വിവേക് വിലാസിനി
ദൃശ്യരൂപം
ബാംഗ്ലൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശിൽപ്പിയും ചിത്രകാരനും ഇൻസ്റ്റളേഷൻ കലാകാരനുമാണ് വിവേക് വിലാസിനി (ജനനം : 1964).
ജീവിതരേഖ
[തിരുത്തുക]തൃശ്ശൂർ സ്വദേശിയാണ്. കൊച്ചിയിൽ ആൾ ഇൻഡ്യാ മറൈൻ കോളേജിൽ റേഡിയോ ഓഫീസറായിരുന്നു. പരമ്പരാഗത ശിൽപികളുടെ പക്കൽ നിന്നും ശിൽപ്പകലയിൽ പ്രാവീണ്യം നേടി.
ശൈലി
[തിരുത്തുക]തടി, സ്റ്റീൽ, ഫൈബർ ഗ്ലാസ്, ഫോട്ടോഗ്രാഫി, വീഡിയോ, പെയിന്റിംഗ് തുടങ്ങിയ മാധ്യമങ്ങളൊക്കെ ഇദ്ദേഹം തന്റെ കലാസൃഷ്ടികളുടെ നിർമ്മിതിക്കായി ഉപയോഗപ്പെടുത്തുന്നു.
പ്രദർശനങ്ങൾ
[തിരുത്തുക]കൊച്ചി മുസിരിസ് ബിനലെയിൽ
[തിരുത്തുക]അന്ത്യ അത്താഴത്തെ ആസ്പദ മാക്കിയുള്ള വ്യാഖാന ചിത്രം 'ദി ലാസ്റ്റ് സപ്പർ ഗാസ', 'ബിറ്റ്വീൻ വൺ ഷോർ ആൻഡ് സെവറൽ അതേഴ്സ്' എന്നീ രണ്ടു രചനകളാണ് ബിനലെയിൽ പ്രദർശിപ്പിച്ചത്.[1]
അവലംബം
[തിരുത്തുക]- ↑ "An iconic image inspires another masterpiece". The Hindu. Retrieved 2013 ഓഗസ്റ്റ് 10.
{{cite news}}: Check date values in:|accessdate=(help)
പുറം കണ്ണികൾ
[തിരുത്തുക]- കൊച്ചി മുസിരിസ് ബിനലെ വെബ് Archived 2013-09-06 at the Wayback Machine
- herning museum of contemporary art Archived 2013-07-24 at the Wayback Machine