വിന്നിപ്പെഗ് തടാകം
വിന്നിപ്പെഗ് തടാകം | |
---|---|
![]() Map | |
സ്ഥാനം | Manitoba, Canada |
നിർദ്ദേശാങ്കങ്ങൾ | 52°7′N 97°15′W / 52.117°N 97.250°WCoordinates: 52°7′N 97°15′W / 52.117°N 97.250°W |
Type | Formerly part of the glacial Lake Agassiz, reservoir |
പ്രാഥമിക അന്തർപ്രവാഹം | Winnipeg River, Saskatchewan River, Red River |
Primary outflows | Nelson River |
Catchment area | 982,900 കി.m2 (379,500 sq mi) |
Basin countries | Canada, United States |
പരമാവധി നീളം | 416 കി.മീ (258 mi) |
പരമാവധി വീതി | 100 കി.മീ (60 mi) (N Basin) 40 കി.മീ (20 mi) (S Basin) |
ഉപരിതല വിസ്തീർണ്ണം | 24,514 കി.m2 (9,465 sq mi) |
ശരാശരി ആഴം | 12 മീ (39 അടി) |
പരമാവധി ആഴം | 36 മീ (118 അടി) |
Water volume | 284 കി.m3 (68 cu mi)[1] |
Residence time | 3.5 years [2] |
തീരത്തിന്റെ നീളം1 | 1,858 കി.മീ (1,155 mi) |
ഉപരിതല ഉയരം | 217 മീ (712 അടി) |
അധിവാസ സ്ഥലങ്ങൾ | Gimli, Manitoba |
1 Shore length is not a well-defined measure. |
വിന്നിപ്പെഗ് തടാകം കാനഡയിലെ മനിറ്റോബാ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്നതും വടക്കേ അമേരിക്കയിലെ വളരെ വലുതും, എന്നാൽ താരമ്യേന ആഴം കുറഞ്ഞതുമായ 24,514 ചതുരശ്ര കിലോമീറ്റർ (9,465 ചതുരശ്ര മൈൽ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഒരു തടാകമാണ്. ഈ തടാകത്തിന്റെ തെക്കേയറ്റം വിന്നിപ്പെഗ് നഗരത്തിന് ഏകദേശം 55 കിലോമീറ്റർ (34 മൈൽ) വടക്കുഭാഗത്തായാണ്. ദക്ഷിണ കാനഡയുടെ അതിർത്തിക്കുള്ളിലെ ഏറ്റവും വലിയ തടാകമായ ഇത് തെക്കൻ കാനഡയിലെ ഏറ്റവും അവികസിതമായ വലിയ നീർത്തടത്തിന്റെ ഭാഗമാണ്.
കാനഡയിലെ ആറാമത്തെ ഏറ്റവും വലിയ ശുദ്ധജല തടാകവും[3] പൂർണ്ണമായും കാനഡയുടെ അതിർത്തിക്കുള്ളിലായി സ്ഥിതിചെയ്യുന്ന മൂന്നാമത്തെ വലിയ ശുദ്ധജല തടാകവുമായ ഇത് താരമ്യേന ആഴം കുറഞ്ഞതാണ്. വടക്കൻ, തെക്കൻ ബേസിനുകൾക്കിടയിലായുള്ളതും ഏകദേശം 36 മീറ്റർ (118 അടി) ആഴത്തിലുള്ള ഒരു ഇടുങ്ങിയ ചാനൽ ഒഴികെയുള്ള തടാകത്തിന്റെ മറ്റു ഭാഗങ്ങളുടെ ശരാശരി ആഴം 12 മീറ്ററാണ് (39 അടി).[4] ഭൂമിയിലെ പതിനൊന്നാമത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമാണിത്. തടാകത്തിന്റെ കിഴക്കു ഭാഗത്തായുള്ള പ്രാക്തന ബോറിയൽ വനങ്ങളും നദികളും ഐക്യരാഷ്ട്ര സംഘടനയുടെ ലോകപൈതൃക ഉദ്യാന പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടിരിക്കുന്നു. വടക്ക് മുതൽ തെക്ക് വരെ 416 കിലോമീറ്റർ (258 മൈൽ) നീളമുള്ള ഈ തടാകം, വിദൂരമായ മണൽ ബീച്ചുകൾ, ബൃഹത്തായതും കിഴുക്കാംതൂക്കായതുമായ ചുണ്ണാമ്പുകൽ പാറക്കെട്ടുകൾ, ചില ഭാഗങ്ങളിൽ നിരവധി വവ്വാലുകൾ ആവസാകേന്ദ്രമായ ഗുഹകളുമടങ്ങിയതാണ്. ലോകത്തിലെ ഏറ്റവും വലിയ ജലസംഭരണികളിൽ ഒന്നായി മണിറ്റോബ ഹൈഡ്രോ തടാകത്തെ ഉപയോഗിക്കുന്നു. തടാകത്തിൽ പല ദ്വീപുകളും ഉണ്ടെങ്കിലും അവരിൽ ഭൂരിഭാഗവും അവികസിതമാണ്.
അവലംബം[തിരുത്തുക]
- ↑ "Lake Winnipeg Quick Facts". ശേഖരിച്ചത് 14 July 2014.
- ↑ Massive flood expected to take toll on Lake Winnipeg, feed algae blooms Winnipeg Free Press
- ↑ "Great Canadian Lakes". മൂലതാളിൽ നിന്നും 24 ജനുവരി 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 ജനുവരി 2007.
- ↑ International Lake Environment Committee Archived 10 February 2007 at the Wayback Machine.