വിക്കിപീഡിയ:മീഡിയ സഹായി (മിഡി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിഡി ഫയലുകളിൽ പരമ്പരാഗതമായി ഒരു സിന്തസൈസർ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളെ സൂചിപ്പിക്കുന്ന നിർദ്ദേശങ്ങൾ മാത്രമേ ഉണ്ടാവാറുള്ളൂ.

മിഡി ഫയലുകൾ

പ്രവർത്തിക്കപ്പെടുന്ന ഉപകരണത്തിൽ അധിഷ്ഠിതമായി മിഡി ഫയലുകളുടെ ശബ്ദത്തിന് പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടാവാം.മിഡി ഫയലുകളിൽ പരമ്പരാഗതമായി ഒരു സിന്തസൈസർ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളെ സൂചിപ്പിക്കുന്ന നിർദ്ദേശങ്ങൾ മാത്രമേ ഉണ്ടാവാറുള്ളൂ.ഒരു പേഴ്സണൽ കമ്പ്യൂട്ടറിൽ അവ സാധാരണയായി സൗണ്ട് കാർഡിൽ ശേഖരിച്ചു വച്ചിരിക്കുന്ന ശബ്ദവീചികളുടെ രൂപത്തിലാണ് കാണപ്പെടാറുള്ളത്.

മിഡി ഫയലുകൾ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുമ്പോൾ സാധാരണയായി താഴെ കാണുന്ന പ്രശ്നങ്ങളാണ് ഉണ്ടാവാറുള്ളത്:

  • മിഡി മാനദണ്ഡങ്ങളുടെ പുതിയ പതിപ്പിലെ നിർദ്ദേശങ്ങളനുസരിച്ച് നിർമ്മിച്ചിരിക്കുന്ന ഫയലുകൾ പ്ലേ ചെയ്യാൻ ശ്രമിക്കുമ്പോൾ താങ്കളുടെ കമ്പ്യൂട്ടർ ആ പതിപ്പിനെ പൂർണ്ണമായും പിന്താങ്ങേണ്ടതുണ്ട്. ഇല്ലെങ്കിൽ ആ ഫയലുകൾ യഥാർഥ പ്രകടനം കാഴ്ചവയ്ക്കില്ല.
  • ചില ഹാർഡ്‌വെയർ നിർമ്മാതാക്കൾ അവരുടേതായ ചില കൂട്ടിച്ചേർക്കലുകൾ മിഡി മാനദണ്ഡങ്ങളിൽ നടത്തിയിട്ടുണ്ട്. ആ മാറ്റങ്ങൾ എല്ലാ മിഡി പ്ലേയറുകൾക്കും സ്വീകരിക്കാൻപറ്റി എന്നു വരില്ല. വിക്കിപീഡിയയിലേക്ക് ഫയലുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ അത്തരം ഫയലുകൾ ഒഴിവാക്കേണ്ടതാണ്.
  • മിഡി ഫയലുകൾ പ്രവർത്തിപ്പിക്കേണ്ട ഉപകരണത്തിൽ അതിനുവേണ്ടിയുള്ള ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും നിർബന്ധമായും ഉണ്ടാവണം. മിക്ക ഡിജിറ്റൽ ഓഡിയോ പ്ലേയറുകളും MP3 യും മറ്റു ഫോർമാറ്റുകളും പ്ലേ ചെയ്യുമെങ്കിലും മിഡി ഫയലുകളെ പ്ലേ ചെയ്യാറില്ല.

മിഡി ഫയലുകളുടെ ഉള്ളടക്കം സംഗീത താളുകളായോ(Music Sheet) സീക്വൻസർ രൂപത്തിലോ കാണാനുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. ഉദാഹരണത്തിന് റോസ്‌ഗാർഡൻ(Rosegarden),ലിലിപോണ്ഡ്(Lilypond) തുടങ്ങിയവ.

താങ്കളുടെ സൗണ്ട് കാർഡ് മിഡി ഫയലുകളെ പ്ലേ ചെയ്യില്ല എങ്കിൽ ടിമിഡിറ്റി( TiMidity) എന്ന സോഫ്റ്റ്‌വെയർ അത് പ്ലേ ചെയ്യാൻ താങ്കളെ സഹായിക്കും. അതേ സോഫ്റ്റ്‌‌വെയർ ഉപയോഗിച്ചു തന്നെ മിഡിയെ വേറേ ഫോർമാറ്റുകളിലേക്ക് മാറ്റാവുന്നതാണ്