വില്യം ജെയിംസ് മയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്യം ജെയിംസ് മയോ
ജനനം(1861-06-29)ജൂൺ 29, 1861
മരണംജൂലൈ 28, 1939(1939-07-28) (പ്രായം 78)
കലാലയംയൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ (M.D.)
അറിയപ്പെടുന്നത്മയോ ക്ലിനിക്കിന്റെ പ്രധാന സ്ഥാപകരിലൊരാൾ
പുരസ്കാരങ്ങൾDistinguished Service Medal (U.S. Army)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംവൈദ്യം, ശസ്ത്രക്രിയ
സ്ഥാപനങ്ങൾമയോ ക്ലിനിക്

വില്യം ജെയിംസ് മയോ (ജീവിതകാലം: ജൂൺ 29, 1861 - ജൂലൈ 28, 1939) അമേരിക്കൻ ഐക്യനാടുകളിലെ ഒരു വൈദ്യനും ശസ്ത്രക്രിയാ വിദഗ്ധനും മയോ ക്ലിനിക്കിന്റെ ഏഴ് സ്ഥാപകരിൽ ഒരാളുമായിരുന്നു. അദ്ദേഹവും സഹോദരൻ ചാൾസ് ഹോറസ് മായോയും 1880 കളിൽ മെഡിക്കൽ വിദ്യാലയത്തിൽനിന്ന് ബിരുദം നേടിയ ശേഷം യു.എസിലെ മിനസോട്ടയിലെ റോച്ചെസ്റ്ററിൽ പിതാവിന്റെ സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിൽ പരിശീലനത്തിന് ചേർന്നു. 1919 ൽ ആ പരിശീലനം ലാഭേച്ഛയില്ലാത്ത മയോ ക്ലിനിക്കിന്റെ സ്ഥാപനത്തിന് വഴിതെളിച്ചു.

അഗസ്റ്റസ് സ്റ്റിഞ്ച്ഫീൽഡിനോട് 1892 ൽ വില്യം വൊറോൾ മായോ വൈദ്യ പരിശീലനത്തിൽ പങ്കു ചേരാൻ ആവശ്യപ്പെട്ടു. സ്റ്റിഞ്ച്ഫീൽഡിനെ നിയമിച്ചതോടെ ഡബ്ല്യു. ഡബ്ല്യു. മായോ 73 ആം വയസ്സിൽ അവിടെനിന്ന് വിരമിച്ചു. സി. ഗ്രഹാം, ഇ. സ്റ്റാർ ജഡ്, ഹെൻറി സ്റ്റാൻലി പ്ലമ്മർ, മെൽവിൻ മില്ലറ്റ്, ഡൊണാൾഡ് ബാൽഫോർ എന്നിവരായിരുന്നു സംരംഭത്തിന്റെ ഭാഗമാകാൻ ക്ഷണിക്കപ്പെട്ട മറ്റുള്ളവർ.

ആദ്യകാലം[തിരുത്തുക]

വില്യം വൊറോൾ മായോയുടേയും അദ്ദേഹത്തിന്റഎ ഭാര്യ ലൂയിസിന്റേയും പുത്രനായി മിനസോട്ടയിലെ ലെ സ്യൂറിലാണ് വില്യ ജെയിംസ് മയോ ജനിച്ചത്. കുട്ടിക്കാലത്ത്, വില്യമും സഹോദരൻ ചാൾസും ഒരു പിതാവിനൊപ്പം ആദ്യകാല ചികിത്സകൻ എന്ന നിലയിൽ പിതാവിന്റെ ബിസിനസ്സിൽ പങ്കുചേർന്നിരുന്നു. ചെറു ജോലികൾ ചെയ്യുന്നതിലൂടെ തുടക്കം കുറിച്ച അവർക്ക് ക്രമേണ കൂടുതൽ ഉത്തരവാദിത്തമുള്ള ജോലികൾ ലഭിച്ചു. ഒടുവിൽ ആൺകുട്ടികൾ അനസ്തേഷ്യ നൽകുക, രക്തക്കുഴലുകൾ തുന്നുക തുടങ്ങിയ ജോലികൾ നിർവ്വഹിക്കുവാൻ ആരംഭിച്ചു.

