Jump to content

വിക്ടോറിയ മെമ്മോറിയൽ, കൊൽക്കത്ത

Coordinates: 22°32′42″N 88°20′33″E / 22.5449°N 88.3425°E / 22.5449; 88.3425
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

22°32′42″N 88°20′33″E / 22.5449°N 88.3425°E / 22.5449; 88.3425

Victoria Memorial Hall
ভিক্টোরিয়া মেমোরিয়াল হল
Map
സ്ഥാപിതം1921
സ്ഥാനംQueen's Way, Kolkata, WB, India
TypeMuseum
Collection sizeNearly 30,000 (31 March 2009) [1]
വെബ്‌വിലാസംvictoriamemorial-cal.org

ഇന്ത്യൻ സംസ്ഥാനമായ പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള (മുമ്പ് കൽക്കത്ത) ഒരു മാർബിൾ നിർമ്മിത സ്മാരകമന്ദിരമാണ് വിക്ടോറിയ മെമ്മോറിയൽ. 1906-1921 കാലഘട്ടത്തിലാണ് ഇതിന്റെ നിർമ്മാണം നടന്നത്. വിക്ടോറിയ രാ‍ജ്ഞിയുടെ (1819-1901) സ്മരണാർത്ഥം നിർമ്മിച്ചിരിക്കുന്ന ഈ സ്മാരകം, ഇപ്പോൾ കേന്ദ്രസാംസ്കാരികവകുപ്പിന്റെ കീഴിലുള്ള ഒരു മ്യൂസിയവും ടൂറിസ്റ്റ് കേന്ദ്രവുമാണ്.[2] ജവഹർലാൽ നെഹ്റു റോഡിനടുത്തായി, ഹൂഗ്ലീ നദിക്കരയിലുള്ള ഒരു മൈതാനത്തിലാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്.[3]

വിക്ടോറിയ രാജ്ഞി

ചരിത്രം

[തിരുത്തുക]
ജോർജ്ജ് കഴ്സൺ, ഇന്ത്യയുടെ വൈസ്രോയി

1901-ൽ വിക്ടോറിയ രാജ്ഞിയുടെ ചരമത്തെത്തുടർന്ന്,[4] അന്നത്തെ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭുവിന്റെ നിർദ്ദേശപ്രകാരമാണ്, ബ്രീട്ടിഷിന്ത്യയുടെ ഭരണതലസ്ഥാനമായിരുന്ന കൽക്കത്തയിൽ വിക്ടോറിയ രാജ്ഞിയുടെ ഓർമ്മമന്ദിരത്തിന്റെ നിർമ്മാണമാരംഭിച്ചത്. മ്യൂസിയവും പൂന്തോട്ടവും ഉൾക്കൊള്ളുന്ന ബൃഹത്ത് മന്ദിരത്തിനാണ് അദ്ദേഹം പദ്ധതിയിട്ടത്.[5]

1906 ജനുവരി 4-നു് വേൽസ് രാജകുമാരനും പീന്നിട് രാജാവുമായ ജോർജ്ജ് അഞ്ചാമനാണ് ഈ സ്മാരകത്തിനു തറക്കല്ലിട്ടത്. പീന്നിട് ഇത്, 1921-ൽ പൊതുജനങ്ങൾക്കായി ഔദ്യോഗികമായി വിട്ടുകൊടുന്നു.[6] 1912-ൽ, വിക്ടോറിയ മെമ്മോറിയലിന്റെ നിർമ്മാണം പൂർത്തിയാവുന്നതിനു മുമ്പ് തന്നെ ജോർജ്ജ് അഞ്ചാമൻ ചക്രവർത്തി ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡെൽഹിയിലേയ്ക്ക് മാറ്റിയിരുന്നു.[7] അങ്ങനെ, വിക്ടോറിയ മെമ്മോറിയലിന് തലസ്ഥാനനഗരിയിലെ ശ്രദ്ധേയ സ്മാരകം എന്ന സ്ഥാനം നഷ്ടമായി.

നിർമ്മാണ മൂലധനം

[തിരുത്തുക]
പ്രകാശാലങ്കാരത്തോടെയുള്ള വിക്ടോറിയ മെമ്മോറിയൽ

വിക്ടോറിയ മെമ്മോറിയലിനായി, ഇന്ത്യയിലെ വിവിധ പ്രവിശ്യകൾ, ബ്രീട്ടിഷ് രാജിലെ മറ്റു വ്യക്തികൾ, ലണ്ടനിലുള്ള ബ്രിട്ടീഷ് സർക്കാർ എന്നിവരിൽ നിന്നൊക്കൊ, ധനസഹായം സ്വീകരിച്ചിട്ടുണ്ട്.[8]

അവലംബം

[തിരുത്തുക]
  1. Government of India, Ministry of Culture, Annual report 2008–2009. p. 30
  2. "Victoria Memorial." I love India website.
  3. Vaughan P. "The Victoria Memorial Hall, Calcutta: conception, collections, conservation."
  4. Lehman H. E. "Lives of England's monarchs."
  5. Herbert E. W. "Flora's empire: British gardens in India."
  6. [1]
  7. Gordon D. (ed.
  8. Dutta K. "Calcutta: a cultural and literary history." S – 131. ISBN 1-902669-59-2, 9781902669595 Accessed at Google Books 13 December 2013.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]