വിജ്ഞാനോദയ വായനശാല, കൊച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിലെ കലൂരിൽ സ്ഥിതി ചെയ്യുന്ന വായനശാലയാണ് വിജ്ഞാനോദയ വായനശാല. മഹാകവി വൈലോപ്പിള്ളിയാണ് വായനശാല സ്ഥാപിച്ചത്[1]. 1952 ഓഗസ്റ്റ് 26-ന് പഴയ കതൃക്കടവിൽ പുത്തേഴത്ത് തൊമ്മൻ എന്നയാൾ നൽകിയ പീടികമുറിയിലാണ് വായനശാല ആരംഭിച്ചത്. തൊമ്മൻ തന്നെയായിരുന്നു ആദ്യ പ്രസിഡന്റ്.

കലൂരിലെ തറവാട്ടുവീട്ടിൽ ഇടയ്ക്കിടെ എത്തിയിരുന്ന വൈലോപ്പിള്ളി ഒരിക്കൽ കവലയിൽ കൂടിയിരുന്ന ചെറുപ്പക്കാരോടു വായനശാല ആരംഭിക്കണമെന്ന ആവശ്യം ഉന്നയിച്ചു. സി.എൽ. സേവ്യർ, കെ.ടി. ആന്റണി, പാലത്തറ കൃഷ്ണൻകുട്ടി, സി.എ. ജോർജ്, കമലീസ് എന്നിവരായിരുന്നു ആ ചെറുപ്പക്കാർ. ഒരു അലമാരയും അതു നിറയെ പുസ്തകങ്ങളും നൽകി വൈലോപ്പള്ളി അവരെ സഹായിക്കുകയും ചെയ്തു. വാടകയൊന്നും വാങ്ങാതെയാണ് തൊമ്മൻ പീടിക നൽകിയത്. 1990-ൽ വായനശാല സ്വന്തം കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിച്ചു. 25,000 പുസ്തകങ്ങളും200-ലധികം അംഗങ്ങളുമാണു വായനശാലയ്ക്ക് ഇപ്പോളുള്ളത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]