വിറ്റു ഫോറസ്റ്റ്
ദൃശ്യരൂപം
Witu Forest | |
---|---|
Location | Kenya, Lamu District |
Nearest city | Lamu |
Coordinates | 02°22′50″S 40°30′20″E / 2.38056°S 40.50556°E |
Area | 11,463 ഏക്കർ (46.39 കി.m2) |
Established | 1927 |
വിറ്റു ഫോറസ്റ്റ്,[1] കിഴക്കൻ ആഫ്രിക്കയിൽ കെനിയയിലെ ലാമ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്.[2]
ഉത്വാനി ഫോറസ്റ്റ് റിസർവ്വും[3] തൊട്ടടുത്തുള്ള ഗംഗോണി ഫോറസ്റ്റ് റിസർവ്വും[4] ലയിപ്പിച്ചാണ് ഈ ദേശീയോദ്യാനം 1927 ൽ സ്ഥാപിച്ചത്. 1962 ൽ റിസർവ്വേഷൻ രൂപീകരിക്കുന്നതിലേയ്ക്കായി സ്വതന്ത്ര കെനിയൻ സർക്കാർ ഗസറ്റ് വിജ്ഞാപനം നടത്തിയിരുന്നു.[5] 701 ഹെക്ടർ (1,732 എക്കർ) പ്രദേശമായിരുന്നു ദേശീയോദ്യാനത്തിനുവേണ്ടി നീക്കി വയ്ക്കപ്പെട്ടത്.[6]
വനഭൂമിയുടെ ആകെ വിസ്തൃതി 4,639 ഹെക്ടറാണ് (11,463 ഏക്കർ) ഗസറ്റ് വിജ്ഞാപനത്തിലൂടെയല്ലാതെ ഏകദേശം 900 ഓളം ഹെക്ടർ (2,224 ഏക്കർ) അധിക ഭൂമി വനവൽക്കരിച്ചിട്ടുണ്ട്.
ഈ ദേശീയോദ്യാനത്തിനു തൊട്ടുകിടക്കുന്ന നെയ്റോബി റാഞ്ചിലെ മുൻഗജിനി വനം ഏകദേശം 1,100 ഹെക്ടർ (2,718 ഏക്കർ) ആണ്.
അവലംബം
[തിരുത്തുക]- ↑ Witu Forest (Approved) at GEOnet Names Server, United States National Geospatial-Intelligence Agency
- ↑ "Witu Forest Reserve". Protected Planet.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Utwani Forest Reserve (Variant) at GEOnet Names Server, United States National Geospatial-Intelligence Agency
- ↑ Gongoni Forest (Variant) at GEOnet Names Server
- ↑ Legal notice 454 Kenya Gazette (1962)
- ↑ Nielsen 2008, പുറം. 10