വില്യംസ് ബർഗ് പാലം
വില്യംസ് ബർഗ് പാലം | |
---|---|
Coordinates | 40°42′47″N 73°58′12″W / 40.713°N 73.97°W |
Carries | 8 വരി റോഡ്, 2 ട്രാക്ക് trains ന്യൂയോർക്ക് സിറ്റി സബ്‌വേ, കാൽനടയാത്രക്കാർ, സൈക്കിൾയാത്രക്കാർ |
Crosses | ഈസ്റ്റ് റിവർ |
Locale | ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനും ബ്രൂക്ക്ലിനും |
പരിപാലിക്കുന്നത് | ന്യൂയോർക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ടേഷൻ |
സവിശേഷതകൾ | |
Design | സസ്പെൻഷൻ ബ്രിഡ്ജും ട്രസ് കോസ്‌വേകളും |
മൊത്തം നീളം | 7,308 അടി (2,227 മീ) |
വീതി | 118 അടി (36 മീ) |
Longest span | 1,600 അടി (490 മീ) |
Clearance above | 10 അടി (3.048000 മീ)* (ഉള്ളിലെ റോഡ്‌വേകൾ മാത്രം) |
Clearance below | 135 അടി (41 മീ) at mean high water |
ചരിത്രം | |
വാസ്തുശില്പി | ഹെൻറി ഹോർൺബോസ്റ്റെൽ |
ഡിസൈനർ | ലെഫെർട്ട് എൽ. ബക്ക് |
തുറന്നത് | December 19, 1903 |
Statistics | |
Daily traffic | 106,783 (2008)[1] |
ടോൾ | Free |
അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സിറ്റിയിലെ മാൻഹാട്ടൻ എന്ന സ്ഥലത്തുള്ള ഒരു പാലമാണ് വില്യംസ്ബർഗ് പാലം. ഇതു ബി എം ഡബ്ലിയു പാലങ്ങൾ എന്നറിയപ്പെടുന്ന പ്രധാന പെട്ട മൂന്ന് പാലങ്ങളിൽ മൂന്നാമനാണ്. ന്യൂയോർക്ക് നഗരത്തിലെതന്നെ ഈസ്റ്റ് നദിക്കു കുറുകെ നിർമിച്ചിരിക്കുന്ന മൂന്നാമത്തെ പാലവും ഇതു തന്നെ.
കിഴക്കേ മാൻഹാട്ടനിൽ ബ്രൂക്ലിൻ ബറോയിൽ ടെലസി തെരുവിൽ സ്ഥിതി ചെയ്യുന്ന പാലത്തിന്റെ നിർമ്മാണം 1896ൽ ആരംഭിച്ച് 1903ൽ പൂർത്തിയായി. വില്യംസ്ബർഗ് പാലത്തിന്റെ നീളം ഏകദേശം 2227 മീറ്റർ നീളവും വീതി 36 മീറ്ററുമാണ്. 1903ൽ ആണ് ഈ പാലം ഗതാഗതത്തിനു വേണ്ടി തുറന്നു കൊടുത്തത്. വില്യംസ്ബർഗ് പാലം പ്രശസ്തമായ ബ്രൂക്ലിൻ പാലത്തിനു വളരെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ നിലവിൽ താൽക്കാലികമായി ബ്രൂക്ലിൻ പാലം അറ്റകുറ്റ പണികൾക്കായി അടച്ചിട്ടിരിക്കുന്നതിനാൽ ഗതാഗതം മിക്കവാറും വില്യംസ് ബർഗ് പാലം വഴിയാണ്.
അവലംബം
[തിരുത്തുക]- ↑ "New York City Bridge Traffic Volumes 2008" (PDF). New York City Department of Transportation. March 2010. p. 63. Retrieved 2010-07-10.