വിഴിഞ്ഞം വിളക്കുമാടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിഴിഞ്ഞം വിളക്കുമാടം

തിരുവനന്തപുരം ജില്ലയിൽ കോവളം കടൽത്തീരത്തിനടുത്തുള്ള ഒരു വിളക്കുമാടമാണ് വിഴിഞ്ഞം വിളക്കുമാടം. 1972 ജൂൺ 30-നാണ് ഇത് പ്രവർത്തനമാരംഭിച്ചത്. നിലവിലുള്ള വിളക്കുമാടം സ്ഥാപിക്കുന്നതിനു മുൻപ് ഇവിടെ ദിശാസൂചകമായി ദീപങ്ങളൊന്നും പ്രവർത്തിച്ചിരുന്നില്ല. പകൽസമയം ദിശയറിയാൻ സഹായിക്കുന്ന ഒരു കൊടിമരം ഇവിടെ പതിനെട്ടാം നൂറ്റാണ്ടിൽ ഉണ്ടായിരുന്നിരിക്കാം. പത്തൊൻപതാം നൂറ്റാണ്ടിനുശേഷം ഈ തുറമുഖം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. 1925-ൽ ഒരു ദീപം അടുത്തുള്ള കൊളച്ചലിൽ സ്ഥാപിക്കുകയുണ്ടായി. ഇതെത്തുടർന്ന് 1960-ൽ വിഴിഞ്ഞത്തും പകൽ സമയത്ത് ദിശാസൂചകമായ ഒരു ബീക്കൺ സ്ഥാപിക്കപ്പെട്ടു.[1]

സാങ്കേതിക വിശദാംശങ്ങൾ[തിരുത്തുക]

സിലിണ്ടർ ആകൃതിയിലുള്ള 36 മീറ്റർ ഉയരമുള്ള സ്തംഭമാണ് വിളക്കുമാടത്തിനുള്ളത്. ചുവപ്പും വെളുപ്പും വലയങ്ങളായാണ് ചായം പൂശിയിട്ടു‌ള്ളത്. മെറ്റൽ ഹാലൈഡ് ദീപവും ഡയറക്റ്റ് ഡ്രൈവ് മെക്കാനിസവുമാണ് വിളക്കുമാടത്തിലുള്ളത്.[2] 2003 ഏപ്രിൽ 30-ന് പ്രകാശസ്രോതസ്സിൽ മാറ്റം വരുത്തിയിരുന്നു.

അവലംബം[തിരുത്തുക]

  1. "Indian Lighthouses: An Overview" (PDF). DGLL. ശേഖരിച്ചത് 21 September 2014.
  2. Lighthouses in Kerala


8°22′58″N 76°58′47″E / 8.382844°N 76.979707°E / 8.382844; 76.979707

"https://ml.wikipedia.org/w/index.php?title=വിഴിഞ്ഞം_വിളക്കുമാടം&oldid=2308574" എന്ന താളിൽനിന്ന് ശേഖരിച്ചത്