16-ാം വയസുള്ളപ്പോൾ ഒരു രാത്രി, വിൽ പിതാവിനൊപ്പം ഒരു ഉപേക്ഷിക്കപ്പെട്ട ഹോട്ടലിൽ മയോയുടെ രോഗികളിൽ ഒരാളെ പരിചരിക്കുന്നതിനായി ചെന്നു. മരിച്ച രോഗിയുടെ പോസ്റ്റ്‌മോർട്ടം നടത്താനൊരുമ്പെട്ട പിതാവിനോടൊപ്പം വിൽ അവിടെ നിൽക്കുകയും നടപടിക്രമങ്ങൾ നിരീക്ഷിക്കുകയും ഏകദേശം ഒരു മണിക്കൂറിനു ശേഷം മറ്റൊരു രോഗിയുടെ വീട്ടിലേക്ക് പോകാനുള്ള സമയമായതോടൊടെ മയോ തന്റെ മകനോട് അവിടെ നിൽക്കാനും മൃതദേഹം വൃത്തിയാക്കാനും ആവശ്യപ്പെട്ടു. മുറിവുകൾ തുന്നിച്ചേർത്ത് മൃതദേഹം പൊതിയുവാനും പൂർത്തിയാക്കുമ്പോൾ വീട്ടിലേക്ക് പോകുവാനും അദ്ദേഹം പറഞ്ഞു. വിൽ മനസില്ലാമനസോടെ മൃതദേഹത്തിലെ മുറിവുകൾ തുന്നിച്ചേർക്കുകയും വർഷങ്ങൾക്കുശേഷം ഈ സംഭവത്തേക്കുറിച്ച് വിവരിക്കുകയും ചെയ്തു. സഹായത്തിനായി അവിടേക്ക് കൊണ്ടുവന്ന പരിക്കേറ്റവരെ ചികിത്സിക്കുന്നതിൽ മയോ സഹോദരന്മാർ വ്യാപകമായി പങ്കാളികളായിരുന്നു.

വിദ്യാഭ്യാസവും കരിയറും[തിരുത്തുക]

1883-ൽ[1] മിഷിഗൺ സർവ്വകലാശാലയിലെ മെഡിക്കൽ വിദ്യാലയത്തിലൻനിന്ന് മെഡിക്കൽ ബിരുദം നേടിയി മയോ, അവിടെ ന്യൂ സിഗ്മ നൂ മെഡിക്കൽ ഫ്രറ്റേണിറ്റിയുടെ സ്ഥാപകനായി. പിതാവിനും സഹോദരൻ ചാൾസിനുമൊപ്പം വൈദ്യശാസ്ത്ര പരിശീലനത്തിനായി അദ്ദേഹം റോച്ചെസ്റ്ററിലേക്ക് മടങ്ങി.

1883 ഓഗസ്റ്റ് 21 ന് റോച്ചെസ്റ്ററിൽ ഒരു ചുഴലിക്കാറ്റ് വീശുകയും 29 പേർ കൊല്ലപ്പെടുകയും 55 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പട്ടണത്തിന്റെ മൂന്നിലൊന്ന് നശിപ്പിക്കപ്പെട്ട ഈ ചുഴലിക്കാറ്റിൽ ഗുരുതരമായ നാശത്തിൽനിന്ന യുവാവായ വില്ലും കുടുംബവും രക്ഷപ്പെട്ടു. നഗരത്തിലെ ഡാൻസ് ഹാളിൽ ഒരു താൽക്കാലിക ആശുപത്രി സ്ഥാപിച്ചതോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉടൻതന്നെ ആരംഭിച്ചു. സഹായത്തിനായി അവിടേക്ക് കൊണ്ടുവന്ന പരിക്കേറ്റവരെ ചികിത്സിക്കുന്നതിൽ മയോ സഹോദരന്മാർ വ്യാപകമായി പങ്കാളികളായിരുന്നു. മദർ ആൽഫ്രഡ് മോസിനേയും സെൻറ് ഫ്രാൻസിസ് സഭയിലെ കന്യാസ്ത്രീകളേയും (അധ്യാപകരായി പരിശീലനം നേടിയ അവർക്ക് മെഡിക്കൽ പരിചയം കുറവാണെങ്കിൽ പോലും) നഴ്സുമാരായി പ്രവർത്തിക്കാൻ വിളിച്ചിരുന്നു.

