വില്ല്വാർവട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഏക ക്രിസ്ത്യൻ രാജവംശം ആയിരുന്നു വില്വാർവട്ടം. എ.ഡി 510 മുതൽ എ.ഡി 1439 വരെയായിരുന്നു ഈ രാജ വംശത്തിൻ്റെ കാലഘട്ടം.[1]

പുരുഷന്മാരായ അവകാശികളൊന്നും അവശേഷിക്കാതെ വില്വാർവട്ടത്തെ അവസാന ക്രിസ്ത്യൻ രാജാവ് മരണപ്പെട്ടശേഷം, ഈ നാട്ടുരാജ്യം പെരുമ്പടപ്പു സ്വരൂപത്തിലേക്കോ പഴയ കൊച്ചി രാജ്യത്തിലേക്കോ കൂട്ടിച്ചേർത്തതായി കരുതുന്നു.[2] ഉദയംപെരൂരിൽ താമസിച്ചിരുന്ന ഒരു ക്രിസ്ത്യൻ രാജാവ് പതിനഞ്ചാം നൂറ്റാണ്ടോടെ മരണപ്പെട്ടതായി കേരള ചരിത്രത്തിൽ സൂചനകളുണ്ട്.[2]

പോർച്ചുഗീസുകാരുടെ വരവിനു മുമ്പുതന്നെ ക്രിസ്ത്യാനികൾക്ക് കപ്പലുകളും വിദേശ രാജ്യങ്ങളുമായി കപ്പലുകളും വ്യാപാര ബന്ധവും ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ ഒരു ക്രിസ്ത്യൻ രാജാവ് ആഫ്രിക്കയിലോ ഇന്ത്യയിലോ താമസിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് പ്രെസ്റ്റർ ജോൺ എന്നായിരുന്നു എന്നും യൂറോപ്പിൽ പ്രചാരത്തിലുണ്ടായിരുന്നു.[2] വാസ്കോ ഡ ഗാമ ഇന്ത്യയിലേക്ക് കപ്പൽ കയറിയപ്പോൾ, പോർച്ചുഗൽ രാജാവായ മാനുവൽ, പ്രെസ്റ്റർ ജോൺ രാജാവിന് കൈമാറാനുള്ള ഒരു കത്ത് നൽകിയിരുന്നു.[2] 1498 ൽ കേരളത്തിലെത്തിയ യാത്രക്കാർ ഇവിടെ ഒരു പരമ്പരാഗത ക്രിസ്ത്യൻ സമൂഹത്തെ കണ്ടുമുട്ടി എന്ന വസ്തുത ഈ ധാരണയെ കൂടുതൽ സ്ഥിരീകരിച്ചു. ഇക്കാര്യങ്ങളെല്ലാം വില്വാർവട്ടം രാജവംശവുമായി ബന്ധപ്പെടുത്താവുന്നതാണ്.[2]

അവലംബം[തിരുത്തുക]

  1. Ninan, Prof M. M. (2018-09-11). The Acts of the Apostle Thomas (in ഇംഗ്ലീഷ്). Lulu.com. ISBN 978-0-359-08188-2.
  2. 2.0 2.1 2.2 2.3 2.4 "Before the arrival of Gama - the History of Christianity in Kerala | Kerala Tourism" (in ഇംഗ്ലീഷ്). Retrieved 2020-10-31.
"https://ml.wikipedia.org/w/index.php?title=വില്ല്വാർവട്ടം&oldid=3464704" എന്ന താളിൽനിന്ന് ശേഖരിച്ചത്