Jump to content

വിശുദ്ധ സൂനോറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൂനോറോ എന്ന സുറിയാനി വാക്കിൻറെ അർത്ഥം ഇടക്കെട്ട് എന്നാകുന്നു. ദൈവമാതാവായ വിശുദ്ധ കന്യകമറിയം നിര്യാണം പ്രാപിക്കുകയും സംസ്കരിക്കപെടുകയും തുടർന്ൻ വിശുദ്ധ ദൈവമാതാവിൻറെ ശരീരം പാറുദീസയിലെയ്ക്കു എടുക്കപെടുകയും ചെയ്തതായി വിശുദ്ധ സഭ നമ്മെ പഠിപ്പിക്കുന്നു. 

സൂനോറോ എന്ന സുറിയാനി വാക്കിൻറെ അർത്ഥം ഇടക്കെട്ട് എന്നാകുന്നു. ദൈവമാതാവായ വിശുദ്ധ കന്യകമറിയം നിര്യാണം പ്രാപിക്കുകയും സംസ്കരിക്കപെടുകയും തുടർന്ൻ വിശുദ്ധ ദൈവമാതാവിൻറെ ശരീരം പാറുദീസയിലെയ്ക്കു എടുക്കപെടുകയും ചെയ്തതായി വിശുദ്ധ സഭ നമ്മെ പഠിപ്പിക്കുന്നു. തന്മൂലം വിശുദ്ധ ദൈവമതവിൻറെ തിരുശേഷിപ്പുകൾ (അസ്ഥികൾ) ഇടക്കെട്ടും കൈലേസും മാത്രമാകുന്നു. ഇവ രണ്ടും നേരിട്ടു ലഭിക്കുവാനുള്ള അനുഗ്രഹം ലഭിച്ചത് വിശുദ്ധ തോമാശ്ലീഹായ്ക്കായിരുന്നു. ഇന്ത്യയിൽ സുവിശേഷം പ്രസംഗിപ്പാൻ നിയോഗിക്കപ്പെട്ട വിശുദ്ധ തോമാശ്ലീഹാ വിശുദ്ധ ദൈവമാതാവിൻറെ നിര്യാണം പരിശുദ്ധ റൂഹാ വഴി അറിയുകയും യെരുശലേമിൽ വിശുദ്ധ ദൈവമാതാവിൻറെ അടുക്കലേക്ക് മേഘങ്ങളാൽ എടുക്കപെടുകയും ചെയ്തു. വഴി മദ്ധ്യേ ഒയറിൽ വിശുദ്ധ ദൈവമാതാവിൻറെ ശരീരം വഹിച്ചു കൊണ്ട് പരുദീസയിലെക്ക് മാലാഖമാരുടെയും വിശുദ്ധരുടേയും ശുദ്ധിമതികളുടെയും സംഘത്തെ ദർശിക്കുകയും വിശുദ്ധൻറെ അപേക്ഷ പ്രകാരം മാതാവിൻറെ ദർശനം അനുവദിക്കുകയും ചെയ്യുക മാത്രമല്ല അവളുടെ കൈലേസും ഇടകെട്ടും തനിക്ക് ലഭിക്കുകയും ചെയ്തു, ഇവയുമായി യെരുശലേമിൽ എത്തി മറ്റു ശ്ലീഹന്മാരോടൊപ്പം ഗത്സിമോനരികെയുള്ള വിശുദ്ധ ദൈവ മാതാവിൻറെ കബർ സന്ദർശിക്കുകയും. കബറിൽ മൃതശരീരം കാണാതെ വിസ്മയിച്ചിരുന്ന കൂട്ടുകാരെ തനിക്ക് ലഭിച്ച കൈലേസും ഇടകെട്ടും കാണിക്കുകയും വിശുദ്ധ ദൈവമതാവ് സ്വർഗത്തിലേക്കു എടുക്കപ്പെട്ടതായി താൻ കണ്ട ദൃശ്യം അവരെ അറിയിക്കുകയും ചെയ്തു. കാലാന്തരത്തിൽ വിശുദ്ധ സൂനോറോ ഉറഹയിലെക്കും അവിടെ നിന്ൻ ഹോംസിലെ വിശുദ്ധ ദൈവമാതാവിൻറെ നാമധേയത്തിലുള്ള പള്ളിയിലേക്കും മറ്റപെട്ടു. [1][2][3][4][5][6][7]

  1. http://umalznar.com/church-3.htm
  2. http://umalznar.com/
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-01. Retrieved 2016-01-17.
  4. http://www.thehindu.com/todays-paper/tp-features/tp-fridayreview/the-revered-relic/article5097889.ece
  5. http://www.stmaryspoothamkutty.org/soonoro
  6. http://sana.sy/en/?tag=saint-mary-church-of-the-holy-belt
  7. http://www.soc-wus.org/page.php?id=109
"https://ml.wikipedia.org/w/index.php?title=വിശുദ്ധ_സൂനോറോ&oldid=3645296" എന്ന താളിൽനിന്ന് ശേഖരിച്ചത്