വിവാഹപ്രായം
ഓരോ രാജ്യത്തും വ്യക്തി നിയമം അല്ലെങ്കിൽ സിവിൽ കോഡ് അനുസരിച്ച് വിവാഹം കഴിക്കുന്നതിന് സ്ത്രീക്കും പുരുഷനും നിശ്ചയിച്ച ഏറ്റവും കുറഞ്ഞ പ്രായ പരിധിയെയാണ് വിവാഹപ്രായം എന്ന് പറയുന്നത്. മിക്കവാറും രാജ്യങ്ങളിൽ കല്യാണം കഴിക്കാൻ വേണ്ട കുറഞ്ഞ പ്രായം പതിനെട്ട് വയസ്സാണ്. ചില രാജ്യങ്ങളിൽ രക്ഷാകർത്താക്കളുടെയോ, കോടതിയുടെയോ അനുവാദപ്രകാരം ഈ പ്രായപരിധിയിൽ ചെറിയ ഇളവ് അനുവദനീയമാണ്. [1][2] ഐക്യരാഷട്രസഭ കല്യാണപ്രായത്തെ സംബന്ധിക്കുന്ന ഒരു അന്തർദേശീയ കരാർ സൃഷ്ടിച്ചിട്ടുണ്ട്. ഇതെഴുതുന്ന സമയത്ത് 16 രാജ്യങ്ങൾ ഇതിൽ ഒപ്പു വയ്ക്കുകയും, 55 രാജ്യങ്ങൾ ഇതിനെ ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്.[3]
വിവിധരാജ്യങ്ങളിലെ വിവാഹപ്രായ പട്ടിക
രാജ്യം | പ്രായപരിധി - സ്ത്രീ | പ്രായപരിധി - പുരുഷൻ |
---|---|---|
അൾജീരിയ | 18 | 22 [4] |
അംഗോള | 15 (മാതാ പിതാക്കളുടെ അനുവാദത്തോടെ) | |
അഫ്ഘാനിസ്താൻ | 16 | 18 |
അസർബൈജാൻ | 17 | 18 [5] |
അൽബേനിയ | 18 | 18 [6] |
അർമേനിയ | 17 | 18 [7] |
ഓസ്ട്രിയ | 16 | 18 [8] |
അവലംബം[തിരുത്തുക]
- ↑ ഇംഗ്ലണ്ടിലെ നിയമം
- ↑ അമേരിക്ക
- ↑ ഐക്യരാഷട്രസഭ[പ്രവർത്തിക്കാത്ത കണ്ണി]
- ↑ അൾജീരിയ
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-09-25.
- ↑ "അൽബേനിയ". മൂലതാളിൽ നിന്നും 2013-04-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-09-26.
- ↑ അർമേനിയ
- ↑ "ഓസ്ട്രിയ". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-09-26.