വിക്കിപീഡിയ:New user landing page

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐ സി ടി യും വിദ്യാഭ്യാസവും[തിരുത്തുക]

വിവര-ആശയവിനിമയ സാങ്കേതികവിദ്യ (ഐ സി ടി ) ഇന്ന് എല്ലാ തുറകളിലും ഒരു അവിഭാജ്യ ഘടകം ആയിമാറിയിരിക്കുകയാണ്. 1980 കൾ മുതൽ തന്നെ കംപ്യൂട്ടറുകൾ നമ്മുടെ വീടുകളിലും വിദ്യാലയങ്ങളിലും കണ്ടുവരുന്നതാണ്. നാളത്തെ തലമുറയുടെ വിദ്യാഭ്യാസത്തിന്റെ സ്ഥിതിഗതികൾ വരെ നിർണയിക്കുവാൻ കഴിവുണ്ട് ഇന്നത്തെ വിവര ആശയവിനിമയ സാങ്കേതികവിദ്യക്ക്. പഠനത്തിന്റെ മാത്രമല്ല, അധ്യാപനരീതിയിൽ വരെ മാറ്റിമറിക്കാനുള്ള കഴിവുണ്ടിതിന്. സമൂഹത്തിൽ വളരെ അധികം പ്രാധാന്യം അർഹിക്കുന്നുണ്ട് ഇന്നത്തെ വിവര-ആശയവിനിമയ സാങ്കേതികവിദ്യ. പഠന-അധ്യാപനരീതിയിൽ മാറ്റങ്ങൾ വരുത്താനായി ആദ്യം നമ്മൾ എല്ലാവിധ വെല്ലുവിളികളെയും നേരിടേണ്ടതായിരിക്കുന്നു. ഐ സി ടി യുടെ ഉപയോഗം ഇതിനോടകം എല്ലാ അധ്യാപകരും അറിഞ്ഞിരിക്കുന്നു. എന്നാൽ, അധ്യാപകർക്ക് ആവശ്യമായ പരിശീലനം ഇത് വരെ മുഴുവനായി ലഭിച്ചിട്ടില്ല എന്നതാണ് സത്യം. ഇന്നത്തെ അധ്യാപകർക്കായി ഐ സി ടി യിൽ പരിശീലനം കർശനമാക്കുക. സ്കൂൾ തലം മുതൽ തന്നെ കമ്പ്യൂട്ടർ പരിശീലനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക.

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:New_user_landing_page&oldid=2744525" എന്ന താളിൽനിന്ന് ശേഖരിച്ചത്