വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ബൂലോകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബൂലോകം എന്നതു ഏതെങ്കിലും ഒരു പ്രത്യേക ബ്ലോഗിന്റെയോ വെബ് സൈറ്റിന്റെയോ പേരല്ല. തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ എഴുതിയിട്ടുള്ള ഒരു ലേഖനമാണു് ഇതു്. ഒന്നുകിൽ നീക്കം ചെയ്യുകയോ അല്ലെങ്കിൽ, തക്കതായ ശ്രദ്ധേയത ഉണ്ടെങ്കിൽ മാത്രം, ലേഖനത്തിന്റെ തലക്കെട്ടും ഉള്ളടക്കവും വിക്കിപീഡിയയ്ക്കു് അനുസൃതമായ വിധത്തിൽ, മാറ്റുകയോ ചെയ്യേണ്ടതാണു്. വിശ്വപ്രഭViswaPrabhaസംവാദം 06:00, 7 മാർച്ച് 2014 (UTC) [മറുപടി]

http://boolokam.com/ ഇത് പിന്നെ എന്താ--Roshan (സംവാദം) 06:13, 7 മാർച്ച് 2014 (UTC) [മറുപടി]

ആദ്യം [1]കാണുക. മലയാളം ബ്ലോഗുകൾക്കു് ബൂലോഗം എന്ന വാക്കു് വന്നതു് ഈ ബ്ലോഗുമായി ബന്ധപ്പെട്ട ഒരു ചർച്ചയിലാണു്. പിന്നീട് പലയിടങ്ങളിലും വൈറലായി പ്രചരിച്ച ഈ പദത്തിന്റെ മറ്റൊരു വികൃതസമാന്തരരൂപമായിരുന്നു ബൂലോകം. ആ പേരിൽ ഒരു ഡോട് കോം ചേർത്ത് ഡൊമെയ്ൻ എടുത്തു് അതിനെ ഒരു തനി സെൻസേഷണൽ മലയാളി സൈറ്റാക്കി മാറ്റിയ ഒരു നാലാംകിട വെബ് സൈറ്റ് മാത്രമാണു് ഡോട് കോം എന്നു ചേർക്കാതെ ലേഖനത്തിൽ പ്രതിപാദിക്കുന്ന 'ബൂലോകം'. വായനക്കാരെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സ്വന്തം സൈറ്റിന്റെ പ്രചാരം വർദ്ധിപ്പിക്കുക എന്ന വിപണനലക്ഷ്യം മാത്രമാണു് ഈ ലേഖനത്തിന്റെ നിർമ്മിതിയിലുള്ളതു്.

ഒരാൾ ചേർത്ത AFD തക്കതായ ന്യായീകരണമില്ലാതെ നീക്കം ചെയ്യുന്നതു് സ്വീകാര്യമല്ലെന്നും അറിയിക്കട്ടെ. AFDയ്ക്കു് കൂടുതൽ വിശദമായ ന്യായീകരണം ആവശ്യമുണ്ടെങ്കിൽ അതു് ആ താളിൽ എഴുതിച്ചേർക്കുകയാണു് വേണ്ടതു്. വിശ്വപ്രഭViswaPrabhaസംവാദം 06:32, 7 മാർച്ച് 2014 (UTC) [മറുപടി]

ചുമ്മാ AFD ചേർത്ത് നടപടിക്രമങ്ങൾ പൂർതത്തിയാക്കാതെ ഇട്ട ഫലകങ്ങൾ മുൻപും നീക്കം ചെയ്ത് കണ്ടിട്ടുണ്ട്. ചർച്ച നടക്കണമെങ്കിൽ ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ചേർക്കണമെന്നാണ് ഞാൻ കണ്ടിട്ടുള്ളത്. അതിൽ കൂടുതൽ പറയാനില്ല. ഈ വെബ്സൈറ്റിന് ശ്രദ്ധേയത ഉണ്ട്.--Roshan (സംവാദം) 06:39, 7 മാർച്ച് 2014 (UTC) [മറുപടി]