വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/അമൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമൽ മലയാളത്തിലെ പുതിയ എഴുത്തുകാരിൽ ശ്രദ്ധേയോനാണ്. മുപ്പത് വയസ്സിനിടയിൽ രണ്ട് നോവലുകൾ ( കൽഹണൻ(നീ/ഞാൻ ആരാണ്) , വ്യസനസമുച്ചയം. രണ്ടും മലയാളത്തിലെ ഏറ്റവും വലിയ പ്രസാധകരായ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചത്) മൂന്നു കഥാസമാഹാരങ്ങൾ. നരകത്തിന്റെ ടാറ്റൂ( ഡിസി ബുക്സ്,) മഞ്ഞക്കാർഡുകളുടെ സുവിശേഷം( ചിന്ത പബ്ലഷേഴ്സ്) പരസ്യക്കാരൻ തെരുവ്( പൂർണ്ണ പബ്ലിക്കേഷൻസ്) രണ്ട് ഗ്രാഫിക് നോവലുകൾ( പത്മരാജന്റെ നോവലും പിന്നീട് സിനിമയുമായ കള്ളൻ പവിത്രൻ ഗ്രാഫിക് നോവലായി., പിന്നീട് ദ്വയാർത്ഥം.) മൂന്നോളം കുട്ടികളുടെ പുസ്തകങ്ങൾ.

പത്തിലധികം അവാർഡുകൾ( അതിൽ തുഞ്ചൻ സ്മാരക എൻഡോവ്മെന്റ് അവാർഡും ഉൾപ്പെടും.) കൂടാതെ ചിത്രകലാ അദ്ധ്യാപകനും കാർട്ടൂണിസ്റ്റുമാണ്. പ്രമുഖ പ്രസാധകർ ഇറക്കിയ പത്തിലധികം പുസ്തകങ്ങൾ ഉള്ളതുകൊണ്ടും വിക്കിയിൽ വരാൻ യോഗ്യനാണ്.

മാത്രമല്ല, വിക്കിയിൽ കയറാൻ ഒരു എഴുത്തുകാരനു വച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കേണ്ടതുണ്ട്. കാരണം പത്തു പുസ്തകങ്ങൾ എന്നത് ഒരു വലിയ കടമ്പയാണ്. അതേസമയം ഒരു പുസ്തകമെഴുതി വിവാദമുണ്ടാക്കിയ ആളും വിക്കിയിൽ കയറിക്കൂടും. അതിൽ മാറ്റം വരണം. എഴുത്തുകാരന്റെ പുസ്തകങ്ങളുടെ എണ്ണക്കൂടുതലോ വിവാദങ്ങളോ അല്ല അതിന്റെം മഹത്വമാണ് അവലംബമാക്കേണ്ടെത്. അമലിനു കിട്ടിയ പുരസ്കാരങ്ങളുടെ പട്ടിക ലേഖനത്തിൽ ഉൾച്ചേർത്തിട്ടുണ്ട്.

Nbsuresh