വിശ്വചരിത്രാവലോകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിശ്വചരിത്രാവലോകം(Glimpses of World History)
200px
വിശ്വചരിത്രാവലോകം പുറംചട്ട.
കർത്താവ്ജവഹർലാൽ നെഹ്‌റു
രാജ്യംഇന്ത്യ
ഭാഷഇംഗ്ലീഷ്
വിഷയംലോകചരിത്രം
പ്രസാധകൻപെൻഗ്വിൻ ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
1934
ഏടുകൾ1192
ISBN978-0-19-562360-4

ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയും സ്വാതന്ത്രസമരസേനാനിയുമായിരുന്ന പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു 1930-33 കാലഘട്ടത്തിൽ ജയിലിൽ വെച്ച് മകൾ ഇന്ദിരാ ഗാന്ധിക്ക് പത്തു വയസ്സുള്ളപ്പോൾ അയച്ച 196-ഓളം കത്തുകളുടെ സമാഹാരമാണ് വിശ്വചരിത്രാവലോകം എന്ന നാമത്തിൽ പ്രസിദ്ധീകരിക്കുന്നത്. 1928 ൽ നെഹ്‌റു ലോകചരിത്രത്തെയും സംസ്കാരങ്ങളെയും കുറിച്ച് ഇന്ദിരയ്ക്ക് അയച്ച മുപ്പതു കത്തുകൾ ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിനു ലഭിച്ച മികച്ച പ്രതികരണമാണ് എല്ലാ കത്തുകളും പ്രസിദ്ധീകരിക്കാൻ പ്രചോദനമായതെന്ന് പുസ്തകത്തിൻറെ ആമുഖത്തിൽ നെഹ്‌റു പ്രസ്താവിച്ചിട്ടുണ്ട്. ലോകത്തെയും ലോകച്ചരിത്രത്തെയും മകൾക്ക് പരിചിതമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അദ്ദേഹം കത്തുകളെഴുതിയത്‌.


6000 ബി.സി. മുതൽ ഗ്രന്ഥരചനാകാലം വരെയുള്ള മാനവരാശിയുടെ ചരിത്രത്തെ സർവ്വദിഗ്‌ദർശകമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് വിശ്വചരിത്രാവലോകം. ആകെ 196 അധ്യായങ്ങളായിട്ടാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. ഇന്ദിരയ്ക്കയച്ച ഓരോ കത്തും ഓരോ അധ്യായവും ഓരോ യുഗത്തെപറ്റി പ്രതിപാദിക്കുന്നതുമാണ്. ആദ്യത്തെ കത്തുകളിൽ മറ്റു മാതാപിതാക്കൾ മക്കൾക്ക്‌ നൽകുന്നപോലെ ഭൌതികമായ സമ്മാനങ്ങൾ മകൾക്ക് നൽകാൻ കഴിയാത്തതിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുന്നുണ്ട്. പകരമായി തനിക്കു കൈമുതലായുള്ള അറിവും വിദ്യയും തൻറെ ഹൃദയത്തിൽ നിന്നുള്ള വാക്കുകളുമായി കോർത്തിണക്കിയുള്ള സമ്മാനം മകൾക്കു നൽകാമെന്ന് വാക്കുകൊടുക്കുന്നു. എല്ലാ സാമ്രാജ്യങ്ങളെക്കുറിച്ചും സംസ്കാരങ്ങളെക്കുറിച്ചും വിശദമായി പരാമർശിക്കുന്ന ഈ പുസ്തകത്തിൽ പല സംഭവങ്ങളെയും ഹാസ്യാത്മകമായി വർണ്ണിക്കുകയും നിത്യ ജീവിത സംഭവങ്ങളോട് ഉപമിക്കുകയും ചെയ്തിട്ടുണ്ട്.

യൂറോപ്യൻ കോണിൽ നിന്നല്ലാതെയുള്ള ആധുനിക ലോകത്തിലെ ആദ്യ ചരിത്ര അവലോകനമായി ഈ കൃതിയെ കണക്കാക്കാം. പതിനാറാം നൂറ്റാണ്ട് മുതലുള്ള ചരിത്രത്തിലെ യൂറോപ്യൻ ആധിപത്യം പരിഗണിച്ചും എന്നാൽ അതേ കാലഘട്ടത്തിലെ ഏഷ്യൻ സാമ്രാജ്യങ്ങളായ മോങ്കോളിനെയും മുഗളിനെയും ഉയർത്തിക്കാട്ടിയാണ് ഈ കൃതി മുന്നോട്ട് കൊണ്ട് പോകുന്നത്. ചെങ്കിസ് ഖാനെ ലോകചരിത്രത്തിലെ ഏറ്റവും ശക്തനായ പടത്തലവനായും നേതാവായും അദ്ദേഹം കാണുന്നു. ഭാരതത്തിലെ ഒന്നാം സ്വാതന്ത്രസമരത്തെക്കുറിച്ചും ശിപായി ലഹളയെക്കുറിച്ചും സാർ ചക്രവർത്തിമാരെക്കുറിച്ചും ലെനിനെക്കുറിച്ചും മഹാത്മാ ഗാന്ധിയെക്കുറിച്ചുമെല്ലാം അദ്ദേഹം പരാമർശിച്ചിട്ടുണ്ട്.

ജയിലിലായിരുന്നതുകൊണ്ട് അവലംബത്തിനായി ആവശ്യത്തിന് പുസ്തകമൊന്നും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വായിച്ച പുസ്തകങ്ങളെക്കുറിച്ചെഴുതിയ കുറിപ്പുകളാണ് അദ്ദേഹം അവലംബമായി ഉപയോഗിച്ചത്. തനിക്കു സഹായകരമായ പുസ്തകങ്ങളിൽ എച്ച്.ജി. വെൽസ് രചിച്ച ഔട്ട്‌ലൈൻ ഓഫ് ദി ഹിസ്റ്ററിയെപറ്റി ആമുഖത്തിൽ പ്രത്യേകം പറയുന്നു.

അവലംബം[തിരുത്തുക]

[1] [2] [3]

  1. http://penguin.co.in/book/non-fiction/glimpses-world-history/
  2. https://secure.mathrubhumi.com/books/reference/bookdetails/2351/viswacharithravalokanam-new#.WIPBuVV97IV
  3. https://www.scribd.com/doc/207516258/Jawaharlal-Nehru-Glimpses-of-World-History
"https://ml.wikipedia.org/w/index.php?title=വിശ്വചരിത്രാവലോകം&oldid=3519978" എന്ന താളിൽനിന്ന് ശേഖരിച്ചത്