വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ആയമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആയമ്മ എന്നത് അവൾ എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ഒരു വാക്കുമാണ്‌. --Vssun 04:15, 10 ജൂൺ 2008 (UTC)[മറുപടി]

പ്രായമുള്ള ആയമാരേയും ആയമ്മ എന്ന് പറയാറുണ്ട് കുട്ടികൾ --202.83.54.60 04:42, 10 ജൂൺ 2008 (UTC)[മറുപടി]
പാത്തുമയുടെ ആടിലെ കഥാപാത്രം എന്ന നിലയിൽ ദയവുചെയ്ത് ഈ ലേഖനം നിലനിർത്തരുത്. ഇങ്ങനെ ഒരു കഥാപാത്രം തന്നെ ഉണ്ടെന്ന് തോന്നുന്നില്ല (ഇനി എന്റെ പഠനത്തിന്റെ നിലവാരം അല്പം കൂടിപ്പോയതാണോന്നും അറിയില്ല). ഉണ്ടെങ്കിൽ തന്നെ വളരെ പ്രാധാന്യം കുറഞ്ഞ കഥാപാത്രമായിരികും. ഇങ്ങനെ പോയാൽ പാത്തുമ്മാന്റെ ആടിലെ കോഴി, കോഴിക്കുഞ്ഞ്, കോഴിക്കുഞ്ഞിനെ പിടിച്ച പരുന്ത് എന്ന കണക്കിന് ലേഖനങ്ങൾ വരാൻ തുടങ്ങും--അഭി 04:53, 10 ജൂൺ 2008 (UTC)[മറുപടി]
ഹജ്ജിനെ പിന്തുടർന്ന് കജ്ജ് മെജ്ജ്, മജ്ജ ഒക്കെ വരുന്ന കാലമല്ലേ.. അഭിഷേക് ക്ഷമിക്കണം, --202.83.54.60 05:39, 10 ജൂൺ 2008 (UTC)[മറുപടി]

ആയമ്മ ഇല്ല[തിരുത്തുക]

'ആയമ്മ' എന്നൊരു കഥാപാത്രം പാത്തുമ്മയുടെ ആടിലില്ല. "പത്തുമ്മയെക്കുറിച്ചല്ല, ആയമ്മയുടെ ആടിനെക്കുറിച്ചണ് ലേഖനം വേണ്ടത്" എന്നു ഞാൻ 'പാത്തുമ്മ' എന്ന ലേഖനത്തിന്റെ സം‌വാദത്തിൽ എഴുതിയത് വായിച്ച പാടേ, 'ആയമ്മ' എന്ന പേരിലും ലേഖനം ഉണ്ടാക്കിയിരിക്കുന്നു! 'ആയമ്മ' എന്നു പറഞ്ഞാൽ, ആ അമ്മ, അല്ലെങ്കിൽ ആ സ്ത്രീ എന്ന് ബഹുമാനപൂർ‌വം പറയുന്നതാണ്. ഒരു വാക്കു കേട്ട പാടെ, അതെന്താണെന്ന് അന്വേഷിക്കാൻ ക്ഷമ കാണിക്കാതെ പോയി ലേഖനം തുടങ്ങുന്നത് ശരിയല്ല.Georgekutty 11:02, 10 ജൂൺ 2008 (UTC)[മറുപടി]

ഈയിടെയായി വായേൽ തോന്നുന്നത് വിക്കീല്‌ ലേഖനം എന്നിങ്ങനെ പെരുക്കുകയാണ്‌. --202.83.54.60 11:11, 10 ജൂൺ 2008 (UTC)[മറുപടി]

ശുദ്ധ വാൻഡലിസം ആണു ഇത്തരം ലേഖനങ്ങളിലൂടെ നടക്കുന്നത്. എന്തിന്റെ പേരിലായാലും ഇതിനു ചൂട്ടു പിടിച്ചു കൊടുക്കുന്നത് വിക്കിയെ നാശത്തിലേക്കേ നയിക്കൂ. --ഷിജു അലക്സ് 11:38, 10 ജൂൺ 2008 (UTC)[മറുപടി]