ഉടനെ ലക്ഷ്ണ ശാസ്ത്ര പ്രകാരം മരണം നടന്നു എന്ന് പറഞ്ഞ് നമ്പൂതിരി ഒന്ൻ നോക്കുക പോലും ചെയ്യാതെ മടക്കുന്നു . വിഷവൈദ്യത്ത്തിൽ അവസാന വാക്കാണ്‌ കരുമാരത്ത് നമ്പൂതിരിയുടെത്. കൊവൂരിലെക്ക് തിരിച്ച് ( മൃദേഹം ആയി എന്ന ധാരണയിൽ ) പോകുമ്പോൾ എതിരെ വന്ന കണ്ടൻ കാര്യം അന്വേഷിച്ചു. ഒരു ഏറ്റു കാരനു നായർ തറവാട്ടുകാർ നല്കുന്ന വിലമാത്രമേ ആ ചൊദ്യ്ത്തിനു അവർ നല്കിയുള്ളൂ. എന്നാൽ ആൾകൂട്ടത്തിനിടയിൽ പഴയ ഒരു സഹ പാഠി കണ്ടനെ തിരിച്ചറിയുകയും ..വിഷ വൈദ്യത്തിൽ ഗുരു കണ്ടനെയാണു പിൻ ഗാമി ശിഷ്യനാക്കിയതൊക്കെ പറഞ്ഞ് കണ്ടനെ കൊണ്ട് കരുമാരത്തെ നമ്പൂതിരി മരിച്ചു എന്നു പറഞ്ഞ സ്ത്രീയേ പരിശോദിപ്പിക്കുന്നു. കണ്ടൻ പറഞ്ഞു തൊട്ടടുത്ത കുളത്തിൽ കൊണ്ടിടാൻ.കുമിള വരുന്നുണ്ടെങ്കിൽ എടുത്ത് കരക്ക് കിടത്തിക്കോ എന്നിട്ട് കണ്ടൻ തെങ്ങിന്റെ മുകളി​‍ൽ കയറി കൊലകരുത്ത് മന്ത്രം പ്രയോഗിച്ചു. അല്പസമയം കഴിഞ്ഞപ്പോൾ കുമിള വന്നു. എടുത്ത് കരക്ക് കിടത്തി. കണ്ടൻ എന്തൊക്കെയൊ മരുന്ന് നല്കി. നാട്ടിലെക്ക് വന്നു. അവരുടെ അസുഖമൊക്കെ ഭേദമായി. ഒരു കുട്ടിയെ പ്രസവിച്ചു. തറവാട്ടുകാർ കണ്ടനു ചികിത്സക്ക് പ്രതിഫലം നല്കിയെങ്കിലും സ്വീകരിച്ചില്ല( അന്ന് അത് പതിവില്ല) പക്ഷെ തറവാട്ടുകാർക്ക് കണ്ടനു യുക്തമായ പ്രതിഫലം കൊടുക്കണം എന്ന തോന്നലും. കാരണം മരിച്ച ആളെ ജീവിപ്പിച്ചത്. കോവൂർ നാട്ടിൻറെ ജന്മിയായ കല്യാട് എശമാനനെ കണ്ട് കൊളച്ചെരിയിൽ കുറച്ച് സ്ഥലം കിട്ടാൻ ആവശ്യമായത് ചെയ്യൻ പറഞ്ഞു. ( അന്ൻ സ്ഥലം മുഴുവൻ ഇല്ലം വകയാണ്) ക ല്യാട്ട് യശ്മാൻ ആവശ്യപ്രകാരം കോവൂർ ചാത്തോത്ത് കാർക്ക് കരുമാരത്ത് കുറച്ച സ്ഥലം നമ്പൂതിരി കൊടുത്തു. അതിൽ ഒരു വീട് വച്ചു. വീട്ടിൽ കൂടലിനു കണ്ടനെയും ക്ഷണിച്ചു. ഭക്ഷണം കഴിഞ്ഞ് വീടിന്റെ താക്കൊൽ കൂട്ടം കണ്ടനു നല്കി തറവാട്ടുകാർ കോവൂരിലെക്ക് വന്നു.[അവലംബം ആവശ്യമാണ്]

ഈ സംഭവം കരുമാരത്തെ നമ്പൂതിരി അറിഞ്ഞു. നമ്പൂതിരി മടക്കിയ സ്ത്രീയെ ജീവിപ്പിച്ച കണ്ടൻ വളരുന്നത് നമ്പൂതിരിക്ക് ദോഷം ചെയ്യും എന്ന ഉപജാപ സംഘ്ത്തിന്റെ വാക്കിൽ കണ്ടനെ കൊല്ലാൻ തീരുമാനിക്കുന്നു. ഒരു ദിവസം സന്ധ്യക്ക്ഇ ല്ലത്ത് ആർക്കൊ പാമ്പ് കറ്ടിയേറ്റിട്ടുണ്ട് .കണ്ടനോട് നമ്പൂതിരി അടിയന്തരമായി ഇല്ലത്ത് എത്താൻ പറഞ്ഞു എന്നറിയിച്ച ദൂതൻറെ കൂടെയുള്ള യാത്രയിൽ കണ്ടനെ വഴിയിൽ വച്ച് അപായപ്പെടുത്തുന്നു .[അവലംബം ആവശ്യമാണ്]

കരുമാരത്ത് ഇല്ലത്ത് ദുർനി മിത്തങ്ങൾ കണ്ടു തുടങ്ങി. ദുർമരണങ്ങൾ..മാറാവ്യധി.എന്നിങ്ങനെ പലകാര്യങ്ങളിലും കഷ്ടപെട്ടപ്പോൾ ജ്യോതിഷിയെ വരുത്തി പ്രശ്നം വച്ചു നോക്കി . കണ്ടൻ ദൈവകോലമായി മാറി എന്നും ഒരു സ്ഥാനം നല്കി തെയ്യം കെട്ടി ആടിക്കണം എന്നും കണ്ടു. കരുമാരത്തെ നമ്പൂതിരി അങ്ങനെ ഒരു കോട്ടം ഉണ്ടാക്കി തെയ്യം കെട്ടി ആടിച്ച് ആ കോട്ടവും പറമ്പും കണ്ടന്റെ കുടുമ്പത്തിനു നല്കി.......[അവലംബം ആവശ്യമാണ്]

തുലാം 10 നു പുലർച്ചെ ഇറങ്ങുന്ന തെയ്യം വൈകുന്നേരം 6 മണിക്ക് ആണു മുടി അഴിക്കുക. ഇതിനിടയില് കരുമാരത്ത് ഇല്ലത്തേക്ക് ഒരു യാത്രയും ഉണ്ട്.[അവലംബം ആവശ്യമാണ്]

ഉത്തരമലബാറിലെ തെയ്യ കാലത്തിനു തുടക്കം ആവുകയും ചെയ്തു...

"https://ml.wikipedia.org/w/index.php?title=വിഷകണ്ടൻ&oldid=3681285" എന്ന താളിൽനിന്ന് ശേഖരിച്ചത്