വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം/വിക്കിപീഡിയ മാദ്ധ്യമപരിചയക്യാമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിപീഡിയയെക്കുറിച്ച് കേരളത്തിലെ പത്ര-ശ്രാവ്യ-ദൃശ്യമാദ്ധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർക്കു് ഗാഢമായ അവബോധം നൽകുവാൻ ഉദ്ദേശിച്ച് സംഘടിപ്പിക്കുന്ന ഒരു ദ്വിദിനപരിപാടിയാണു് വിക്കിപീഡിയ മാദ്ധ്യമപരിചയക്യാമ്പ്. വിക്കിപീഡിയാ സന്നദ്ധസേവകർക്കൊപ്പം, പ്രമുഖ മാദ്ധ്യമസ്ഥാപനങ്ങളിൽ നിന്നും നിർദ്ദേശം ചെയ്യപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട ഒരു സംഘമായിരിക്കും ക്യാമ്പിൽ പങ്കെടുക്കുക. വിക്കിപീഡിയ എന്നാൽ എന്തു്, ഭാഷയിലും നവമാദ്ധ്യമങ്ങളിലും അതിന്റെ പ്രസക്തി എന്തു്, അതിന്റെ ഘടനയും നിലനിൽപ്പും എങ്ങനെ, ഒരു വിജ്ഞാനസ്രോതസ്സായും അവലംബമായും വിക്കിപീഡിയയെ എങ്ങനെ ഉപയോഗിക്കാം, വിക്കിപീഡിയയിലേക്കു് എങ്ങനെ വിജ്ഞാനസംഭാവനകൾ നൽകാം, വിക്കിപീഡിയയും പകർപ്പവകാശവും തുടങ്ങിയ വിഷയങ്ങളെക്കുറിച്ചായിരിക്കും പരിശീലനം.

ഈ പരിപാടി ഇപ്പോൾ ആസൂത്രണഘട്ടത്തിലാണു്. പരിപാടി നടക്കുന്ന തീയതികളും സ്ഥലവും മറ്റു വിശദാംശങ്ങളും ഇതേ താളിൽ പിന്നീട് ലഭ്യമാകുന്നതാണു്.