വിമൻസ് കോഡ് ബിൽ
ദൃശ്യരൂപം
കേരള സർക്കാർ നിയോഗിച്ച, ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ അധ്യക്ഷനായുള്ള കേരള വനിത-ബാലക്ഷേമ കമ്മീഷൻ (സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള കമ്മീഷൻ) തങ്ങളുടെ 94 പേജുള്ള വിമൻസ് കോഡ് ബിൽറിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരിക്കുന്നു. 2011 സെപ്തംബർ 24 നായിരുന്നു ഈ റിപ്പോർട്ട് കമ്മീഷൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ചാണ്ടിക്ക് മുമ്പായി സമർപ്പിച്ചത്.[1]
പ്രധാന നിർദ്ദേശങ്ങൾ
[തിരുത്തുക]- രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക് സർക്കാർ ധനസഹായങ്ങളൊന്നും ലഭ്യമാക്കരുത്,
- രണ്ടിൽ കൂടുതൽ കുട്ടികൾ വേണമെന്ന രീതിയിലുള്ള പ്രചാരണങ്ങൾ ശിക്ഷാർഹമായി കണക്കാക്കണം,
- കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കണം,
- ആരോഗ്യ രംഗത്തെ നിയമങ്ങൾക്കനുസൃതമായി ആശുപത്രികൾവഴി സുരക്ഷിതമായ ഗർഭഛിദ്രം അനുവദിക്കണം,
- കുടുംബാസൂത്രണം നയത്തിന് എതിരായിട്ടുള്ള ബോധപൂർവമായ ശ്രമങ്ങൾ കുറ്റമായി കണക്കാക്കണം,
- നാം രണ്ട് നമുക്ക് രണ്ട് നയം പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടി പ്രവർത്തിക്കുന്നവർക്ക് 10,000 രൂപ പിഴയോ മൂന്ന് മാസം തടവോ ശിക്ഷ നൽകണം ,
- ഗർഭനിരോധന മാർഗങ്ങൾ വിവാഹ സമയത്ത് സൗജന്യമായി ലഭ്യമാക്കണം,
- കോടതിക്ക് പുറത്തുവച്ച് വിവാഹമോചനങ്ങൾ സാധ്യമാക്കുന്നതിന് മാര്യേജ് ഓഫീസറുടെ നിയമനം വേണം,
- കുട്ടികളുടെ ക്ഷേമത്തിനായി 10 അംഗങ്ങളുള്ള സംസ്ഥാന കമ്മീഷൻ രൂപീകരിക്കണം,
- ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുന്നതിന് ഷെൽട്ടർ ഹോമുകൾ വേണം.
- സ്‌കൂൾ പ്രവേശന സമയത്ത് തലവരിപ്പണം ഈടാക്കുന്നതും മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരെ അഭിമുഖത്തിന് വിധേയമാക്കുന്നതും തടയണം.
കൃഷ്ണയ്യർ ഉൾപ്പെടെ 12 അംഗങ്ങളാണ് കമ്മീഷനിലുള്ളത്.
പ്രതികരണങ്ങൾ
[തിരുത്തുക]സമർപ്പിക്കപ്പെട്ട വിമൺസ് കോഡ് ബില്ലിനെ കുറിച്ച് അനുകൂലവും അതിനേക്കാളേറെ പ്രതികൂലവുമായ പ്രതികരണങ്ങളാണ് വന്നു കൊണ്ടിരുന്നത്. മാനവ വിഭവശേഷിയെ ഇല്ലാതാക്കുന്ന നയം മാനവികവിരുദ്ധമാണെന്നാണ് വിമർശകരുടെ പക്ഷം. മാതാപിതാക്കളുടെ സ്വകാര്യതക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള വെല്ലുവിളിയായും വിധി വിലയിരുത്തപ്പെടുന്നു.[2]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-28. Retrieved 2011-11-23.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-26. Retrieved 2011-09-25.