പ്രതിസന്ധിയിൽനിന്ന് കരകയറിയതിനുശേഷം, മദർ ആൽഫ്രഡ് മോസ് റോച്ചെസ്റ്ററിൽ ഒരു ആശുപത്രി സ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനായി വില്യം വൊറോൾ മായോയെ സമീപിച്ചു. 1889 സെപ്റ്റംബർ 30 ന് സെന്റ് മേരീസ് ഹോസ്പിറ്റൽ ഇവിടെ തുറന്നു. 70 വയസ്സുള്ള ഡബ്ല്യു.ഡബ്ല്യു. മയോ ആശുപത്രിയിലെ കൺസൾട്ടിംഗ് ഫിസിഷ്യനും സർജനുമായപ്പോൾ അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളും സെന്റ് ഫ്രാൻസിസ് സഭയിലെ കന്യാസ്ത്രീകളുടെ സഹായത്തോടെ രോഗികളെ കാണാനും ശസ്ത്രക്രിയ നടത്താനും തുടങ്ങി.

വ്യക്തിജീവിതവും മരണവും[തിരുത്തുക]

വില്യം ജെ. മായോ 1884 ൽ ഹട്ടി മsരി ദാമോനെ (ജീവിതകാലം: 1864-1952) വിവാഹം കഴിച്ചു. 5 കുട്ടികളുണ്ടായിരുന്ന അവരുടെ കുട്ടികളിൽ രണ്ടുപേർ ശൈശവാവസ്ഥയിൽ നിന്ന് രക്ഷപ്പെട്ടു. 1887 ൽ ജനിച്ച കാരിയും 1897 ൽ ജനിച്ച ഫിയോബും മയോ ക്ലിനിക്കിലെ വൈദ്യന്മാരെയാണ് വിവാഹം കഴിച്ചത്. 1939 ജൂലൈയിൽ മിനസോട്ടയിലെ റോച്ചെസ്റ്ററിൽ ഗ്യാസ്ട്രിക് കാർസിനോമ (വയറ്റിലെ അർബുദം) മൂലം അദ്ദേഹം അന്തരിച്ചു. അത്തരത്തിലുള്ള ട്യൂമർ അദ്ദേഹത്തിന്റെ ശസ്ത്രക്രിയാ പരിശീലനത്തിന്റെ ഒരു പ്രധാന വിഷയമായിരുന്നു. മയോയെ കുടുംബാംഗങ്ങൾ, മാതാപിതാക്കൾ, സഹോദരൻ എന്നിവരുടെ ശവകുടീരങ്ങൾക്കു സമീപത്തായി റോച്ചെസ്റ്ററിലെ ഓക്ക്വുഡ് സെമിത്തേരിയിൽ സംസ്‌കരിച്ചു. അമേരിക്കൻ ഐക്യനാടുകളിലെ തപാൽ വിഭാഗം അദ്ദേഹത്തെയും സഹോദരൻ ചാൾസ് ഹോറസ് മായോയെയും ചിത്രീകരിക്കുന്ന ഒരു സ്റ്റാമ്പ് 1964 സെപ്റ്റംബർ 11 ന് അച്ചടിച്ചിരുന്നു.

സൈനികസേവനം[തിരുത്തുക]

ഒന്നാം ലോകമഹായുദ്ധത്തിൽ കേണൽ (O6) പദവിയിൽ വില്യം ജെ. മായോ യു.എസ്. ആർമി സർജൻ ജനറലിന്റെ ഓഫീസിൽ യുഎസ് ആർമി സർജിക്കൽ സേവനങ്ങളുടെ മുഖ്യ ഉപദേശകനായി സേവനമനുഷ്ഠിച്ചിരുന്നു.[2] അദ്ദേഹത്തിന്റെ സഹോദരൻ ചാൾസും യു‌എസ് ആർ‌മി മെഡിക്കൽ കോർ‌പിലെ കേണൽ‌ ആയിരുന്നതു കൂടാതെ വില്യം ആർ‌മി സൈനികരുടെ ശസ്ത്രക്രിയാ പരിചരണത്തിന്റെ അസോസിയേറ്റ് ചീഫ് അഡ്വൈസറായും മാറി.

അവലംബം[തിരുത്തുക]

  1. "The brilliant brothers behind the Mayo Clinic". PBS NewsHour (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-09-25.
  2. Rutkow, I. M. (2001). "World War I Surgery". Archives of Surgery. 136 (11): 1328. doi:10.1001/archsurg.136.11.1328. PMID 11695985.
"https://ml.wikipedia.org/w/index.php?title=വില്യം_ജെയിംസ്_മയോ&oldid=3569737" എന്ന താളിൽനിന്ന് ശേഖരിച്ചത്