വിളംബിത സംതൃപ്തി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പൊടുന്നനെ ലഭിക്കാവുന്ന ഒരു ഫലസിദ്ധി നേടാനുള്ള ത്വരയെ അതിജീവിച്ച് ഭാവിയിലെപ്പോഴോ വരാവുന്ന മെച്ചപ്പെട്ട ഒരു ഫലത്തിനു വേണ്ടി കാത്തിരിക്കാനുള്ള മാനസികമായ പാകതെയെയേയാണു വിളംബിത സംതൃപ്തി (Delayed gratification) എന്നു പറയുന്നത്. വിദ്യാഭ്യാസവും ജോലിസംബന്ധവുമായ വിജയങ്ങൾ, ശാരീരിക-മാനസികാരോഗ്യം എന്നിവയുമായൊക്കെ വിളംബിത സംതൃപ്തി സൂചിപ്പിച്ചുവരാറുണ്ടു്. ഇതു ഒരു വ്യക്തിയുടെ ക്ഷമ, പ്രേരണയെ അതിജീവിക്കൽ, ആത്മസംയമനം, ഇച്ഛാശക്തി എന്നിവയെ ഒക്കെ കുറിക്കുന്നു. ഭാവിയിൽ വരുന്ന വലിയ ഒന്നിനു വേണ്ടി ഇപ്പോഴുള്ള ചെറിയ സുഖങ്ങൾ ത്യജിക്കുന്നതാണു ഇതിന്റെ കാമ്പ്. സ്റ്റാൻഫോഡ് സർവകലാശാലയിലെ പ്രഫസറായിരുന്ന വാൾട്ടർ മിഷേലിന്റെ 'മാർഷ്‌മാലോ പരീക്ഷണ'വുമായി ബന്ധപ്പെട്ടിട്ടാണു ഇതിനു കൂടുതൽ പ്രചാരം ലഭിച്ചതു്.
മാർഷ്‌മാലോ പരീക്ഷണം
[തിരുത്തുക]വാൾട്ടർ മിഷേലും സുഹൃത്തുക്കളും ചില കുട്ടികളിലാണു പഠനമാരംഭിച്ചതു്. കിന്റർ ഗാർഡൻ പരുവത്തിലുള്ള കുട്ടികളുള്ള ഒരു ക്ലാസ് മുറിയിലെത്തി അവരോട് "നിങ്ങൾക്ക് ഇപ്പോൾ വേണമെങ്കിൽ ഒരു മാർഷ്‌മാലോ എടുക്കാം. പക്ഷേ 15 മിനിറ്റ് കാത്തിരുന്നാൽ രണ്ടെണ്ണം ലഭിക്കും" എന്നു പറയുകയുണ്ടായി. ചില കുട്ടികൾ അപ്പോൾ തന്നെ മാർഷ്‌മാലോ സ്വീകരിച്ചപ്പോൾ ചിലർ കൂടുതൽ നേരം പിടിച്ചു നിന്നും. ചുരുക്കം ചില കുട്ടികൾ മത്സരത്തിൽ വിജയിക്കുകയും രണ്ടു മാർഷ്‌മാലോ കൈക്കലാക്കുകയും ചെയ്തു. മിഷേൽ ഈ പരീക്ഷണം തുടർന്നു. മാർഷ്‌മാലോയ്ക്ക് വേണ്ടി കൂടുതൽ കാത്തിരിക്കാൻ തയ്യാറായവരാണു ജീവിതത്തിൽ തുടർന്നുള്ള പല പരീക്ഷണങ്ങൾക്കടക്കം വിജയിച്ചതെന്നു അവർ തെളിയിച്ചു. ചുരുക്കത്തിൽ മത്സരപരീക്ഷകളിലെ വിജയം പലപ്പോഴും അവരുടെ ജന്മനായുള്ള കഴിവുകളേക്കാൾ അച്ചടക്കവും മനോനിയന്ത്രണവുമുള്ള ജീവിതശൈലിയാണു തീരുമാനിക്കുന്നതെന്ന് മിഷേൽ പറഞ്ഞു വച്ചു.